• HOME
 • »
 • NEWS
 • »
 • buzz
 • »
 • ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ‘വൈറ്റ് ഫ്ലാഗ്’ ക്യാമ്പയിനുമായി മലേഷ്യ

ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ‘വൈറ്റ് ഫ്ലാഗ്’ ക്യാമ്പയിനുമായി മലേഷ്യ

മലേഷ്യയിൽ ഇതുവരെ 7,85,000-ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

Image Credit: AP

Image Credit: AP

 • Share this:
  മലേഷ്യൻ സ്വദേശിയായ ഒരു അമ്മ ലോക്ക്ഡൗൺ കാലഘട്ടത്തിൽ നേരിടേണ്ടി വന്ന വിഷമതകളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു വെളുത്ത തുണിക്കഷണം തന്റെ വീടിന്റെ ജനാലയുടെ പുറത്ത് തൂക്കിയിട്ടു. വ്യക്തിപരമായി സഹായം അഭ്യർത്ഥിക്കുന്നതിന്റെ സൂചനയായി ഹദീജ നീമത്ത് എന്ന ആ അമ്മ നടത്തിയ നീക്കം ഒരു വലിയ ക്യാമ്പയിന് തന്നെ തുടക്കമിടുകയായിരുന്നു. മലേഷ്യയിൽ ഒരുപാട് ദിവസങ്ങൾ നീണ്ടുനിന്ന ലോക്ക്ഡൗണിന്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം എത്തിച്ചുനൽകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച #benderaputih അഥവാ വൈറ്റ് ഫ്ലാഗ് ക്യാമ്പയിനാണ് സമൂഹ മാധ്യമങ്ങളിൽ ശക്തിയാർജിച്ചത്.

  73 വയസുകാരിയായ ഹദീജ നീമത്ത് തന്റെ വീടിന് പുറത്ത് വെളുത്ത തുണി തൂക്കിയത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ഉടൻ തന്നെ ആവശ്യമായ ഭക്ഷണവും മറ്റു വസ്തുക്കളും അവർക്ക് എത്തിച്ചു നൽകുകയായിരുന്നു. സമ്പന്നരായ ആളുകളോ മന്ത്രിമാരോ പ്രമുഖരായ മറ്റു വ്യക്തികളോ ഒക്കെ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് എത്തും എന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത് എന്ന് ഹദീജ പ്രതികരിച്ചു. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിന് സമീപത്തെ സെലൻഗോർ എന്ന സംസ്ഥാനത്തെ ജനസാന്ദ്രത കൂടിയ പെറ്റലിങ് ജയ എന്ന ജില്ലയിലാണ് ഹദീജ താമസിക്കുന്നത്.

  Also Read-മീസോസ്ഫിയർ: അന്തരീക്ഷത്തിന്റെ മൂന്നാം പാളി ചുരുങ്ങുന്നതായി നാസ, കാരണം കാലാവസ്ഥാ വ്യതിയാനം

  "ഞങ്ങൾ നിങ്ങളുടെ അയൽക്കാരാണ്. ആരെങ്കിലും ഒരു വെളുത്ത തുണി വീടിന് പുറത്ത് തൂക്കിയിട്ടത് കണ്ടാൽ ഞങ്ങൾ ആശങ്കപ്പെടേണ്ടതുണ്ട്" എന്നായിരുന്നു സഹായം വാഗ്ദാനം ചെയ്തുകൊണ്ട് എത്തിയ അയൽക്കാർ പറഞ്ഞതെന്നും ഹദീജ വെളിപ്പെടുത്തി. അവരുടെ സഹായമനസ്കതയും ഉദാര മനോഭാവവും തന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിയതായും ഹദീജ പറഞ്ഞു.

  ശാരീരിക വൈകല്യം നേരിടുന്ന 59 വയസുകാരനായ ഹദീജയുടെ ഭർത്താവ് മുഹമ്മദ് റുസ്‌നി കഹ്‌മാന് കഴിഞ്ഞ വർഷം തന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. അതിന് ശേഷം അദ്ദേഹത്തിന് പുതിയ ജോലിയൊന്നും ലഭിച്ചിരുന്നില്ല. "ചിലപ്പോഴൊക്കെ ഞാനിങ്ങനെ വെറുതെ ദൂരത്ത് നോക്കിയിരിക്കും. സ്വന്തമായി ഒരു ജോലിയില്ലാതെ ഞാൻ എന്ത് ചെയ്യും? എല്ലായ്പ്പോഴും മകനെ മാത്രം ആശ്രയിച്ച് ജീവിക്കാൻ എനിക്ക് കഴിയില്ലല്ലോ", അദ്ദേഹം പറയുന്നു.

  Also Read-സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി മോഷണം; വൈറലായി കള്ളന്റെ കുറിപ്പ്

  മലേഷ്യയിൽ ഇതുവരെ 7,85,000-ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തെക്കുകിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളിൽ വെച്ച് കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവുമധികം രേഖപ്പെടുത്തിയ മൂന്നാമത്തെ രാജ്യമാണ് മലേഷ്യ. കഴിഞ്ഞ ജൂൺ ഒന്ന് മുതൽ അവിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

  കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ ഈ മഹാമാരി വളരെയധികം ദോഷകരമായാണ് ബാധിച്ചത്. ഭക്ഷണത്തിനായി റേഷനെ ആശ്രയിക്കാൻ അവരിൽ മിക്ക കുടുംബങ്ങളും നിർബന്ധിതമായി. വൈറ്റ് ഫ്ലാഗ് ക്യാമ്പയിനോട് പ്രതികരിച്ചുകൊണ്ട് സമീപവാസികളും ബിസിനസുകാരും രാഷ്ട്രീയക്കാരും മറ്റു സെലിബ്രിറ്റികളും ഉൾപ്പെടെ നിരവധി പേരാണ് സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്.
  Published by:Jayesh Krishnan
  First published: