നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Pfizermeister, ExtraGineca | കോക്ക്‌ടെയിലുകൾക്ക് കോവിഡ് വാക്സിൻ തീമിൽ പേര് നൽകി മലേഷ്യയിലെ ബാർ

    Pfizermeister, ExtraGineca | കോക്ക്‌ടെയിലുകൾക്ക് കോവിഡ് വാക്സിൻ തീമിൽ പേര് നൽകി മലേഷ്യയിലെ ബാർ

    ഈ കോക്ക്‌ടെയിലുകൾ "ലോക്ക്ഡൗൺ ബോർഡം ബസ്റ്റേഴ്സ്" എന്ന പേരിലാണ് വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

    • Share this:
      കോവിഡ് -19 വാക്സിനുകളുടെ പേരിലും കോക്ടെയ്ൽ. ബാക്ക്ഡോർ ബോഡെഗ എന്ന മലേഷ്യൻ ബാറിലാണ് വാക്സിന്റെ പേരുകളോട് സമാനമായ പേരുകളിൽ കോക്ടെയിലുകൾ വിൽക്കുന്നത്. ഫൈസർമെസ്റ്റർ, സിനോസോർ, എക്സ്ട്രാജിനെക്ക എന്നീ പേരുകളിലാണ് ഇവിടെ കോക്ക്‌ടെയിലുകൾ വിതരണം ചെയ്യുന്നത്.

      ഈ കോക്ക്‌ടെയിലുകൾ "ലോക്ക്ഡൗൺ ബോർഡം ബസ്റ്റേഴ്സ്" എന്ന പേരിലാണ് വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
      മലേഷ്യയിൽ ഇതുവരെ എല്ലാവർക്കും പൂർണമായി പ്രതിരോധ കുത്തിവയ്പ്പുകൾ ലഭിച്ചിട്ടില്ല. ഓരോരുത്തരും അവരുടെ വാക്സിനേഷൻ ഷോട്ടുകൾക്കായി കാത്തിരിക്കുകയാണ്. ഈ സമയത്താണ് വാക്സിന്റെ പേരുകളോട് സമാനമായ കോക്ടെയിലുമായി ബാറുടമകൾ രംഗത്തെത്തിയത്.

      മൂന്ന് കോക്ടെയ്ൽ ബോട്ടിലുകളിലും ചേരുവകൾക്കൊപ്പം കഴിക്കേണ്ട അളവും ശുപാർശ ചെയ്യുന്നുണ്ട്. ഫൈസർ (ബയോഎൻടെക്) ഒരു അമേരിക്കൻ-ജർമ്മൻ കമ്പനിയാണ്. അതിനാൽ അമേരിക്കൻ ബോർബണും ജർമ്മൻ ഹെർബൽ മദ്യമായ ജഗർമെയിസ്റ്ററും ചേർത്താണ് ഫൈസർമെസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.

      ആസ്ട്രാസെനെക്ക വാക്സിന്റെ പേരിന് സമാനമായാണ് എക്സ്ട്രാജിനെക്ക തയ്യാറാക്കിയിരിക്കുന്നത്. ആസ്ട്രാസെനെക്ക ഒരു ബ്രിട്ടീഷ് നിർമ്മിത വാക്സിൻ ആണ്. അതിനാൽ ലണ്ടൻ ഡ്രൈ ജിൻ, പിംസ് (മദ്യം), ഇംഗ്ലീഷ് ടീ എന്നീ ചേരുവകളാണ് ഈ കോക്ക്ടെയിലുണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് ബാർ ഉടമ പറയുന്നു.

      “ബാറിൽ നേരിട്ടെത്തി മദ്യം കഴിക്കാൻ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് നിലവിലെ സാഹചര്യത്തിൽ സാധിക്കില്ല. അതിനാൽ മദ്യം വീട്ടിലെത്തിച്ച് നൽകുന്ന രീതി അനിവാര്യമാണ്. മഹാമാരിക്ക് ശേഷവും ഞങ്ങൾ ഇത് തുടരും" ബാർ ഉടമ പറയുന്നു. മദ്യക്കുപ്പികൾ പൊട്ടാതെ ഡബിൾ റാപ് ചെയ്ത് പായ്ക്കറ്റുകളിലാക്കിയാണ് വിതരണം ചെയ്യുന്നത്.

      Also read- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന പാതയിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറിയ 80കാരനായ മലയാളി

      മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ട് തന്നെ അമിത മദ്യപാനം കാരണം അടുത്തിടെ ഒരാൾക്ക് നഷ്ടപരിഹാരമായി 5.5 മില്യൺ ഡോളർ (41 കോടി രൂപ) ലഭിച്ചിരുന്നു. അമിതമായി മദ്യപിക്കാൻ അനുവദിച്ചുവെന്നും അതുകാരണം മറ്റൊരാളുമായി വഴക്കിട്ടുവെന്നും കാണിച്ച് യുഎസിലെ ടെക്‌സസ് സ്വദേശിയായ ഡാനിയൽ റൗൾസ് എന്നയാൾ ഒരു പ്രാദേശിക ബാറിനെതിരെ കേസ് ഫയൽ ചെയ്യുകയും ഇതേതുടർന്ന് നഷ്ടപരിഹാര തുക നേടുകയുമായിരുന്നു.

      Also read- ബാങ്ക് അക്കൗണ്ടിൽ 905 കോടി രൂപ! ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായ ആറാം ക്ലാസുകാരൻ

      2019 മെയ് മാസത്തിൽ 708 ഈസ്റ്റ് ബ്രോഡ്വേ സ്ട്രീറ്റിലെ ലാ ഫോഗറ്റ മെക്‌സിക്കൻ ഗ്രിൽ ബാറിലായിരുന്നു സംഭവം നടന്നത്.
      ബാറിൽ നടന്ന ഒരു വഴക്കിന് ശേഷം ഡാനിയലിന് സാരമായ പരിക്കുകൾ പറ്റിയിരുന്നു. വഴക്കിൽ ഏർപ്പെട്ടിരിക്കുമ്പോൾ അവർക്ക് തുടർച്ചയായി മദ്യം വിളമ്പുന്ന ബാറിന്റെ നടപടി തെറ്റാണെന്ന് ഡാനിയൽ വാദിച്ചുവെന്നാണ് മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തത്. മാത്രമല്ല, മദ്യപിച്ചതിന് ശേഷം രണ്ടുപേരെയും ഒരുമിച്ച് പോകാൻ അനുവദിച്ച ബാർ ജീവനക്കാരെയും ഡാനിയൽ കുറ്റപ്പെടുത്തി. ഡാനിയലിന്റെ വാദം പലർക്കും വിചിത്രമായി തോന്നാമെങ്കിലും, രണ്ട് വർഷത്തിന് ശേഷം അദ്ദേഹം അടുത്തിടെ കേസ് വിജയിച്ചു.
      Published by:Naveen
      First published:
      )}