• HOME
 • »
 • NEWS
 • »
 • buzz
 • »
 • COVID 19| മേക്കപ്പ് മുടക്കേണ്ട; ഭർത്താവിനെ 'വെറുപ്പിക്കേണ്ട'; ലോക്ക്ഡൗൺ കാലത്ത് സ്ത്രീകളോട് മലേഷ്യൻ സർക്കാർ

COVID 19| മേക്കപ്പ് മുടക്കേണ്ട; ഭർത്താവിനെ 'വെറുപ്പിക്കേണ്ട'; ലോക്ക്ഡൗൺ കാലത്ത് സ്ത്രീകളോട് മലേഷ്യൻ സർക്കാർ

വിമർശനം ശക്തമായതോടെ പോസ്റ്ററുകൾ പിൻവലിച്ച് സർക്കാർ മാപ്പും പറഞ്ഞു.

malaysian poster

malaysian poster

 • Share this:
  മേക്കപ്പ് ഇടുക, ഭർത്താവിനെ വിഷമിപ്പിക്കേണ്ടതില്ല, കാർട്ടൂണ്‍ വീഡിയോകളിലെ പൂച്ചയുടെ ശബ്ദത്തിൽ സംസാരിക്കുക....... ഇതൊക്കെ ലോക്ക് ഡൗൺ കാലത്ത് മലേഷ്യയിലെ സ്ത്രീകൾക്ക് സർക്കാർ നൽകിയ ഉപദേശമാണ്. വീടുകളിൽ അടച്ചിരിക്കുമ്പോൾ ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാനുള്ള ഉപായമാണത്രേ ഇത്.

  കൊറോണ വൈറസ് വ്യാപനം കുടുംബങ്ങളെയാകെ നാലു ചുവരുകൾക്കുള്ളിലാക്കിയിരിക്കുകയാണ്. ഈ ദുരിത കാലം വീട്ടിലിരുന്ന് വിശ്രമിക്കാമെന്ന് മലേഷ്യയിലെ സ്ത്രീകൾ കരുതിയെങ്കിൽ തെറ്റി. മാർച്ച് 18നാണ് മലേഷ്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സ്ത്രീകൾക്കായി കൊറോണ ഇൻഫോഗ്രാഫിക്സ് രൂപത്തിലുള്ള ഉപദേശ പരമ്പര തന്നെ സർക്കാർ പുറത്തിറക്കി. സോഷ്യൽ മീഡിയകളിൽ വനിതാ കുടുംബ വികസന മന്ത്രാലയം പുറത്തിറക്കിയ ഓൺലൈൻ പോസ്റ്ററുകളിൽ ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെ വീടുകൾ സന്തോഷകരമാക്കാമെന്നതിനെ കുറിച്ചാണ് പറയുന്നത്. ഭർത്താവുമായോ പങ്കാളിയുമായോ വഴക്കിടാതെ എങ്ങനെ ഈ ലോക്ക്ഡൗൺ കാലം ചെലവഴിക്കാമെന്നത് സംബന്ധിച്ച ഉപായങ്ങളാണ് ഈ പോസ്റ്റുകളിൽ നിറയെ.

  You may also like:'ഞങ്ങൾ 58 പേർ മാത്രമല്ല, നാട്ടിലെത്താൻ കാത്തിരിക്കുന്നത് ആയിരങ്ങൾ; എല്ലാവരും സുരക്ഷിതരായിരിക്കണം': പൃഥ്വിരാജ് [PHOTOS]Warning From Police ഏപ്രിൽ ഫൂൾ; കൊറോണയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റുകൾക്ക് കര്‍ശന നടപടിയെന്ന് പൊലീസ് [NEWS]തമിഴ്നാട്ടിൽ 57 പേർക്ക് പുതുതായി രോഗം; ഇതിൽ 50 പേരും ഡൽഹിയിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർ [NEWS]

  തുണി കഴുകി വിരിക്കുന്ന ഒരു പോസ്റ്ററിൽ ഭർത്താവുമായി വഴക്കിടുന്നത് ഒഴിവാക്കണമെന്നാണ് സ്ത്രീകളോട് ആവശ്യപ്പെടുന്നത്. സോഫയിൽ പുരുഷനൊപ്പെ ഇരിക്കുന്ന പോസ്റ്ററിൽ, പങ്കാളിയിൽ നിന്ന് സഹായം അഭ്യർത്ഥിക്കുമ്പോൾ അപഹാസ്യരാകരുതെന്ന് പറയുന്നു. ദമ്പതികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഓണ്‍ലൈൻ പോസ്റ്ററുകളെന്നാണ് അവകാശ വാദം.

  വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ മേക്കപ്പ് ഇടണമെന്നും നന്നായി വസ്ത്രധാരണം നടത്തണമെന്നും മറ്റൊരു പോസ്റ്ററിൽ ഉപദേശിക്കുന്നു. വീട്ടിലാണെങ്കിൽ പോലും സ്ത്രീകൾ കാഴ്ചവസ്തുവാണ് എന്ന നിലയ്ക്കാണ് ഉപദേശമെന്നാണ് ആക്ഷേപം ഉയരുന്നത്. വീട്ടിൽ സംസാരിക്കുമ്പോൾ ജനപ്രിയ കാർട്ടൂൺ പൂച്ച ഡോറമന്റെ ശബ്ദത്തെ അനുകരിക്കണമെന്നാണ് മറ്റൊരു ഉപദേശം. #WomenPreventCOVID19 എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റർ. പക്ഷേ മേക്കപ്പ് ഇടുന്നതുകൊണ്ടും ഭർത്താവിനെ വിഷമിപ്പിക്കാതിരിക്കുകയും വഴി എങ്ങനെ കൊറോണയെ തടയാനാകുമെന്ന സംശയമാണ് വിമർശകർ ഉയർത്തുന്നത്.

  വിമർശനങ്ങളെ തുടർന്ന് പോസ്റ്ററുകൾ നീക്കം ചെയ്തുവെങ്കിലും ലോകത്താകമാനമുള്ള വനിതാവകാശ പ്രവർത്തകർ സർക്കാരിനെതിരെ രംഗത്ത് വന്നു. വിമർശനം ശക്തമായതോടെ മലേഷ്യൻ സർക്കാർ മാപ്പ് പറ‍യുകയും സോഷ്യല്‍ മീഡിയ പേജുകളിൽ നിന്ന് അവ നീക്കം ചെയ്യുകയുമായിരുന്നു.

  ലോകമാകെ ലോക്ക് ഡൗണിലേക്ക് കടന്നതോടെ ഗാർഹിക പീഡനകേസുകൾ വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ മലേഷ്യയിൽ തന്നെ ഇത്തരം കേസുകളിൽ 50 ശതമാനത്തിന്റെ വർധനവുണ്ടായെന്നാണ് കണക്ക്. മാർച്ച് 18ന് ശേഷം ഇത്തരത്തിലുള്ള രണ്ടായിരത്തോളം ഫോൺ കോളുകൾ ഹെൽപ് ലൈൻ നമ്പറിലേക്ക് വന്നതായാണ് കണക്ക്. ഏകാന്തത, ജോലി നഷ്ടപ്പെടുമോ എന്ന പേടി, ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക എന്നിവ വീടുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.  First published: