ബെസ്റ്റ് ഫ്രെണ്ട് എന്ന് പറയുന്നത് പലരുടെയും ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്നവരാണ്. നമ്മുടെ കാര്യങ്ങൾ പങ്കുവയ്ക്കാനും പരസ്പരം സഹായിക്കാനും എന്നും നല്ലൊരു കൂട്ടായി അവർ ഉണ്ടാകും. ബെസ്റ്റ് ഫ്രെണ്ട് ചിലപ്പോൾ നമ്മുടെ കുടുംബത്തിന്റെ തന്നെ ഭാഗമായി മാറാം. എന്നാൽ ഒരു അടുത്ത സുഹൃത്തിൽ നിന്ന് തനിക്ക് ഉണ്ടായ ഏറ്റവും വിഷമകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. താൻ നേരിട്ട വിഷമകരമായ അനുഭവം ടിക് ടോക്കിലൂടെയാണ് യുവതി തുറന്നു പറഞ്ഞത്. ഇവരുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.
തന്റെ അനുവാദമില്ലാതെ ഏറ്റവും അടുത്ത സുഹൃത്ത് കുഞ്ഞിന് മുലയൂട്ടിയ വേദനാജനകമായ അനുഭവം ആണ് ഈ അമ്മ പങ്കുവെച്ചത്. മലേഷ്യയിൽ നിന്നുള്ള അഫീഖഹാസന എന്ന യുവതിയാണ് ഒരു അമ്മ എന്ന നിലയിൽ തനിക്ക് നേരിടേണ്ടി വന്ന ദുഃഖകരമായ അനുഭവം പങ്കുവെച്ചത്. അഫീഖഹാസനയുടെ കുടുംബത്തിൽ നടക്കുന്ന ഒരു പ്രധാനപ്പെട്ട പാരിപാടിയുടെ ഒരുക്കങ്ങളുടെ തിരക്കുകൾക്കിടയിൽ ഇവരുടെ മകൻ ഹൈദറിനെ ഏറെ വിശ്വാസമുള്ള തന്റെ ഉറ്റ സുഹൃത്തിനെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ താൻ സുഹൃത്ത് കുഞ്ഞിന് മുലയൂട്ടുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലായിരുന്നുവെന്നും തന്റെ സുഹൃത്ത് മുലയൂട്ടുന്നത് കണ്ടപ്പോൾ സ്തംഭിച്ചുപോയി എന്നും യുവതി വെളിപ്പെടുത്തി.
Also read- പത്രക്കടലാസ് കൊണ്ടുള്ള ഗൗണ്‍ ധരിച്ച് യുവാവ്; ഉർഫി ജാവേദ് ആണോ എന്ന് സോഷ്യൽമീഡിയ
അതേസമയം സുഹൃത്ത് എത്തിയപ്പോൾ അഫീഖഹാസന പരിപാടിയുടെ തിരക്കിലായിരുന്നു. ഇത് കണ്ട് സുഹൃത്ത് തന്നെ ആണ് കുഞ്ഞിനെ ചോദിച്ചു വാങ്ങിയതെന്നും യുവതി വീഡിയോയിലൂടെ വ്യക്തമാക്കി. സുഹൃത്തിന്റെ അടുത്ത് കുഞ്ഞു കരയാതെ ഇരിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് അവർ കുഞ്ഞിനെ തന്റെ കയ്യിൽ നിന്ന് വാങ്ങിയതെന്നും യുവതി പറഞ്ഞു. എന്നാൽ തന്റെ ഉറ്റ സുഹൃത്തിന് ഇത്തരമൊരു കാര്യം ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അഫീഖഹാസന പറഞ്ഞു.
അതേസമയം ഇതിനെകുറിച്ച് സുഹൃത്തിനോട് ചോദിച്ചപ്പോൾ കുഞ്ഞ് കരയുന്നത് കൊണ്ട് മാത്രമാണ് താൻ ഇത് ചെയ്തതെന്നായിരുന്നു വിശദീകരണം. അത് അമ്മയായ അഫീഖഹാസനയെ വൈകാരികമായും മാനസികമായും വളരെയധികം തളർത്തി എന്നും അവർ വെളിപ്പെടുത്തി. “അതിനാൽ എനിക്ക് ഈ കാര്യത്തിൽ അവളുടെ ഒരു ഒഴിവ് കഴിവും അംഗീകരിക്കാൻ കഴിയില്ല, ഈ സംഭവം എന്നെ വേട്ടയാടുന്നത് വരെ എനിക്ക് അവളെക്കുറിച്ച് അറിയില്ലായിരുന്നു. അമ്മയ്ക്ക് മുലപ്പാൽ ഉള്ളപ്പോൾ തന്റെ കുഞ്ഞിനെ മറ്റൊരാൾ നേരിട്ട് മുലയൂട്ടുന്നത് ഏത് അമ്മയ്ക്കാണ് അംഗീകരിക്കാൻ കഴിയുക? എന്നും അഫീഖഹാസന ചോദിച്ചു.
Also read- കടുവയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കൾക്ക് സംഭവിച്ചത്; വീഡിയോ വൈറൽ
ഈയൊരു സാഹചര്യം നേരിട്ടതിനെ തുടർന്ന് യുവതി കടുത്ത നിരാശയിലും ആളുകളെ വിശ്വസിക്കാൻ പ്രയാസപ്പെടുകയുമാണ്. എങ്കിലും നിലവിൽ കുഞ്ഞിനെ നന്നായി പരിപാലിക്കുന്നുണ്ടെന്നും മറ്റുള്ളവരെ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പോലും അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഇത് കുഞ്ഞിനെ ഇൻഫെക്ഷൻ ബാധിക്കുമോ എന്ന ഭയത്താൽ ആണെന്നും യുവതി കൂട്ടിചേർത്തു. അതേസമയം സാമൂഹ്യ മാധ്യമങ്ങളിൽ ഈ യുവതിയുടെ വീഡിയോ വലിയ രീതിയിലാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 19 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Breastfeeding, Mother