• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബോർദൈനെ കീഴടക്കിയ മമ്മൂട്ടിയുടെ മീൻ കറിയും മീൻമുട്ട ഫ്രൈയും!


Updated: June 10, 2018, 2:35 PM IST
ബോർദൈനെ കീഴടക്കിയ മമ്മൂട്ടിയുടെ മീൻ കറിയും മീൻമുട്ട ഫ്രൈയും!

Updated: June 10, 2018, 2:35 PM IST
കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പാചകവിദഗ്ദ്ധനും ടിവി അവതാരകനുമായ ആന്‍റണി ബോർദൈന് ചലച്ചിത്രതാരം മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. രുചിപ്പെരുമ തേടി ലോകം മുഴുവൻ കറങ്ങിയ ബോർദൈൻ കുട്ടനാടിന്‍റെ സ്വാദറിയാനാണ് കേരളത്തിലെത്തിയത്. ആ സമയം പോക്കിരിരാജയുടെ ചിത്രീകരണ സെറ്റിലെത്തിയപ്പോഴാണ് ബോർദൈനും മമ്മൂട്ടിയും തമ്മിൽ ആദ്യമായി കാണുന്നത്. ഭക്ഷണകാര്യങ്ങളെക്കുറിച്ചും മറ്റും ഇരുവരും ഏറെ നേരം സംസാരിച്ചു. അന്ന് ഷൂട്ടിങ് ഇടവേളയിൽ സ്വന്തം കാരവനിലേക്ക് കൂട്ടിക്കൊണ്ടുപോയി മമ്മൂട്ടി നൽകിയ മീൻകറിയും മീൻമുട്ട ഫ്രൈയും പുട്ടുമൊക്കെ ആവോളം ആസ്വദിച്ചാണ് ആന്‍റണി മടങ്ങിയത്. മാങ്ങായിട്ട് വെച്ച് കണമ്പ് കറിയാണ് അന്ന് മമ്മൂട്ടി ബോർദൈനായി വിളമ്പിക്കൊടുത്തത്. മമ്മൂട്ടിക്കായി വീട്ടിൽനിന്ന് തയ്യാറാക്കിക്കൊടുത്ത മീൻകറിയും മീൻമുട്ട ഫ്രൈയും ആന്‍റണിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.


പോക്കിരിരാജയുടെ ഷൂട്ടിങിനിടയിൽ ബോർദൈൻ മമ്മൂട്ടിയെ ഉൾപ്പെടുത്തി തന്‍റെ ടിവി ഷോ ചിത്രീകരിച്ചു. കേരളത്തിലെ ഭക്ഷണമായിരുന്നു വിഷയം. കേരളത്തിലെ തട്ടുകട ഭക്ഷണം വിശ്വസിച്ച് കഴിക്കാമെന്ന് മമ്മൂട്ടി പറയുന്ന സീനോടെയാണ് പരിപാടി തുടങ്ങിയത്. നിരന്തരമായ ഇടിമുഴക്കങ്ങൾക്ക് നടുവിലെ ശാന്തമായ ദ്വീപ് എന്നാണ് പരിപാടിയിൽ ബോർദൈൻ മമ്മൂട്ടിയെ വിശേഷിപ്പിച്ചത്. അന്നു മുതലാണ് മമ്മൂട്ടി കുടുംബം ബോർദൈൻ അവതരിപ്പിക്കുന്ന 'നോ റിസർവേഷൻസ്', പാർട്സ് അൺനോൺ എന്നീ പരിപാടികളുടെ സ്ഥിരം പ്രേക്ഷകരായത്.

മമ്മൂട്ടിക്ക് മാത്രമല്ല, മകൻ ദുൽഖർ സൽമാനും താരകുടുംബത്തിലെ ഓരോരുത്തർക്കും സുപരിചിതനായിരുന്നു ആന്‍റണി ബോർദൈൻ. ദുൽഖറും മമ്മൂട്ടിയും ന്യൂയോർക്കിൽ പോയി ബോർദൈനെ കണ്ടിട്ടുണ്ട്. ലോകത്തെ വിവിധ സ്ഥലങ്ങളിലെ വ്യത്യസ്തമായ രുചിവൈഭവം പരിചയപ്പെടുത്തിയ ആന്‍റണി ബോർദൈൻ ലോകങ്ങളെ കൂടുതൽ അടുപ്പിക്കുകയായിരുന്നുവെന്ന് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.



അമേരിക്കയിൽ പോയപ്പോൾ ബോർദൈനെ കണ്ട അനുഭവവും മമ്മൂട്ടി പങ്കുവെക്കുന്നുണ്ട്. ഒരിക്കൽ മാത്രം കണ്ട ബോർദൈൻ, തങ്ങൾക്ക് നൽകിയ പരിഗണന വളരെ വലുതായിരുന്നു. അവിടെയൊക്കെ ചുറ്റിനടന്നുകണ്ടു. അദ്ദേഹത്തിന്‍റെ ഓഫീസ് മുറിയിൽ കേരളത്തിൽ വന്നപ്പോൾ തന്നെ കണ്ടതുമായി ബന്ധപ്പെട്ട് വന്ന പത്രക്കുറിപ്പുകളുടെ കട്ടിങ്ങുകൾ ചുവരിൽ ഒട്ടിച്ചിരിക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത അഭിമാനം തോന്നിയെന്നും മമ്മൂട്ടി പറയുന്നു. ബോർദൈനുമായുള്ള സൌഹൃദം ഓൺലൈനിലൂടെയും ഫോൺ വിളികളിലൂടെയും ദുൽഖർ സൽമാൻ കാത്തുസൂക്ഷിച്ചു.


സി എന്‍ എന്നിലെ തന്റെ പുതിയ ഷോ ആയ ‘പാര്‍ട്‌സ് അണ്‍നോണി’ന്റെ ഷൂട്ടിംഗുമായി ബന്ധപെട്ട് ഫ്രാന്‍സിലെത്തിയ അദ്ദേഹത്തെ സ്ട്രാസ്‌ബോഗ് നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. 61 വയസായിരുന്നു.
First published: June 10, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍