ഹൃദ്രോഗ ബാധിതയായി ഗുരുതരരാവസ്ഥയിലായ മോളി കണ്ണമാലിക്ക് സഹായഹസ്തവുമായി മമ്മൂട്ടി. മോളിയുടെ രോഗവിവരം സംബന്ധിച്ച വിവരങ്ങൾ മമ്മൂട്ടിയുമായി ബന്ധപ്പെട്ടവർ ശേഖരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു മോളി. ഈ വിവരം അറിഞ്ഞാണ് മമ്മൂട്ടി തന്റെ അടുത്ത സുഹൃത്തുക്കൾ വഴി സഹായ വിവരം അറിയിച്ചത്.
എത്രയും പെട്ടന്നു തന്നെ അസുഖത്തിന്റെ വിശദ വിവരങ്ങൾ ശേഖരിക്കാനും തുടർ ചികിത്സയ്ക്കും വേണ്ടി വന്നാൽ ശാസ്ത്രക്രിയയ്ക്കും തിരുവനന്തപുരത്തു സൗകര്യം ഒരുക്കാനും മമ്മൂട്ടി നിർദ്ദേശിച്ചത്.
ഒരു സ്റ്റേജ് പ്രോഗ്രാമിനിടെയാണ് മോളി കണ്ണമാലിയ്ക്ക് നെഞ്ച് വേദനയുണ്ടായതും തുടർ ചികിത്സ വേണ്ടി വന്നതും. ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞതോടെ ഇതിനു വേണ്ടി പണം കണ്ടെത്താനുള്ള ശ്രമമായി.
സിനിമ സംഘടനകളിലൊന്നും അംഗമല്ലാത്തതിനാൽ ആ വഴിയുമുള്ള സഹായമൊന്നും ലഭിച്ചിട്ടില്ല. മമ്മൂട്ടിയുടെ സഹായ വാഗ്ദാനം ലഭിച്ച സന്തോഷത്തിലാണ് മോളി. അസുഖം ഭേദമായി എത്രെയും പെട്ടന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായ ചാള മേരിയായി എത്താമെന്നു പറയുമ്പോൾ മോളിയുടെ കണ്ണുകളിൽ പ്രതീക്ഷകളുടെ നനവ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.