കൊച്ചി: പഠിച്ച കോളജിലേക്കുള്ള തിരിച്ചുപോക്ക് യാതൊരാൾക്കും ഏറെ സന്തോഷം നിറഞ്ഞ അനുഭവമായിരിക്കും. അത്തരം ഒരു അനുഭവത്തിന്റെ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. താൻ പഠിച്ച എറണാകുളം ലോ കോളജിലെ ക്ലാസ്മുറിയുടെ ദൃശ്യങ്ങൾക്കൊപ്പം അന്നത്തെ ഓർമകളെക്കുറിച്ചും സംസാരിക്കുന്ന ഒരു വീഡിയോയാണ് മമ്മൂട്ടി പങ്കുവച്ചത്.
എറണാകുളം ലോ കോളേജിൽ താൻ പഠിച്ചിരുന്ന ക്ലാസ് മുറിയിൽ നിന്നുള്ള വീഡിയോയാണ് മെഗാസ്റ്റാർ പങ്കുവെച്ചത്. ”ഇതായിരിന്നു എന്റെ ഫൈനൽ ഇയർ ക്ലാസ് റൂം. ഞങ്ങൾ ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത് ഇവിടെയായിരിന്നു. ഒരു കാലത്ത് ഇത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹാളായിരുന്നു”- മമ്മൂട്ടി വീഡിയോയിൽ പറയുന്നു.
Also Read- തലൈവാ, നീങ്കളാ! സഞ്ജുവിനെ അമ്പരപ്പിച്ച ആ പഴയ ക്രിക്കറ്റ് കളിക്കാരൻ സൂപ്പർ സീനിയർ ആരെന്ന് നോക്കിയേ
ക്ലാസ് റൂമിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. അൽമ മേറ്റർ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്. ഇത്തരമൊരു വീഡിയോ എന്തിനായിരിക്കും മമ്മൂട്ടി പങ്കുവച്ചത് എന്നാണ് ആരാധകരുടെ സംശയം. ‘
Also Read- ഒന്നര വര്‍ഷമായി ലൈറ്റുകള്‍ ഓഫാക്കാനാവാതെ അമേരിക്കയിലെ ഒരു സ്‌കൂള്‍; കാരണമിതാണ്
ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ’ തുടങ്ങിയ സിനിമ ഡയലോഗുകളും ആരാധകർ കമന്റിടുന്നുണ്ട്. നന്ദഗോപാൽ മാരാർ പോലുള്ള വക്കീൽ കഥാപാത്രങ്ങളെയും കമന്റ് ബോക്സിൽ ആരാധകർ ഓർത്തെടുക്കുന്നു. ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളെക്കുറിച്ച് പങ്കുവച്ച മമ്മൂട്ടിയുടെ വിഡിയോ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Law college, Mammootty