• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'എന്‍റെ സഹോദരന് ജന്മദിനാശംസകൾ'; എം എ യൂസഫലിക്ക് ആശംസയുമായി മമ്മൂട്ടി

'എന്‍റെ സഹോദരന് ജന്മദിനാശംസകൾ'; എം എ യൂസഫലിക്ക് ആശംസയുമായി മമ്മൂട്ടി

'ലോകത്താകമാനമുള്ള ലക്ഷകണക്കിന് ആളുകൾക്ക് അങ്ങയുടെ ജീവിതം പ്രചോദനമാകട്ടെ'- മമ്മൂട്ടി ആശംസിച്ചു

  • Share this:
പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ജന്മദിനാശംസ നേർന്നത്. 'ലോകത്താകമാനമുള്ള ലക്ഷകണക്കിന് ആളുകൾക്ക് അങ്ങയുടെ ജീവിതം പ്രചോദനമാകട്ടെ'- മമ്മൂട്ടി ആശംസിച്ചു.

യൂസഫലിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ. യൂസഫലിക്ക് ആശംസ നേർന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആയിരകണക്കിന് ആരാധകരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ എം എ യൂസഫലി ഇടംപിടിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ പുറത്തുവന്ന പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായും എംഎ യൂസഫലി മാറിയിരുന്നു. ഫോബ്‌സ് മാഗസിന്റെ റിപ്പോര്‍ട്ടുപ്രകാരം 43,200 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 35ാം സ്ഥാനത്താണ് യൂസഫലി.

Summary- Actor Mammootty wished prominent businessman MA Yousafali on his birthday. Mammootty wished him a happy birthday through Facebook. Mammootty wished 'May your life be an inspiration to lakhs of people around the world'.
Published by:Anuraj GR
First published: