HOME » NEWS » Buzz » MAN ACCIDENTALLY ADDS 14 GIRLS TO GROUP CHAT IN DATING APP BUMBLE GH

ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നതിനിടെ യുവാവിന് പറ്റിയ അമളി; ഒരേ മെസേജ് കിട്ടിയത് 14 സ്ത്രീകൾക്ക്

ഗ്രൂപ്പിലെ സ്ത്രീകൾ പരസ്പരം പരിചയപ്പെടുകയും ഡേറ്റിംഗ് സൈറ്റിൽ പതിനാല് പേർക്ക് ഒരേ മെസേജ് അയച്ച ആളെ 'തോൽവി' എന്നു വിശേഷിപ്പിക്കുകയും ചെയ്തു.

News18 Malayalam | news18-malayalam
Updated: June 2, 2021, 2:12 PM IST
ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നതിനിടെ യുവാവിന് പറ്റിയ അമളി; ഒരേ മെസേജ് കിട്ടിയത് 14 സ്ത്രീകൾക്ക്
Screengrab
  • Share this:
കോവിഡ് -19 മഹാമാരി ആഗോളതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ലോകം തന്നെ സ്തംഭിച്ചു പോയി. നിയന്ത്രണങ്ങളിൽ പ്രധാനം ലോക്ക്ഡൗൺ തന്നെ ആയിരുന്നു. അങ്ങനെ എല്ലാവരും വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ പലരും മറന്ന അല്ലെങ്കിൽ അവഗണിച്ച ഒന്നായിരുന്നു ഡേറ്റിംഗ്!

വാക്സിനേഷൻ ആരംഭിച്ചതോടെ ലോകത്തിൽ പല രാജ്യങ്ങളും ഇപ്പോൾ പതിയെ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നു. അതോടെ പല 'സിംഗിൾ പസങ്കകളും' ഒരു പങ്കാളിയെ കണ്ടെത്താനുള്ള പരക്കം പാച്ചിലിൽ ആണ്. അങ്ങനെ പരക്കം പാഞ്ഞ ഒരു ബ്രിട്ടീഷ് സ്വദേശിക്ക് സംഭവിച്ച അബദ്ധം ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ഡേറ്റിംഗ് സൈറ്റായി ബംബിളിലാണ് ഈ ബ്രിട്ടീഷുകാരൻ 14 യുവതികൾക്ക് ഒരേ മെസേജ് അയച്ച് അവരെ പതിനാലുപേരെയും ഗ്രൂപ്പ് ചാറ്റിലേക്ക് ക്ഷണിച്ചത്.

എന്നാൽ ഗ്രൂപ്പിലെ സ്ത്രീകൾ പരസ്പരം പരിചയപ്പെടുകയും ഡേറ്റിംഗ് സൈറ്റിൽ പതിനാല് പേർക്ക് ഒരുപോലെയുള്ള മെസേജ് അയച്ച ആളെ 'തോൽവി' എന്നു വിശേഷിപ്പിക്കുകയും ചെയ്തു.

ഒരു ഇൻസ്റ്റഗ്രാം പേജിലാണ് 'ഗ്രൂപ്പ് ഡേറ്റിംഗ് ചാറ്റിന്റെ' സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചത്. 'ബ്രിട്ടീഷ് വിൽ' എന്ന യൂസർ നെയിമാണ് യുവാവ് ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് അയച്ച മെസേജ് 'ഹേയ് സ്ട്രേഞ്ചർ!' എന്ന് അഭിസംബോധന ചെയ്താണ് തുടങ്ങുന്നത്. കഴിഞ്ഞ വർഷം ബംബിളിൽ അവരുമായി പൊരുത്തം കാണിച്ചിരുന്നുവെന്നും, പക്ഷേ കോവിഡ് കാരണം കണ്ടുമുട്ടാനായില്ല എന്നും മെസേജിൽ പറയുന്നു. ഇപ്പോൾ നഗരത്തിൽ തിരിച്ചെത്തിയുട്ടുണ്ടെന്നും നിങ്ങൾ ഇപ്പോഴും സിംഗിൾ ആണോയെന്നും മെസേജിൽ ചോദിക്കുന്നുണ്ട്.



ഒരുമിച്ചു കൂടിയ സ്ത്രീകൾ കിട്ടിയ അവസരം പാഴാക്കാതെ രസകരമായ സംഭാഷണങ്ങൾ നടത്തുന്നത് പങ്കുവെച്ചിരിക്കുന്ന സ്ക്രീൻ ഷോട്ടിൽ കാണാം.

You may also like:വധു വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; മധുവിധു കാലത്ത് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങാം

ആദ്യ സ്ത്രീ ഗ്രൂപ്പിൽ വന്നപാടെ 14 പെൺകുട്ടികൾക്ക് ഒറ്റയടിക്ക് മെസേജ് അയക്കുന്നോ എന്ന് ചോദിച്ച് ഗുഡ്ബൈ പറഞ്ഞു പോയി. എന്നാൽ പിന്നീട് വന്ന മറ്റുള്ളവർ എല്ലാം രസകരമായ സംഭാഷണം നടത്തുകയും 'ബ്രിട്ടീഷ് വിൽ' എന്നയാളെ കളിയാക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഒരു സ്ത്രീ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കുവെക്കുകയും മറ്റ് സ്ത്രീകളെ ആഘോഷിക്കാൻ ക്ഷണിക്കുകയും ചെയ്തു. ഈ തോൽവിയുടെ കൂടെ കൂടുന്നതിനേക്കാൾ നല്ലതായിരിക്കും എന്നാണ് യുവതിയുടെ വാഗ്ദാനം.

അബദ്ധം മനസിലായ 'ബ്രിട്ടീഷ് വിൽ' തനിക്ക് പറ്റിയ അമിളിയെ രസകരമായി മാറ്റാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ സ്ത്രീകൾക്ക് അതിനെ അങ്ങനെ കാണാതെ, ഡേറ്റിംഗ് സൈറ്റുകളിൽ അവർ നേരിട്ട വ്യക്തിഗതമായ മോശം അനുഭവങ്ങൾ ബ്രിട്ടീഷ് വില്ലുമായി പങ്കിടുകയും ചെയ്തു. ഇത്തരം കൂടുതൽ കഥകളും അനുഭവങ്ങളും കേട്ട് മടുത്ത ബ്രിട്ടീഷ് വിൽ ഗ്രൂപ്പിൽ‌ നിന്നും പുറത്തുകടന്നു. എന്നാൽ സ്ത്രീകൾ പിന്നീടും സംഭാഷണം തുടർന്നു. മറ്റുള്ളവരുമായി പരസ്പരം കണ്ടുമുട്ടിയതിലും സംസാരിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും സ്ത്രീകൾ പറയുന്നു.

ശേഷം, ഗ്രൂപ്പിന്റെ പേര് ‘ബ്രിട്ടീഷ് വിൽസ് ഏഞ്ചൽസ്’ എന്നാക്കി മാറ്റി. അപരിചിതരായിരുന്ന തങ്ങളെ ബന്ധിപ്പിച്ചതിന് ബ്രിട്ടീഷ് വില്ലിന് നന്ദിയും പറയുന്നുണ്ട് ഈ സ്ത്രീകൾ. നിരവധി ലൈക്കും കമന്റുകളുമാണ് സ്ക്രീൻ ഷോട്ട് പങ്കുവെച്ചിരിക്കുന്ന ഇൻസ്റ്റ്രാം പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഡേറ്റിംഗ് സൈറ്റായ ബംബിളിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
Published by: Naseeba TC
First published: June 2, 2021, 2:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories