ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ അബദ്ധം പറ്റുന്നത് ഇന്ന് നിത്യസംഭവമാണ്. അത്തരമൊരു സംഭവമാണ് ന്യൂയോർക്കിൽ ഉണ്ടായത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങവെ 35കാരൻ ഒരു വെജ് ബർഗറിനും ചിപ്സിനും വാങ്ങി. എന്നാൽ ഇതിന്റെ വിലയായി നൽകിയതോ 66,000 രൂപ. രാത്രി 11 മണിയോടെ എഫ്സ് കബാബ് കിച്ചൺ ഫുഡ് ട്രക്കിൽ നിന്നാണ് ഇയാൾ ഭക്ഷണം വാങ്ങിയത്.
എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് ടോബി എന്നയാൾ ഈ അബദ്ധം തിരിച്ചറിഞ്ഞത്. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇത്ര വലിയ തുക അക്കൗണ്ടിൽ നിന്ന് പോയത് ടോബി അറിഞ്ഞത്. തുടർന്ന് സുഹൃത്തുക്കളിൽ ഒരാളോട് ഔട്ട്‌ലെറ്റിൽ പോയി കാര്യം അന്വേഷിക്കാൻ പറഞ്ഞിരുന്നു. എന്നാൽ ബാങ്കുമായി സംസാരിക്കാനാണ് ഫുഡ് ഔട്ട്ലെറ്റിന്റെ എച്ച്ആർ അഹമ്മദ് അബ്ദുള്ള ഇവരോട് പറഞ്ഞത്.
എന്നാൽ സംഭവം നടന്നിട്ട് ഒരു മാസത്തിലേറെയായിട്ടും ടോബിക്ക് ഇതുവരെ പണം തിരിച്ചുകിട്ടിയിട്ടില്ലെന്നാണ് വിവരം. പണം തിരിച്ച് കിട്ടാത്താത് തന്നെ മാനസികമായി ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് ടോബി പറയുന്നു.
പ്രശ്‌നം ഉടനടി പരിഹരിക്കപ്പെടുമെന്നും ബാങ്ക് തന്റെ പണം ഉടൻ തിരികെ നൽകുമെന്നാണ് ടോബി വിശ്വസിക്കുന്നത്. ഇതിനിടെ ബാങ്ക് ടോബിയോട് ബില്ല് ചോദിക്കുകയും ചെയ്തു. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ആരും ബില്ല് വാങ്ങാറില്ലെന്ന് ടോബി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Burger, Buzz, New york, Online Banking