നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • വഴിയരികിൽ മൂത്രമൊഴിക്കവേ യുവാവിന്റെ പോക്കറ്റിലെ തോക്ക് പൊട്ടി

    വഴിയരികിൽ മൂത്രമൊഴിക്കവേ യുവാവിന്റെ പോക്കറ്റിലെ തോക്ക് പൊട്ടി

    Man accidentally shoots himself while urinating in public | പോക്കറ്റിൽ സൂക്ഷിച്ചിരുന്ന തോക്കിൽ നിന്നും യുവാവിന് സ്വയം വെടിയേൽക്കുകയായിരുന്നു

    വഴിയരികിൽ മൂത്രമൊഴിക്കുന്നയാൾ

    വഴിയരികിൽ മൂത്രമൊഴിക്കുന്നയാൾ

    • Share this:
      ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ സബ്‌വേ സ്റ്റേഷനിലെ വഴിയരികിൽ മൂത്രമൊഴിക്കവേ, പോക്കറ്റിനുള്ളിൽ ലോഡ് ചെയ്‌ത പിസ്റ്റൾ വച്ച യുവാവിന് അബദ്ധത്തിൽ വെടിയേറ്റു.

      ഡെയ്‌ലി ന്യൂസ് റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, 39 കാരനായ ഇയാൾ ഉച്ചയ്ക്ക് 12:20 ന് സ്റ്റേഷനുള്ളിൽ അബദ്ധത്തിൽ കാഞ്ചി വലിക്കുകയായിരുന്നു. അപകടം നടന്നയുടൻ അയാൾ തോക്ക് മറ്റൊരാൾക്ക് കൈമാറി സ്ഥലത്തു നിന്നും ഓടിപ്പോയി.

      ശക്തമായ വെടിയൊച്ച കേട്ടപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. “അത് ഉച്ചത്തിലുള്ള ഒരു വെടിയൊച്ചയായിരുന്നു,” മാർഗരിറ്റവില്ലെ റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായ മൈക്കൽ ബൗയ (52) പറഞ്ഞു.

      40 -ാം സ്ട്രീറ്റിലെ സ്മോക്ക് സിറ്റി എന്ന പുകയിലക്കടയിലെ ആളുകൾ അയച്ച വീഡിയോയിൽ, പച്ച തൊപ്പി ധരിച്ച തോക്കുധാരി സ്റ്റേഷൻ പരിസരത്ത് പ്രവേശിക്കുന്നതിനുമുമ്പ് കുറച്ച് ആളുകളുമായി സംസാരിക്കുന്നത് കാണാം. കുറച്ച് മിനിറ്റുകൾക്ക് ശേഷം, ഇളം പിങ്ക് നിറത്തിലുള്ള തൊപ്പിയോടുകൂടിയുള്ള വസ്ത്രം ധരിച്ച മറ്റൊരു മനുഷ്യൻ സംശയാസ്പദമായ രീതിയിൽ സ്റ്റേഷൻ വിട്ടു. റിപ്പോർട്ടുകൾ പ്രകാരം, വെടിവച്ചയാൾ പിങ്ക് ഹൂഡിയിലുള്ളയാൾക്ക് തോക്ക് കൈമാറിയതായി സംശയിക്കുന്നു.

      പരിക്കേറ്റ വ്യക്തിയെ ബെല്ലി വ്യൂ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയാൾ ഇപ്പോൾ അവിടെ ചികിത്സയിലാണ്. റിപ്പോർട്ടുകൾ പ്രകാരം ഡോക്ടർമാർ അയാളുടെ ആരോഗ്യനില ഭേദപ്പെട്ടു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

      Also read: വിവാഹ വേദിക്കെതിരെ ഒന്നരക്കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വധു

      ചില ആശയക്കുഴപ്പങ്ങളും കാലതാമസങ്ങളും ഇല്ലാതെ നടക്കുന്ന വിവാഹങ്ങൾ ഒരുപക്ഷേ വിരളമായിരിക്കും. എന്നാൽ വധുവോ വരനോ അവരുടെ കുടുംബങ്ങളോ ജീവിതത്തിലെ നിർണ്ണായക ദിനത്തിൽ ഏതെങ്കിലും തരത്തിലെ അനിഷ്ട സംഭവങ്ങൾ ഒരിക്കലും ആഗ്രഹിക്കില്ല. നിർഭാഗ്യവശാൽ ഒരു വലിയ വിവാഹ വേദി ആണെങ്കിൽ, കൂടുതൽ ആളുകളെ നിയന്ത്രിക്കാനും മേൽനോട്ടം നടത്താനും കഴിയില്ല. അതിനാൽ, ചില അപകടങ്ങൾ വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

      യുകെയിലെ ഒരു വധുവിന് സമാനമായ ഒരപകടം സംഭവിച്ചിരിക്കുകയാണ്. ഇപ്പോൾ അവർ വിവാഹ വേദിക്കെതിരെ 1,50,000 പൗണ്ടിന് (1.5 കോടി രൂപ) ഒരു കേസ് ഫയൽ ചെയ്തിരിക്കുകയാണ്.

      മെട്രോ യുകെ റിപ്പോർട്ട് അനുസരിച്ച്, 'മിന്നുന്ന ഡാൻസ് ഫ്ലോറിൽ' കാൽ വഴുതി വീണ് കൈമുട്ട് ഒടിഞ്ഞതിനെ തുടർന്ന് വധു കാര ഡോണോവൻ കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. വിവാഹവേദിയിലെ എൽഇഡി-ലൈറ്റ് ലാമിനേറ്റഡ് പ്ലാസ്റ്റിക് ഫ്ലോർ നിർമ്മാതാക്കൾ ശുപാർശ ചെയ്തതിന് വിപരീതമായി, അതിഥികളായെത്തിയവർ അവിടെ പാനീയങ്ങൾ കഴിക്കുന്നത് തടയാൻ വിവാഹവേദിയിൽ ജീവനക്കാർ പരാജയപ്പെട്ടുവെന്ന് ഡൊനോവൻ ചൂണ്ടിക്കാട്ടി.

      'വഴുതിപ്പോകുന്ന' പ്രതലത്തിൽ ആളുകൾ മദ്യം ചൊരിഞ്ഞപ്പോൾ, കമ്പനി ജീവനക്കാർ അത് തുടച്ചു മാറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് അവർ പറഞ്ഞു.

      2018 സെപ്റ്റംബറിലാണ് സംഭവം നടന്നത്. വീഴ്ചയ്ക്ക് ശേഷം മൂന്ന് ശസ്ത്രക്രിയകൾ നടത്തിയിട്ടും ഡൊനോവൻ സ്ഥിരമായി വേദന സഹിക്കേണ്ട അവസ്ഥയിലാണ്. അതിനാൽ, ഭിന്നശേഷിക്കാരുടെ അധ്യാപികയായി ജോലിയിൽ തിരിച്ചെത്താൻ അവർക്ക് സാധിക്കുന്നില്ല. പതിനാറാം നൂറ്റാണ്ടിലെ ട്യൂഡർ മാനർ ഹൗസ് നടത്തുന്ന കൺട്രി ഹൗസ് വെഡ്ഡിംഗ്സ് ലിമിറ്റഡിനെതിരെ രണ്ട് കുട്ടികളുടെ അമ്മയായായ യുവതിയാണ് കേസ് കൊടുത്തത്. ഈ കമ്പനി ഒരിക്കൽ യുകെയിലെ മികച്ച വിവാഹ വേദിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
      Published by:user_57
      First published:
      )}