നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അച്ഛനെന്ന് കരുതി അപരിചിതനെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു; അബദ്ധം മനസിലാകാൻ ആറു മാസം

  അച്ഛനെന്ന് കരുതി അപരിചിതനെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു; അബദ്ധം മനസിലാകാൻ ആറു മാസം

  2013ൽ തങ്ങളുടെ വീട്ടിൽ ജോലിക്ക് വന്ന പ്ലംബറാണ് ഗ്രൂപ്പിൽ അംഗമായ പീറ്റർ. അദ്ദേഹം ജോലിക്ക് വന്ന് തങ്ങളുടെ വസ്ത്രങ്ങൾ കേടാക്കിയതു കാരണം അദ്ദേഹവുമായി ഹോപ്കിൻസ് പിന്നീട് സംസാരിച്ചിരുന്നില്ല.

  whatsapp

  whatsapp

  • News18
  • Last Updated :
  • Share this:
   ഇംഗ്ലണ്ട്: താങ്കളെ ആരെങ്കിലും ആളു മാറി വാട്ട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തിട്ടുണ്ടോ. എങ്കിൽ ഈ രസകരമായ സംഭവം താങ്കൾക്ക് സ്വന്തം അനുഭവവുമായി ബന്ധിപ്പിക്കാൻ കഴിയും. സംഭാഷണം തുടങ്ങുന്നതിന്റെ മുമ്പുള്ള ആകുലതയും സമ്മർദ്ധവുമൊക്കെ ഇത്തരം നിമിഷങ്ങളിൽ സ്വാഭാവികമാണ്.

   ഇത്തരം അനുഭവമാണ് യാദൃശ്ചികമായി ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ട ഒരു യുവാവിന് ഉണ്ടായത്. യു കെയിലെ പീറ്റർ എന്നയാളെ അബദ്ധത്തിൽ ജോണോ ഹോപ്കിൻസ് എന്നയാൾ തന്റെ അച്ഛനാണെന്ന് കരുതി കുടുംബ ഗ്രൂപ്പിൽ ആഡ് ചെയ്യുകയായിരുന്നു. എന്നാൽ, പീറ്റർ ആറു മാസത്തോളം ഈ ഗ്രൂപ്പിൽ കഴിയുകയും എല്ലാ മെസേജുകളും വായിക്കുകയും ചെയ്തു. പിന്നീടാണ് ഗ്രൂപ്പ് അംഗങ്ങൾ അജ്ഞാതന്റെ സാന്നിധ്യത്തെക്കുറിച്ച് ബോധവാന്മാരായത്.   ഹോപ്കിൻസ് തന്നെയാണ് അബദ്ധം പറ്റിയ വിവരം ട്വിറ്ററിൽ കുറിച്ചത്. കൂടുതലൊന്നും സംസാരിച്ച് ശീലമില്ലാതിരുന്ന തങ്ങളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയ ത്രില്ലിലായിരുന്നു ഹോപ്കിൻസ്. ആറു മാസത്തോളം തന്റെ അച്ഛൻ തങ്ങളെ അവഗണിക്കുകയായിരുന്നു എന്നാണ് അദ്ദേഹം കരുതിയിരുന്നത്. എന്നാൽ തെറ്റായ പീറ്ററിനെയാണ് ഗ്രൂപ്പിൽ ആഡ് ചെയ്തതെന്ന് തിരിച്ചറിയാൻ ആറു മാസമെടുത്തു എല്ലാവർക്കും.


   പല തവണകളായി ഹോപ്കിൻസ് തന്റെ അച്ഛനോട് ഗ്രൂപ്പിൽ ഉണ്ടായിട്ടും പ്രതികരിക്കാത്തത് എന്താണെന്ന് ചോദിച്ചിരുന്നുവത്രേ. എന്നാൽ, അദ്ദേഹത്തിന്റെ പ്രായാധിക്യം കാരണമായിരിക്കും അദ്ദേഹം പ്രതികരിക്കാത്തത് എന്നാണ് ഹോപ്കിൻസ് കരുതിയിരുന്നത്.   എന്നാൽ, തന്റെ അമ്മ ഗ്രൂപ്പിലേക്ക് അയച്ച മെസേജുകൾ മുഴുവൻ വായിക്കേണ്ടി വന്ന ‘വ്യാജ അച്ഛനെ’ ക്കുറിച്ച് ആലോചിക്കുമ്പോൾ അദ്ദേഹത്തോട് സഹതാപം തോന്നുന്നുവെന്ന് തമാശ രൂപേണ ഹോപ്കിൻസ് പറഞ്ഞു. എഴുത്തുകാരനായ ഹോപ്കിൻസ് പറയുന്നത് തന്റെ പെങ്ങൾ ഈ അബദ്ധം  കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ പീറ്റർ വർഷങ്ങളോളം ഈ ഗ്രൂപ്പിൽ തുടരുമായിരുന്നു എന്നാണ്.

   I'm not sure why, when setting up the group, I didn't add 'Dad' and not 'Peter'. But now I feel bad for fake dad Peter and hope he enjoyed reading my mum's messages about how she'd thought Coldplay's album was called 'A Cold Hard Blow To The Head'   2013ൽ തങ്ങളുടെ വീട്ടിൽ ജോലിക്ക് വന്ന പ്ലംബറാണ് ഗ്രൂപ്പിൽ അംഗമായ പീറ്റർ. ഇയാൾ ജോലിക്ക് വന്ന് തങ്ങളുടെ വസ്ത്രങ്ങൾ കേടാക്കിയതു കാരണം ഇയാളുമായി താൻ പിന്നീട് സംസാരിച്ചിട്ടില്ലെന്നും ഹോപ്കിൻസ് തന്റെ ട്വീറ്റുകളിൽ വ്യക്തമാക്കി.
   Published by:Joys Joy
   First published:
   )}