നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'കിളിക്കൂട്ടുകാരൻ' പക്ഷിയോടൊപ്പം ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ച് മധ്യവയസ്കൻ; വൈറൽ വീഡിയോ

  'കിളിക്കൂട്ടുകാരൻ' പക്ഷിയോടൊപ്പം ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ച് മധ്യവയസ്കൻ; വൈറൽ വീഡിയോ

  ഒരു  മേശപ്പുറത്ത് വച്ച പാത്രത്തിൽ നിന്നും പക്ഷിയും ഒരാളും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതാണ് വീഡിയോ.

  Image Instagram

  Image Instagram

  • Share this:
   ഒരുമയിലൂടെയാണ് അതിജീവനം സാധ്യമാവുക എന്ന ആശയത്തെ പിന്തുടരുകയാണ് ഇന്റർനെറ്റിൽ വൈറലാകുന്ന ഒരു വീഡിയോ. ഒരേ പാത്രത്തിൽ നിന്ന് പക്ഷിയും മനുഷ്യനും ചേർന്ന് ഭക്ഷണം പങ്കുവെച്ച് കഴിക്കുന്ന വീഡിയോ ആണ് ഇന്റ്ർനെറ്റിൽ നിരവധി ആളുകളുടെ ഹൃദയം കീഴടക്കുന്നത്. മേഘരാജ് ദേസലേ എന്നയാളുടെ ഇൻസ്റ്റഗ്രാം റീൽ അക്കൗണ്ടിലാണ്‌ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്ന മധ്യ വയസ്ക്കനായ ആൾ തന്റെ പിതാവ് ആണെന്നും പോസ്റ്റിൽ മേഘരാജ് ദേസലേ പറയുന്നുണ്ട്.

   ഒരു  മേശപ്പുറത്ത് വച്ച പാത്രത്തിൽ നിന്നും പക്ഷിയും ഒരാളും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതാണ് വീഡിയോ. ഇന്ത്യൻ വിഭവങ്ങളായ പരിപ്പ്, ചോറ്, പച്ചക്കറി എന്നിവയാണ് പാത്രത്തിൽ ഉള്ളത്.യാതൊരു ഭയവും ഇല്ലാതെ വളരെ ആസ്വദിച്ചാണ് പക്ഷി ഭക്ഷണം കഴിക്കുന്നത്. പക്ഷിയുടെ തീറ്റയെ ഒട്ടും തടസപ്പെടുത്താതെയാണ് മേഘരാജിന്റെ പിതാവും അതേ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്നത്.

   Also Read-'വിവാഹച്ചെലവ് വെട്ടിക്കുറച്ചു, നൽകിയത് വെറും 14 ലക്ഷം രൂപ മാത്രം'; മാതാപിതാക്കൾക്കെതിരെ യുവതി

   രണ്ട് ലക്ഷത്തിൽ അധികം ആളുകൾ ഇതിനോടകം ഇൻസ്റ്റഗ്രാം റീലിലെ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. 1857 കമന്റുകളും പോസ്റ്റിന് ലഭിച്ചു. വീഡിയോയിൽ കാണുന്നയാളുടെ സഹജീവി സ്നേഹത്തെ പുകഴ്ത്തിക്കൊണ്ടാണ് മിക്ക ആളുകളും കമന്റ് എഴുതിയിരിക്കുന്നത്. മനുഷ്യ വംശത്തിന് തന്നെ പ്രചോദനാമാണ് ഇത്തരം ആളുകൾ എന്ന് ചിലർ കമന്റുകൾ എഴുതി. തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളോടും പക്ഷികളോടുമെല്ലാം പലരും ക്രൂരമായി പെരുമാറുമ്പോഴാണ് ഇത്തരം നല്ല മാതൃകകളും പുറത്ത് വരുന്നത് എന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു. ഇത്രയും ഹൃദയ വിശാലതയുള്ള ഒരാളെ പക്ഷി എങ്ങനെ കണ്ടെത്തി എന്നായിരുന്നു മറ്റൊരാളുടെ സംശയം. അടുത്ത കാലത്തായി കണ്ട മനസിനെ ഏറെ സന്തോഷിപ്പിച്ച വീഡീയോ ആണ് ഇതെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു. മെയ് 21 നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
   കൂട്ടിൽ നിന്ന് പക്ഷികളെ തുറന്ന് വിടുന്ന മറ്റൊരു വീഡിയോയും ഇതേ ഇൻസ്റ്റഗ്രാം റീൽ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. കൂടിന് മുകളിൽ നിന്നും ഒരു പുതപ്പ് മാറ്റിയ ശേഷം പക്ഷികളെ തുറന്ന് വിടുന്നതാണ് വീഡിയോ. ധാരാളം ചെറിയ കിളികൾ കൂട്ടിൽ നിന്നും പറന്ന് പോകുന്നതും കാണാനാകുന്നതാണ്. ഈ വീഡിയോയും ഇന്റർനെറ്റിൽ വലിയ പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ നന്മ നിറഞ്ഞ പ്രവൃത്തിയിൽ സന്തോഷം പ്രകടിപ്പിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. വീഡിയോയിൽ കാണുന്നത് തൻ്റെ പിതാവാണെന്നും അദ്ദേഹം ഒരു മൃഗ സ്നേഹി ആണെന്നും മേഘരാജ് വീഡിയോക്ക് താഴെ എഴുതിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 100 ലൈക്കാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.
   അടുത്തിടെ ചെറിയ ഒരു പക്ഷിയെ രക്ഷിക്കാൻ സ്രാവുകളുള്ള കടലിലേക്ക് ചാടിയ ഒരാളുടെ വീഡിയോയും വൈറലായിരുന്നു. പരിക്ക് പറ്റി താഴെ കടലിലേക്ക് പതിച്ച പക്ഷിയെ രക്ഷിക്കാനാണ് ഉല്ലാസ ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന ആൾ കടലിലേക്ക് എടുത്ത് ചാടിയത്. വലിയൊരു സ്രാവ് കടലിൽ ഉള്ളപ്പോൾ ആയിരുന്നു യുവാവിൻ്റെ ധീരത. വീഡിയോയിൽ സ്രാവിനെയും കാണാനാകുന്നതാണ്. ഇൻസ്റ്റഗ്രാമിൽ ധാരാളം പേരാണ് വീഡിയോ കണ്ടത്.
   Published by:Jayesh Krishnan
   First published:
   )}