കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലേക്ക് മാറിയിരിക്കുകയാണ്. വിര്‍ച്വല്‍ ഹിയറിംഗിനിടെ കോടതി മര്യാദകള്‍ ലംഘിക്കുന്ന നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഒടുവിലിപ്പോള്‍ പുറത്തുവരുന്നത് കേരള ഹൈക്കോടതിയുടെ വിര്‍ച്വല്‍ ഹിയറിംഗില്‍ നടന്ന സംഭവമാണ്.
തിങ്കളാഴ്ച മുതല്‍ കോടതി വിര്‍ച്വല്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. ചൊവ്വാഴ്ച വിര്‍ച്വല്‍ ഹിയറിംഗിനിടെയാണ് കോടതി മര്യാദകള്‍ ലംഘിച്ചുകൊണ്ട് ഒരാള്‍ ക്യാമറയ്ക്ക് മുന്നില്‍ പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ജസ്റ്റിസ് വി ജി അരുണിന് മുമ്പാകെ വിചാരണ നടക്കുമ്പോഴാണ് സംഭവം. വാഷ്റൂമില്‍ വാഷ്ബേസിന് മുന്നില്‍ ക്യാമറ വച്ച് അതിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതുമാണ് വീഡിയോ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നേരത്തേയും രാജ്യത്തെ വിവിധ കോടതികളില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതിയില്‍ വെര്‍ച്വല്‍ ഹിയറിംഗിനിടെ അര്‍ദ്ധനഗ്നനായി പ്രത്യക്ഷപ്പെട്ട ഒരാള്‍ക്കെതിരെ കോടതിയലക്ഷ്യ കേസും ലൈംഗിക പീഡന പരാതിയും ഫയല്‍ ചെയ്യുമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് ഒരു മാസത്തിന് മുമ്പ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
"
2020 ജൂണില്‍, ഒരു അഭിഭാഷകന് ടീ-ഷര്‍ട്ട് ധരിച്ച് കട്ടിലില്‍ കിടന്നുകൊണ്ട് സുപ്രീം കോടതിയില്‍ ഹിയറിംഗിനായി ഹാജരായി. 2020 ഓഗസ്റ്റില്‍, സുപ്രീം കോടതിയില്‍ ഒരു വെര്‍ച്വല്‍ ഹിയറിംഗിനിടെ ഒരു അഭിഭാഷകന് ഗുട്ട്ക ചവയ്ക്കുന്ന സംഭവവുമുണ്ടായിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.