ജോലിയ്ക്കായി അഭിമുഖങ്ങളിൽ പങ്കെടുക്കുക എന്നത് ഉദ്യോഗാർത്ഥികളെ സംബന്ധിച്ച്സര്വ്വസാധാരണമാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ എത്രയൊക്കെ തയ്യാറെടുപ്പുകൾ നടത്തിയാലുംനമ്മളില് ഭൂരിഭാഗം പേര്‍ക്കും സമ്മര്‍ദ്ദം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഒരു കാന്‍സര്‍ രോഗിയുടെ (cancer patient) ആശുപത്രി കിടക്കയില്‍ നിന്നുളള അഭിമുഖത്തിന്റെ (interview) ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ലിങ്ക്ഡിനിലൂടെയാണ് (linkedin) യുവാവിന്റെ കഥ പുറംലോകമറിയുന്നത്. ഐടി പ്രൊഫഷണലായ അര്‍ഷ് നന്ദന് പ്രസാദ് (arsh nandan prasad) എന്ന യുവാവാണ് ആളുകളുടെ ഹൃദയം കീഴടക്കിയത്.
തന്റെ ആരോഗ്യസ്ഥിതി കാരണം ജോലി കണ്ടെത്തുന്നതിലെ വെല്ലുവിളികള്‍ വിശദീകരിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് അര്‍ഷ് ലിങ്കിഡിനില്‍ പങ്കുവെയ്ക്കുകയായിരുന്നു. ലാപ്ടോപ്പ് മുന്നില്‍ വെച്ച് ആശുപത്രി കിടക്കയില്‍ കാലുകള്മടക്കിയിരിക്കുന്ന ചിത്രത്തോടൊപ്പമാണ് അര്ഷിന്റെ കുറിപ്പ്. തനിക്ക് മറ്റുള്ളവരുടെ സഹതാപം ആവശ്യമില്ലെന്നും പകരം തന്റെ കഴിവ് തെളിയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
''അഭിമുഖങ്ങളില്‍ ഏറ്റവും മികച്ച രീതിയിൽ പ്രകടനം കാഴ്ച്ച വച്ചിട്ടും ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന തന്നെ പല കമ്പനികളും തെരഞ്ഞെടുക്കുന്നില്ല. കമ്പനികള്‍ എത്രത്തോളം മുന്നേറിയെന്നാണ് ഇത് തെളിയിക്കുന്നത്'' , പ്രസാദ് ഒരു ചിരിക്കുന്ന ഇമോജിയോടൊപ്പം കുറിച്ചു. '' ഞാന്‍ കാന്‍സര്‍ ബാധിതനാണെന്ന് റിക്രൂട്ടര്‍മാര്‍ മനസ്സിലാക്കുമ്പോള്‍ അവരുടെ ഭാവങ്ങളിലെ മാറ്റം ഞാന്‍ കാണുന്നുണ്ട്. എനിക്ക് നിങ്ങളുടെ സഹതാപം ആവശ്യമില്ല, ഇവിടെ എന്റെ കഴിവ് തെളിയിക്കാനാണ് ഞാന്‍ ഇരിക്കുന്നത്'', പ്രസാദ് കുറിച്ചു.
Also Read-Newborn | നവജാതശിശു വീട്ടിലേക്ക് ഹെലികോപ്ടറിൽ; കർഷകൻ പേരക്കുട്ടിയുടെ ജനനം ആഘോഷമാക്കിഇതോടെ, ബിസിനസ്സ് മാര്‍ക്കറ്റിംഗ് അനലിസ്റ്റായ പ്രസാദിന്റെ പോസ്റ്റ് ലിങ്ക്ഡിനില്‍ വൈറലായി. പലരും അദ്ദേഹത്തിന്റെ പോരോട്ടത്തിന് അഭിനന്ദനം അറിയിച്ചു. സമാനമായ കഥകള്‍ പങ്കുവെയ്ക്കുന്നവരും ഏറെയുണ്ട്. ഇതറിഞ്ഞ് മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടെക് കമ്പനിയായ അപ്ലൈഡ് ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെ സിഇഒയും സ്ഥാപകനുമായ നിലേഷ് സത്പുത് അര്ഷിന് ജോലി വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ അഭിമുഖത്തിന് തയ്യാറെടുക്കരുതെന്നും സുഖം പ്രാപിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും കമ്പനിയില്‍ ജോയിന്‍ ചെയ്യാമെന്നും സത്പുത് അര്ഷിനെ അറിയിച്ചു. അര്ഷിന് അഭിമുഖം ആവശ്യമില്ലെന്നും അദ്ദേഹം പോസ്റ്റിനു താഴെ കമന്റ് ചെയ്തു.
'' നിങ്ങള്‍ ഒരു പോരാളിയാണ്. നിങ്ങളുടെ ചികിത്സയ്ക്കിടെ അഭിമുഖങ്ങളില്‍ പങ്കെടുക്കരുത്. ഞാന്‍ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളെല്ലാം പരിശോധിച്ചു. അവയെല്ലാം മികച്ചതാണ്. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കമ്പനിയില്‍ ജോയിന്‍ ചെയ്യാം, അഭിമുഖങ്ങളൊന്നും തന്നെ ഉണ്ടാകില്ല'' , സത്പുത് പറഞ്ഞു.
Also Read-Lice | പന്ത്രണ്ടുകാരിയുടെ തലയില്‍ ആയിരക്കണക്കിന് പേൻ; നീക്കിയത് 9 മണിക്കൂര്‍ നീണ്ട ചികിത്സയിലൂടെസത്പുതിന്റെ വാഗ്ദാനത്തോട് അര്‍ഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരിക്കലും തോറ്റുപോകരുതെന്നാണ് പലരും അര്ഷിനോട് പറയുന്നത്. ഒരിക്കല്‍ താന്‍ സ്വപ്നം കണ്ട ജോലി കണ്ടെത്തുമെന്നും തൊഴിലുടമ അവന്റെ മൂല്യം തിരിച്ചറിയുമെന്നും അവര്‍ പറയുന്നു. 600 ഓളം ഷെയറുകളാണ് അര്ഷിന്റെ പോസ്റ്റിന് ലഭിച്ചത്. 96,000 ലൈക്കുകളും 3500 കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
തൊഴില്‍ ദാതാക്കളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്ഫോമാണ് ലിങ്ക്ഡ് ഇന്‍. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. അലക്സ ഇന്റര്‍നെറ്റ് റാങ്കിങില്‍ 20-ാം സ്ഥാനത്താണ് ലിങ്ക്ഡ്ഇൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.