നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • താലിബാന് അനുകൂലമായി ഫേസ്ബുക്ക് കമന്‍റിട്ടയാൾ അറസ്റ്റിലായി

  താലിബാന് അനുകൂലമായി ഫേസ്ബുക്ക് കമന്‍റിട്ടയാൾ അറസ്റ്റിലായി

  'ഞാൻ താലിബാനിയെ സ്നേഹിക്കുന്നു' എന്ന ആസിഫിന്റെ കമന്‍റ് വൈറലായതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്...

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത തീവ്രവാദ സംഘടനയായ താലിബാനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഫേസ്ബുക്ക് കമന്‍റിട്ടയാൾ അറസ്റ്റിലായി. ആസിഫ് ഗൽഗലി എന്ന യുവാവിനെയാണ് കർണാടകയിലെ ബാഗൽകോട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ജമഖണ്ടി ടൗണിലെ താമസക്കാരനാണ് ഇയാൾ. താലിബാനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് താഴെ മറ്റൊരാളുടെ കമന്‍റിന് മറുപടിയായിട്ടായിരുന്നു ആസിഫ് ഗൽഗലിയുടെ അഭിപ്രായ പ്രകടനം. 'ഞാൻ താലിബാനിയെ സ്നേഹിക്കുന്നു' എന്ന ആസിഫിന്റെ കമന്‍റ് വൈറലായതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. താലിബാൻ അടുത്തിടെ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാൻ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. അതിനിടെയാണ് താലിബാൻ അനുകൂല കമന്‍റിട്ടതിന് യുവാവ് അറസ്റ്റിലായത്.

   മുമ്പ് ഒരു ഫാർമസിയിൽ ജോലി ചെയ്തിരുന്ന യുവാവ് നടത്തിയ പരാമർശത്തെക്കുറിച്ച് ടൗണിലെ മറ്റൊരു താമസക്കാരൻ പൊലീസിൽ പരാതി നൽകി. ഇതിനെ തുടർന്ന് പോലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. "ഒരു നദാഫ് യാക്കൂബ് ഈ വിഷയത്തിൽ ഒരു പരാതി സമർപ്പിച്ചതിന് ശേഷമാണ് ഗൽഗലിയുടെ അഭിപ്രായം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ, ഞങ്ങളുടെ സ്റ്റേഷനിൽ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തു, ”ബാഗൽകോട്ട് പോലീസ് സൂപ്രണ്ട് (എസ്പി) ലോകേഷ് പറഞ്ഞു.

   ഓഗസ്റ്റ് 20 ന് രാത്രി ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 295 എ (മനപ്പൂർവ്വം മതവികാരം വ്രണപ്പെടുത്തൽ) പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബാഗൽകോട്ട് പൊലീസ് അറിയിച്ചു.

   പോസ്റ്റിന് താഴെ കമന്റ് എഴുതിയെന്ന് പ്രതി സമ്മതിച്ചതായി ജമഖണ്ടി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ഗൽഗലിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ തീരുമാനം ആഗസ്റ്റ് 21 ശനിയാഴ്ച മജിസ്ട്രേറ്റ് എടുക്കുമെന്നും ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു.

   Also Read- താലിബാനെ പിന്തുണച്ച് സോഷ്യൽമീഡിയ പോസ്റ്റിട്ട 14 പേർ അറസ്റ്റിൽ

   ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം യുവാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പോസ്റ്റിന് താഴെ കമന്റ് എഴുതിയതായി അദ്ദേഹം സമ്മതിച്ചു. ഓഗസ്റ്റ് 21 ന് അദ്ദേഹത്തെ ഒരു തുറന്ന കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു, അതിനുശേഷം കൂടുതൽ തീരുമാനമെടുക്കും, ”ഇൻസ്പെക്ടർ പറഞ്ഞു. താലിബാൻ അനുകൂല പോസ്റ്റ് വൈറലായതിനെ തുടർന്ന് ഇതിനെതിരെ ജമഖണ്ഡി പട്ടണമായ ബഗൽകോട്ടിൽ പ്രതിഷേധം പ്രകടനം നടന്നിരുന്നു.

   അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 390 പേരെ ഇന്ത്യയിലെത്തിച്ചു; രക്ഷാദൗത്യം തുടരും

   അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 390 പേരെ ഇന്ത്യയിലെത്തിച്ചു. മൂന്ന് വിമാനങ്ങളിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി 222 പേരെ രാവിലെ എത്തിച്ചിരുന്നു. വ്യോമസേനയുടെ സി 17 വിമാനത്തിൽ 168 പേരും ഗാസ്യാബാദ് വ്യോമതാവളത്തിലെത്തി. തിരികെ എത്തിയവരിൽ 329 പേരും ഇന്ത്യക്കാരാണ്. രണ്ട് നേപ്പാൾ പൗരൻമാരും സംഘത്തിലുണ്ട്.

   ഞായറാഴ്ച്ച രാവിലെ കാബൂളിൽ കുടുങ്ങിയ 87 ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചിരുന്നു. ഇവരെ കാബൂളിൽ നിന്നും തജികിസ്ഥാൻ തലസ്ഥാനമായ ദുഷാൻബേയിൽ എത്തിച്ചതിന് ശേഷം അവിടെ നിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ അതിരാവിലെ ഡൽഹിയിൽ എത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
   Published by:Anuraj GR
   First published:
   )}