നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മോഷ്ടിച്ചത് സ്ത്രീകളുടെ 700ലധികം അടിവസ്ത്രങ്ങള്‍; ഒടുവിൽ 56കാരൻ അറസ്റ്റിൽ

  മോഷ്ടിച്ചത് സ്ത്രീകളുടെ 700ലധികം അടിവസ്ത്രങ്ങള്‍; ഒടുവിൽ 56കാരൻ അറസ്റ്റിൽ

  പരിശോധനയില്‍ ഇയ്യാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്ത്രീകളുടെ 730 അടിവസ്ത്രങ്ങളാണ് കണ്ടെത്തിയത്. തൊണ്ടിമുതല്‍ പോലീസ് കണ്ടുകെട്ടുകയും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

   ( Representative Image, Credits: Shutterstock)

  ( Representative Image, Credits: Shutterstock)

  • Share this:
   ജപ്പാന്‍ യന്ത്രങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും കാര്യത്തിൽ പുകള്‍പ്പെറ്റ രാജ്യമാണ്. ഭക്ഷണം എത്തിക്കുന്നത് മുതല്‍ വസ്ത്രങ്ങള്‍ കഴുകുന്നത് വരെ നിരവധി ജോലികള്‍ ചെയ്യാന്‍ കഴിവുള്ള യന്ത്രങ്ങള്‍ ജപ്പാനിലുണ്ട്. എന്നാൽ പറഞ്ഞിട്ട് കാര്യമില്ല, ജപ്പാനിലെ നാണയം ഇട്ടാല്‍ പ്രവര്‍ത്തിക്കുന്ന അലക്കു മെഷീനുകള്‍ക്ക് ലൈംഗിക വൈകൃതം കാട്ടുന്നവരെ തടയാന്‍ സാധിക്കില്ല.

   ജപ്പാന്റെ തെക്കന്‍ മേഖലകളില്‍ ഒരു വിചിത്രമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. നാണയം ഇട്ടു പ്രവർത്തിപ്പിക്കുന്ന അലക്കുന്ന മെഷീനില്‍ നിന്നും സ്ത്രീകളുടെ 700 അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ഒരാള്‍ അറസ്റ്റിലായിരിക്കുകയാണ്. ബെപ്പുവിലെ 21 കാരിയായ വിദ്യാര്‍ത്ഥിനിയാണ് ഓഗസ്റ്റ് 24ാം തീയ്യതി കോയിന്‍ മെഷീനില്‍ നിന്നും ആറു ജോഡി അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചു എന്ന് പരാതിപ്പെട്ടത്. ടെട്‌സ്വോ ഉറാതാ എന്ന 56 കാരനെതിരെയാണ് ഇവര്‍ കുറ്റം ആരോപിച്ചത് എന്ന് അബേമ ടിവി റിപ്പോര്‍ട്ട് ചെയ്തു.

   ഇവര്‍ പോലീസില്‍ പരാതി സമര്‍പ്പിച്ച ഉടന്‍ തന്നെ, പോലീസ് ഉറാതയുടെ വസതിയില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഇയ്യാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്ത്രീകളുടെ 730 അടിവസ്ത്രങ്ങളാണ് കണ്ടെത്തിയത്. തൊണ്ടിമുതല്‍ പോലീസ് കണ്ടുകെട്ടുകയും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

   സ്ത്രീകളുടെ ഇത്രയും ഏറെ അടിവസ്ത്രങ്ങള്‍ തങ്ങള്‍ അടുത്ത കാലത്തൊന്നും കണ്ടുകെട്ടിയിട്ടില്ല എന്ന് ബെപ്പു സിറ്റി പോലീസ് വകുപ്പിന്റെ ഔദ്യോഗിക വക്താവ് അബേമ ടിവിയോട് പറഞ്ഞു. സംഭവത്തില്‍ കുറ്റ സമ്മതം നടത്തിയ ഉറാത ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

   തെറ്റായ ഉദ്ദേശ്യങ്ങള്‍ക്കു വേണ്ടി സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ആദ്യത്തെ വ്യക്തിയല്ല ഉറാത. നേരത്തെ ജൂലായില്‍, അമേരിക്കയിലും ഒരു യുവാവിനെ സ്ത്രീകളുടെ അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കടന്ന് അവരുടെ ഡസന്‍ കണക്കിന് അടിവസ്ത്രങ്ങള്‍ കൈക്കലാക്കിയതിന് പോലീസ് കേസെടുത്തിരുന്നു. 29കാരനായ ജേക്കബ് ഡേവിഡ്‌സണെ ആണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മൂന്നു തവണ കാലിഫോര്‍ണിയയിലെ പസഡേനയില്‍ സ്ത്രീകള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ കയറി മോഷണം നടത്തിയതിന് ശിക്ഷിച്ചിരുന്നു. തന്റെ ഇരകളുടെ വീടുകളില്‍ അതിക്രമിച്ച് കയറിയതിന് ശേഷം, സാധാരണ മോഷ്ടാക്കള്‍ മോഷ്ടിക്കുന്ന സാധനങ്ങളിലൊന്നുമല്ല ഡേവിഡ്‌സണ്ണിന്റെ ശ്രദ്ധ പോകുന്നത്. അയാള്‍ സ്ത്രീകളുടെ അടിവസ്ത്രം മാത്രമാണ് മോഷ്ടിക്കുന്നത്.

   ഡേവിഡ്‌സണ്‍ പ്രതിയായ ഒരു കേസില്‍, അയാളെ ശിക്ഷിച്ചത്, 15 ജോടി അടിവസ്ത്രവും, മേക്കപ്പ് ബ്രഷുകളും, 8 ബ്രായും, 12 നീന്തല്‍ വസ്ത്രങ്ങളും അടക്കമുള്ള മറ്റ് വസ്ത്രങ്ങള്‍ മോഷ്ടിച്ചതിനാണ് എന്ന് എബിസി13 റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ താന്‍ അലക്കാനിട്ട തന്റെ ആറുവയസ്സുകാരിയായ മകളുടെ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളും ഡേവിഡ്‌സണ്‍ മോഷ്ടിച്ചതായി യുവതി പോലീസിനോട് പരാതിപ്പെട്ടു.

   കൂടുതല്‍ അന്വേഷണത്തില്‍, തന്റെ ഇരകളുടെ നീക്കങ്ങളും പെരുമാറ്റങ്ങളും അവരുടെ വാഹനങ്ങളും എല്ലാം അവരുടെ വസ്ത്രങ്ങള്‍ ലക്ഷ്യമാക്കി താന്‍ നിരീക്ഷിച്ചിരുന്നതായി ഡേവിഡ്‌സണ്‍ സമ്മതിച്ചു. താന്‍ പ്രത്യേകമായി നിരീക്ഷിച്ച സ്ത്രീകളുടെ വീട്ടിലാണ് മോഷണത്തിന് കയറുക എന്ന് ഡേവിഡ്‌സണ്‍ കുറ്റസമ്മതം നടത്തി. തനിക്ക് പാകമാകുന്ന വസ്ത്രങ്ങളാണ് ഡേവിഡ്‌സണ്‍ മോഷ്ടിച്ചിരുന്നത്.
   Published by:Rajesh V
   First published: