ഇന്‍ഡോര്‍: ലാത്തി പിടിച്ചുവാങ്ങി പൊലീസ് കോണ്‍സ്റ്റബിളിനെ പൊതിരെ തല്ലി യുവാവ്. മധ്യപ്രദേശിലെ ഇന്ദോറില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ജയ് പ്രകാശ് ജയ്സ്വാള്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിനാണ് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ 25 കാരനായ ദിനേശ് പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വെങ്കടേഷ് നഗര്‍ മേഖലയില്‍വെച്ച് ജയ് പ്രകാശിന്റെ വാഹനവുമായി ദിനേശിന്റെ വാഹനം കൂട്ടിയിടിച്ചു. തുടര്‍ന്ന് സൂക്ഷിച്ച് വാഹനം ഓടിക്കാന്‍ പറഞ്ഞതിന് പിന്നാലെ ദിനേശ്, ജയ് പ്രകാശിന്റെ പക്കല്‍നിന്ന് ലാത്തി പിടിച്ചുവാങ്ങുകയും മര്‍ദിക്കുകയുമായിരുന്നു.
അടിയേറ്റ് നിലത്ത് വീണ പൊലീസുകാരനെ അവിടെയിട്ടും അടിക്കുന്നത് വീഡിയോയില്‍ കാണാം. എണീറ്റ് നടന്ന് പോകാന്‍ ശ്രമിച്ച പൊലീസുകാരനെ പ്രതി പിന്തുടര്ന്ന് ആക്രമിച്ചു. ആക്രമണത്തില്‍ പൊലീസുകാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ദിനേശിന് ക്രിമിനല്‍ ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Viral | 60 അടി നീളമുള്ള ഇരുമ്പു പാലം പട്ടാപ്പകല്‍ 'കടത്തിക്കെണ്ടു പോയി'; ഞെട്ടിത്തരിച്ച് നാട്ടുകാർ
ബിഹാറില്‍ (Bihar) പട്ടാപ്പകല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഇരുമ്പുപാലം പാട്ടാപ്പകല്‍ കടത്തിക്കൊണ്ടുപോയി മോഷ്ടാക്കള്‍. റോത്താസ് ജില്ലയിലാണ് സംഭവം നടന്നത് ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേനത്തിയ സംഘം ജെസിബിയും ഗ്യാസ് കട്ടറും ഉപയോഗിച്ച് പാലം മുറിച്ചുമാറ്റി കടത്തുകയായിരുന്നു.
60 അടി നീളമുള്ളപാലം 1972 യാത്രക്കായി തുറന്ന് നൽകിയത്. പഴക്കം ചെന്നതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള യാത്ര അപകടകരമായതിനാൽ നിർത്തിവെച്ചിരുന്നു.തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥരെയും നാട്ടുകാരെയും പറ്റിച്ചാണ് മോഷ്ടാക്കള്‍ പാലം കടത്തിയത്.
ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്ന് വിശ്വസിച്ച് നാട്ടുകാരും ഉദ്യോഗസ്ഥരും പാലം കടത്തുന്നതിന് മോഷ്ടാക്കളെ സഹായിച്ചതായാണ് വിവരം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.