നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ‘എന്റെ റബര്‍ ചെരുപ്പ്‍ എവിടെ?’: തകർന്ന 12 നില കെട്ടിടത്തിൽ നിന്നും രക്ഷപ്പെട്ട വ്യക്തിയുടെ ആദ്യ പ്രതികരണം

    ‘എന്റെ റബര്‍ ചെരുപ്പ്‍ എവിടെ?’: തകർന്ന 12 നില കെട്ടിടത്തിൽ നിന്നും രക്ഷപ്പെട്ട വ്യക്തിയുടെ ആദ്യ പ്രതികരണം

    സമൂഹമാധ്യമങ്ങളില്‍ പങ്ക് വെയ്ക്കപ്പെട്ട പോസ്റ്റും വികാസിന്റെ പ്രതികരണവും എല്ലാവരെയും വളരെയധികം രസിപ്പിച്ചിട്ടുണ്ട്

    • Share this:
      ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള ഒട്ടേറെ വിഭവങ്ങളുമായാണ് സമൂഹ മാധ്യമങ്ങള്‍ എന്നും നമുക്ക് മുന്നില്‍ തുറക്കുന്നത്. അടുത്തിടെയാണ് ഒരു തകര്‍ന്ന കെട്ടിടത്തില്‍ നിന്നും രക്ഷപെട്ട മനുഷ്യന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയത്. ഇയാളുടെ പ്രതികരണം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ എല്ലാ സമൂഹ മാധ്യമങ്ങളിലും വൈറല്‍ ആവുകയും ചെയ്തു. എന്താകും ഇത്രയേറെ രസകരമായ ആ പ്രതികരണമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുന്നുണ്ടോ? അയാള്‍ വളരെ അപകടകരമായ ഒരു ആപത്തില്‍ പെട്ടുപോയതോ, അതില്‍ നിന്നും അയാളെ രക്ഷപെടുത്തിയതോ അല്ല വാര്‍ത്തയായിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍, അപകടത്തില്‍ നിന്ന് രക്ഷപെട്ടതിന് ശേഷം അയാള്‍ ആദ്യമായി ചോദിച്ച ചോദ്യമാണ്, ആളുകളെ ചിരിപ്പിക്കുന്നത്.

      എന്തായിരുന്നു ആ പ്രതികരണം എന്നാലോചിക്കുന്നതിന് മുന്‍പ്, നിങ്ങളറിയേണ്ട മറ്റൊരു കാര്യം, ഈ സംഭവം നടന്നിട്ട് ഇപ്പോള്‍ ആറു വര്‍ഷം കഴിഞ്ഞിട്ടുണ്ട് എന്നതാണ്. 2014ലാണ് ചെന്നൈയില്‍ 12 നിലകളുള്ള ഒരു കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടം തകര്‍ന്നപ്പോള്‍ വികാസ് എന്നയാള്‍ കെട്ടിടാവശിഷ്ടത്തിനകത്ത് കുരുങ്ങിപ്പോയി. ആ അരക്ഷിതാവസ്ഥയില്‍ 72 മണിക്കൂര്‍ അതായത്, മൂന്ന് ദിവസമാണ് വികാസ് പെട്ടുപോയത്. ഇതിലെ രസകരമായ കാര്യം തുടങ്ങുന്നത് ഇവിടെ വെച്ചാണ്. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം, വികാസിനെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഒരു തൊഴിലാളിയാണ് പുറത്തെത്തിച്ചത്. ഇത്രയും വലിയ, ജീവന്മരണ സന്ദര്‍ഭത്തില്‍ നിന്ന് പുറത്തെത്തിയ ഉടൻ വികാസ് ആദ്യം ചോദിച്ചത്, തന്റെ വീടിന്റെയോ വീട്ടുകാരുടെയെ സുരക്ഷിതത്വത്തെക്കുറിച്ച് ആയിരിന്നു എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി, അയാള്‍ ആദ്യം ചോദിച്ചത് തന്റെ റബ്ബര്‍ ചെരുപ്പ്‍ എവിടെയാണെന്നാണ്.

      അത്ഭുതം എന്നതില്‍ കുറഞ്ഞ മറ്റു യാതൊരു വാക്കുകള്‍ കൊണ്ടും വികാസിന്റെ അതിജീവനത്തെ നിര്‍വ്വചിക്കാന്‍ സാധിക്കില്ല. തുടർച്ചയായി മൂന്നു ദിവസങ്ങളാണ് തകര്‍ന്നു വീണ ഒരു 12 നില കെട്ടിടത്തിനുള്ളില്‍ ഇയാള്‍ കുരുങ്ങി കിടന്നത്.

      ഈ സംഭവം നടന്നിട്ടിപ്പോള്‍ ആറു വര്‍ഷത്തിലേറെ ആയെങ്കിലും ഇപ്പോഴാണ് സംഭവം വൈറലാകാന്‍ തുടങ്ങിയിരിക്കുന്നത്. വികാസിനെ രക്ഷപെടുത്തിയതിന് ശേഷമുള്ള ചിത്രമടക്കം ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് വീണ്ടും ഓർമ്മിപ്പിക്കാൻ ഈ സംഭവം എത്തിയിരിക്കുന്നത്.

      ഇതിനൊപ്പം കൊടുത്തിരിക്കുന്ന മറ്റൊരു ചിത്രം ഒരു പത്രക്കടലാസിന്റെ തലക്കെട്ടാണ്, അതിപ്രകാരമാണ് കൊടുത്തിരിക്കുന്നത്: “അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്ത് വന്നത് 72 മണിക്കൂറുകള്‍ക്ക് ശേഷം, ചോദിച്ചത് “എന്റെ റബര്‍ ചെരുപ്പ്‍ എവിടെ?’”

      സമൂഹമാധ്യമങ്ങളില്‍ പങ്ക് വെയ്ക്കപ്പെട്ട പോസ്റ്റും വികാസിന്റെ പ്രതികരണവും എല്ലാവരെയും വളരെയധികം രസിപ്പിച്ചിട്ടുണ്ട്. പലരും പറഞ്ഞ അഭിപ്രായം, സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാര്‍ക്കും തങ്ങളുടെ വസ്തുക്കളില്‍ ശ്രദ്ധയുണ്ട് എന്നാണ്. കൂടാതെ, മനുഷ്യര്‍ തങ്ങളുടെ സ്വന്തം വസ്തുവകകളെക്കുറിച്ച് ഉള്ളില്‍ കൊണ്ട് നടക്കുന്ന ആശങ്ക ഏതെല്ലാം തലങ്ങളിലാകാം എന്നതിനെ കുറിച്ചൊരു രൂപവും ഈ സംഭവത്തിലൂടെ വ്യക്തമാണ്. വികാസിന്റെ പ്രതികരണം ആളുകളെ ഇന്നു ചിരിപ്പിക്കുന്നുണ്ടെങ്കിലും, അന്ന് ആ അപകടം കവര്‍ന്നെടുത്തത് ഏകദേശം 50 ഓളം ആളുകളുടെ ജീവനും ജീവിതങ്ങളുമാണ്.
      Published by:Naveen
      First published:
      )}