HOME » NEWS » Buzz » MAN ATE POISONOUS SNAKE SAYS IT IS AN ANTIDOTE TO COVID MM

കോവിഡ് വരാതിരിക്കാൻ വിഷപ്പാമ്പിനെ തിന്നു; പിന്നാലെ അറസ്റ്റും പിഴയും

വെള്ളിക്കെട്ടൻ എന്നറിയപ്പെടുന്ന വിഷപ്പാമ്പിനെയാണ് ഇയാൾ അകത്താക്കിയത്

News18 Malayalam | news18-malayalam
Updated: May 29, 2021, 11:07 AM IST
കോവിഡ് വരാതിരിക്കാൻ വിഷപ്പാമ്പിനെ തിന്നു; പിന്നാലെ അറസ്റ്റും പിഴയും
പാമ്പിനെ തിന്നുന്ന വീഡിയോ ദൃശ്യം
  • Share this:
കോവിഡും അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും, തെറ്റിധാരണകളും കൊറോണ വ്യാപനത്തിന്റെ ആദ്യം മുതൽക്കേ രാജ്യത്ത് കോവിഡ് വൈറസിനേക്കാൾ വേഗത്തിൽ പടർന്നിരുന്നു. എന്നാൽ അന്നത്തെ തെറ്റിധാരണയേക്കാൾ 'അതുക്കും മേലെ'യുള്ള ഒരു പ്രവർത്തിയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

കോവിഡ് 19 വരാതിരിക്കാനായി ഒരു വിഷപ്പാമ്പിനെ കൊന്ന് വേവിക്കാതെ തന്നെ കഴിച്ചതാണ് സംഭവം. പാമ്പിനെ ഭക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് വ്യാഴാഴ്ച തമിഴ്നാട്ടിലെ വാഡിപട്ടിക്ക് സമീപമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വടിവേൽ എന്ന 50 വയസുകാരനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

വിവിധ റിപ്പോർട്ടുകൾ പ്രകാരം പാമ്പ് മാംസം കോവിഡ് -19 ന് നല്ലൊരു മറുമരുന്നാണെന്ന് വടിവേലിന്റെ അവകാശ വാദം.

തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ പെരുമാമ്പട്ടി ഗ്രാമത്തിലെ താമസക്കാരനാണ് വടിവേൽ. പാമ്പിനെ കൊന്നതിന് 7,500 രൂപ പിഴയും ചുമത്തി.

വയലിൽ കണ്ട ഒരു പാമ്പിനെ പിടികൂടി ഇയാൾ കൊന്ന് ഭക്ഷിക്കുകയായിരുന്നു. വെള്ളിക്കെട്ടൻ എന്നറിയപ്പെടുന്ന വിഷപ്പാമ്പിനെയാണ് വടിവേൽ അകത്താക്കിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു വിഷപ്പാമ്പാണ് വെള്ളിക്കെട്ടൻ.

പിന്നീട് കൊന്ന പാമ്പിന്റെ ബാക്കി ഭാഗം അഴുക്കുചാലിൽ കണ്ടെത്തിയതായി മധുര ജില്ലാ വനം ഓഫീസർ എസ് ആനന്ദ് പറഞ്ഞു.

സംഭവസമയത്ത് വടിവേൽ മദ്യ ലഹരിയിലായിരുന്നുവെന്ന് ഡി.എഫ്.ഒ ആനന്ദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇത്തരം ക്രൂരവും വിവേകശൂന്യവുമായ ഈ പ്രവർത്തി ചെയ്യാൻ കൂടെയുണ്ടായിരുന്ന ചില ആളുകളാണ് വടിവേലിനെ പ്രേരിപ്പിച്ചത്. ഭാഗ്യവശാൽ, വടിവേൽ പാമ്പിന്റെ വിഷഗ്രന്ഥികളിൽ കടിച്ചിരുന്നില്ല, അല്ലാത്തപക്ഷം മരണം വരെ സംഭിക്കാമായിരുന്നുവെന്ന് ആനന്ദ് പറഞ്ഞു.



കോവിഡ് 19 മഹാമാരിയുടെ വരവോടെ, വിവിധ ഇടങ്ങളിൽ, പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിലൂടെ വൻതോതിലാണ് വ്യാജ വാർത്തകൾ പടരുന്നത്. കോവിഡ് പ്രതിരോധ കുത്തിവയ്പ് ആർത്തവത്തെ ബാധിക്കുമെന്ന വ്യാജ വാർത്ത മുതൽ കോവിഡ് 19 തടയുന്ന ‘ചാണകം തെറാപ്പി’ വരെ അത് നീളുന്നു. കൊറോണ വൈറസ് രോഗത്തെക്കുറിച്ചും പ്രതിരോധമരുന്നുകളെക്കുറിച്ചും തെറ്റായ വിവരങ്ങളും മിഥ്യാധാരണകളും സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ വ്യാപകമായി പടരുന്നുണ്ട്.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ചാണകത്തിലും ഗോമൂത്രത്തിലും കുളിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് പ്രശസ്ത ഡോക്ടറും അഹമ്മദാബാദ് മെഡിക്കൽ അസോസിയേഷൻ അംഗവുമായ ഡോ: വസന്ത് പട്ടേൽ പറഞ്ഞു. കൊറോണ വൈറസ് ബാധിക്കാതിരിക്കാനും സുഖപ്പെടാനും ചാണകവും ഗോമൂത്രവും സഹായിക്കുമെന്ന തെറ്റിദ്ധാരണയുണ്ട്.

നേരെമറിച്ച്, ആളുകൾ മുകോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് എന്ന മാരക രോഗത്തെ ഇത്തരം മണ്ടത്തരത്തിലൂടെ ക്ഷണിച്ചു വരുത്തകയാണെന്നും പട്ടേൽ പറയുന്നു. ഫെയ്സ് മാസ്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, സാമൂഹിക അകലം പാലിക്കൽ എന്നിവ മാത്രമാണ് കോവിഡ് -19 തടയാനുള്ള ഏക മാർഗ്ഗം. ചാണകത്തെറാപ്പി പോലുള്ള അബദ്ധങ്ങളിലൂടെ മറ്റ് അപകടങ്ങളിലേക്ക് ആളുകൾ വീഴരുതെന്നും ഡോ: വസന്ത് പട്ടേൽ പറഞ്ഞു.

Keywords: Covid 19, Snake, Tamil Nadu, Man, കോവിഡ് 19, പാമ്പ്, തമിഴ്നാട്
Published by: user_57
First published: May 29, 2021, 11:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories