നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • സംഗീതം പഠിക്കാൻ സിംഹത്തിന്റെ മടയിലെത്തിയ ജഗനെപ്പോലെ സായ് കുമാര്‍; ഒടുവിൽ പൊലീസ് സ്റ്റേഷനിൽ

    സംഗീതം പഠിക്കാൻ സിംഹത്തിന്റെ മടയിലെത്തിയ ജഗനെപ്പോലെ സായ് കുമാര്‍; ഒടുവിൽ പൊലീസ് സ്റ്റേഷനിൽ

    ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സിംഹക്കൂടിന്റെ ഒരു ഭാഗത്ത് പാറയുടെ ചരിവില്‍ സായ് കുമാര്‍ ഇരിക്കുന്നത് കാണാം.

    Image for representation

    Image for representation

    • Share this:
      സിംഹത്തെ (Lion) കാണാന്‍ ആരെങ്കിലും സിംഹക്കൂട്ടിലേക്ക് കയറുമോ? സംഗീതം പഠിക്കാന്‍ സിംഹത്തിന്റെ മടയിലെത്തിയ ജഗനെപ്പോലെ ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലാണ് (Nehru Zoological Park) 31കാരന്‍ ആഫ്രിക്കന്‍ സിംഹത്തെ(Lion) പാര്‍പ്പിച്ചിരിക്കുന്ന കൂട്ടിലേക്ക് പാറക്കെട്ടിനിടയിലൂടെ കയറാന്‍ ശ്രമിച്ചത്. നവംബര്‍ 23നായിരുന്നു ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. പിന്നീട് സുവോളജിക്കന്‍ പാര്‍ക്കിലെ ജീവനക്കാരനാണ് ഇയാളെ രക്ഷിച്ചത്. പേടിപ്പെടുത്തുന്ന സംഭവം ക്യാമറയില്‍ പതിഞ്ഞതോടെ ഇന്റര്‍നെറ്റിലും വൈറലായി.

      ജി സായ് കുമാര്‍ (G Sai Kumar) എന്നാണ് ഈ സാഹസികത കൃത്യം ചെയ്തയാളുടെ പേര്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ (video) സിംഹക്കൂടിന്റെ ഒരു ഭാഗത്ത് പാറയുടെ ചരിവില്‍ സായ് കുമാര്‍ ഇരിക്കുന്നത് കാണാം. പാറക്കെട്ടുകള്‍ക്ക് തൊട്ടുതാഴെ, ഇയാൾ ഇറങ്ങുന്നതും കാത്ത് സിംഹം മുകളിലേക്ക് നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. മനോഹര്‍ എന്ന ആറ് വയസ്സുള്ള ആഫ്രിക്കന്‍ ആണ്‍ സിംഹം, കുമാറിന്റെ മാംസത്തിനായി താഴെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

      കുമാര്‍ പാറയുടെ ചരിവില്‍ ഇരുന്ന് സിംഹം അവിടെ നിന്ന് മാറുന്നതും കാത്ത് നില്‍ക്കുകയാണ്, താഴേക്ക് ചാടാനായി. വീഡിയോയുടെ അവസാന ഭാഗത്ത്, മൃഗശാല അധികൃതര്‍ അവനെ രക്ഷിക്കുകയും അവിടെ നിന്ന് കൊണ്ടുപോകുകയും ചെയ്യുന്നതാണ് കാണുന്നത്.


      കുമാറിന് പിന്നീട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും സിംഹത്തിന്റെ അടുത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തു. വീഡിയോയുടെ പശ്ചാത്തലത്തില്‍ നിരവധി ശബ്ദങ്ങളും കേള്‍ക്കാം, കുമാറിനോട് ജാഗ്രത പാലിക്കണമെന്നും കിടങ്ങിന്റെ ഭാഗത്തേക്ക് പ്രവേശിക്കരുതെന്നും ആവശ്യപ്പെടുന്നതാണ് കേൾക്കുന്നത്.

      ആളുകള്‍ക്ക് പ്രവേശനമില്ലാത്ത കൂടിന്റെ ഭാഗത്തേക്ക് കുമാര്‍ ചാടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു. ചുറ്റുമുതിലിന് പുറത്ത് നിന്ന് മാത്രമേ സിംഹത്തെ കാണാൻ പാടുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ സിംഹക്കൂടിന് അടുത്തുള്ള പാറകള്‍ക്ക് മുകളിലൂടെ നടക്കാന്‍ ശ്രമിക്കുകയായിരുന്നു.

      ആറാം തമ്പുരാനിലെ ഡയലോഗ് പോലെ സംഗീതം പഠിക്കാനാണോ ഇനി സായ് കുമാര്‍ സിംഹക്കൂട്ടിലേക്ക് എത്തിയത് എന്നല്ലേ നിങ്ങളുടെ സംശയം. എങ്കിൽ തെറ്റി സിംഹക്കൂട്ടില്‍ വജ്രങ്ങളുണ്ടാകാമെന്ന് കുമാര്‍ വിശ്വസിച്ചിരുന്നതായാണ് വിവരം. ചുറ്റുമതിലില്‍ ഒളിഞ്ഞിരിക്കുന്ന വജ്രങ്ങള്‍ കണ്ടെത്തുന്നതിനായി അയാള്‍ അകത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. 31 കാരനായ ഇയാളെ മൃഗശാല അധികൃതര്‍ രക്ഷപ്പെടുത്തിയ ശേഷം ബഹദൂര്‍പുര പോലീസ് സ്റ്റേഷന് കൈമാറി. സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

      Also Read-Viral Video | പിടിയാനയ്ക്ക് പൂക്കൾ നൽകി പ്രണയാഭ്യര്‍ത്ഥന നടത്തുന്ന കൊമ്പന്‍; പ്രണയനിമിഷങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ

      അടുത്തിടെ ഒരു പൂച്ച കടുവ കൂട്ടില്‍ കുടുങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വലിയ കടുവകള്‍ പൂച്ചയെ ആക്രമിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്ന് തന്നെ രണ്ട് ജീവനക്കാര്‍ അവിടേക്ക് ഓടിയെത്തി പൂച്ചക്കുട്ടിയെ രക്ഷിച്ചിരുന്നു.
      Published by:Naveen
      First published:
      )}