HOME » NEWS » Buzz » MAN BEATS SIX NEIGHBOURS FOR CALLING PET DOG KUTTA

വളർത്തുപട്ടിയെ 'നായ' എന്ന് വിളിച്ചു; അയൽവാസികളെ പൊതിരെ തല്ലി യുവാവ്

'ടോമി'യെ നായ എന്ന് വിളിച്ചതിനാണ് ഉടമ അയൽവാസികളെ മർദ്ദിച്ചത്. സ്ത്രീകളും കുട്ടികളടുമടക്കം ആർക്ക് പേർക്കാണ് പരിക്കേറ്റത്

News18 Malayalam | news18-malayalam
Updated: May 11, 2021, 3:50 PM IST
വളർത്തുപട്ടിയെ 'നായ' എന്ന് വിളിച്ചു; അയൽവാസികളെ പൊതിരെ തല്ലി യുവാവ്
Viral video of man beating neighbours over chaining his dog. (Credit: India Today)
  • Share this:
വളർത്തു പട്ടികളെ സ്വന്തം കൂടപ്പിറപ്പിനെ പോലെയോ മക്കളെ പോലെ സ്നേഹിക്കുന്നവരെ കണ്ടിട്ടില്ലേ? കാണുന്നവർക്ക് കേവലമൊരു പട്ടിയായിരിക്കും. പക്ഷേ, വളർത്തുന്നവർക്ക് സ്വന്തം വീട്ടിലെ അംഗം തന്നെയായിരിക്കും ഈ പട്ടികൾ. അങ്ങനെയുള്ള പട്ടിയെ പരഹസിച്ചാൽ മിണ്ടാതെ അവഗണിച്ച് വിടാൻ ചിലർ തയ്യാറായില്ലെന്നും വരും.

അത്തരമൊരു സംഭവമാണ് ഗുരുഗ്രാമിലും ഉണ്ടായിരിക്കുന്നത്. വളർത്തു പട്ടിയെ നായയെന്നോ പട്ടിയെന്നോ പോലുമല്ല, ഓമന മൃഗത്തിന് നല്ലൊരു പേരും അവർ നൽകിയിട്ടുണ്ടാകും. ആ പേര് വെച്ച് വേണം അവയെ വിളിക്കാൻ. അല്ലാതെ പട്ടിയെന്നോ നായയെന്നോ വിളിക്കുന്നത് പലർക്കും സഹിക്കില്ല.

ഓമനയായ വളർത്തു പട്ടിയെ നായ എന്ന് വിളിച്ചതിന്റെ പേരിൽ അയൽവാസികളായ ആറ് പേരെയാണ് യുവാവ് പൊതിരെ തല്ലിയത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടോമി എന്ന തന്റെ വളർത്തു നായയെ പേര് വിളിക്കാതെ വെറും നായ എന്ന് വിളിച്ചതാണ് ഉടമയെ പ്രകോപിപ്പിച്ചത്. യുവാവിന്റെ മർദ്ദനത്തിൽ അയൽവാസികൾക്ക് സാരമായ പരിക്കും പറ്റിയിട്ടുണ്ട്.

You may also like:പുകവലി നിർത്താൻ ഇതൊന്നു പരീക്ഷിച്ചാലോ? ഇരുമ്പ് കൂട്ടിൽ തല 'തടവിലാക്കിയ' യുവാവ്

ടോമിയെ ചങ്ങലയ്ക്ക് ഇടാത്തതിനെ തുടർന്ന് അത് കുട്ടികൾക്ക് നേരെ കുരച്ചു കൊണ്ട് കടിക്കാൻ ഓടുന്നുവെന്നായിരുന്നു അയൽവാസികളുടെ പരാതി. ഉടമയോട് പട്ടിയെ ചങ്ങലയ്ക്ക് ഇടാനും അയൽവാസികൾ ആവശ്യപ്പെട്ടു. ഇതോടെ അയൽവാസികളുമായി ഇയാൾ വാക്ക് തർക്കത്തിലേർപ്പെട്ടു.

ഇതിനിടയിൽ ടോമിയെ അയൽവാസികളിൽ ഒരാൾ നായ എന്ന് വിളിച്ചു. ഇതോടെ ഉടമയുടെ ക്ഷമ നശിച്ചു. വടികൊണ്ട് ഇയാൾ അയൽവാസികളെ പൊതിരെ തല്ലുന്നത് വീഡിയോയിൽ വ്യക്തമാണ്. മർദനത്തിൽ അയൽവീട്ടിലെ സ്ത്രീകളും കുട്ടികളും അടക്കം ആറ് പേർക്ക് കാര്യമായി പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

രണ്ട് വീട്ടുകാർ തമ്മിലുള്ള വഴക്ക് അയൽവാസിയായ മറ്റൊരാളാണ് വീഡിയോ എടുത്തത്. സുധീർ എന്നയാളേയും കുടുംബത്തേയുമാണ് പട്ടിയുടെ ഉടമ മർദിച്ചത്. സംഭവത്തിൽ സുധീർ ടോമിയുടെ ഉടമയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഗുരുഗ്രാമിൽ തന്നെ സമാനമായ സംഭവങ്ങൾ ഇതിനു മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Published by: Naseeba TC
First published: May 11, 2021, 3:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories