നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • വീടിന് മുകളിൽ ഉൽക്ക പതിച്ചു; ഒറ്റരാത്രികൊണ്ട് യുവാവ് കോടീശ്വരനായി!

    വീടിന് മുകളിൽ ഉൽക്ക പതിച്ചു; ഒറ്റരാത്രികൊണ്ട് യുവാവ് കോടീശ്വരനായി!

    ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തന്റെ വീടിന് പുറത്ത് ജോലി ചെയ്യുമ്പോഴാണ് വീടിന് മുകളിൽ ഉൽക്ക പതിച്ചത്. പിന്നീട് നടന്നത് തികച്ചും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു...

    meteorite

    meteorite

    • Share this:
      വീടിന്‍റെ മേൽക്കൂരയിൽ ഉൽക്ക പതിച്ചതിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് യുവാവ് കോടീശ്വരനായി. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം. ഒരു ശവപ്പെട്ടി നിർമ്മാണ സ്ഥാപനം നടത്തുന്ന 33 കാരനായ ജോസുവ ഹുത്തഗലംഗാണ് നേരം ഇരുട്ടിവെളുത്തപ്പോൾ കോടീശ്വരനായത്. രാത്രിയിൽ വീടിന് മുകളിൽ പതിച്ച ഉൽക്കശിലയാണ് ഹുത്തഗലംഗിനെ കോടീശ്വരനാക്കിയത്.

      ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തന്റെ വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്നു ഹുത്തഗലംഗ്. 2.1 കിലോഗ്രാം ഭാരം വരുന്ന ഉൽക്ക ആകാശത്തുനിന്ന് പാഞ്ഞെത്തി, അദ്ദേഹത്തിന്‍റെ വീടിന് മുൻവശത്തുള്ള വരാന്തയുടെ മേൽക്കൂര തകർത്തു. "ശബ്ദം വളരെ ഉച്ചത്തിലായിരുന്നു, വീടിന്റെ ചില ഭാഗങ്ങളും വിറയൽ അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് ആദ്യം പിടികിട്ടിയില്ല. പിന്നീടാണ് വീടിന്‍റെ മേൽക്കൂര തകർന്നതായി മനസിലായത്. ടെറസിന് മുകളിൽ കയറി പരിശോധിച്ചപ്പോഴാണ് ഉൽക്ക ശില കിടക്കുന്നതുകണ്ട്. പെട്ടെന്ന് അത് എടുക്കാൻ ശ്രമിച്ചെങ്കിലും, ചുട്ടുപൊള്ളുന്ന ചൂടായിരുന്നു അതിന്"- ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഹുത്തഗലംഗ് പറഞ്ഞു.

      അദ്ദേഹം ഉൽക്കാശിലയുടെ ഫോട്ടോകൾ ഫേസ്ബുക്കിൽ പങ്കിട്ടു, എന്നാൽ അതിനുശേഷമാണ് അദ്ദേഹത്തെ ശരിക്കും ഞെട്ടിക്കുന്ന കാര്യങ്ങൾ നടന്നത്. ഒറ്റരാത്രികൊണ്ടു ഹുത്തഗലംഗ് കോടീശ്വരനായി മാറുന്നതാണ് പിന്നീട് കാണുന്നത്. ഏകദേശം 9 കോടിയിലേറെ രൂപയ്ക്കാണ് ആ ഉൽക്ക ഹുത്തഗലംഗ് വിറ്റത്.

      ഹുത്തഗലംഗിന്‍റെ മേൽക്കൂരയിൽ പതിച്ച ഉൽക്കാശില കാർബണേഷ്യസ് കോണ്ട്രൈറ്റ് ആണ് - വളരെ അപൂർവമായ ഇനം. ഏകദേശം 450ൽ ഏറെ വർഷങ്ങൾ പഴക്കമുള്ളതാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. ഉൽക്കശിലകൾ ശേഖരിക്കുന്ന അമേരിക്കയിലെ ജേർഡ് കോളിൻസ് എന്നയാൾക്കാണ് ജോഷ്വ ഹുത്തഗലുങ് ഇത് വിറ്റത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ മെറ്റോറൈറ്റ് സ്റ്റഡീസിലെ സഹപ്രവർത്തകൻ ജയ് പിയാറ്റെക്കിന് കോളിൻസ് ഇത് വീണ്ടും വിറ്റതായി റിപ്പോർട്ടുണ്ട്.

      കാന്തികഗുണങ്ങളുള്ള അപൂർവയിനം ഉൽക്കശിലയ്ക്ക് തനിക്ക് കിട്ടിയ തുക കൃത്യമായി ഹുത്തഗലുങ് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഈ തുക ഏകദേശം 9 കോടിയിൽ അധികമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പണം അദ്ദേഹം 30 വർഷം ശവപ്പെട്ടി നിർമ്മിച്ചു വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതലാണ്. ഇപ്പോൾ കിട്ടിയ പണം ഉപയോഗിച്ച് തന്‍റെ ഗ്രാമത്തിൽ ഒരു ആരാധനാലയം പണിയാനാണ് ഹുത്തഗലംഗ് ആലോചിക്കുന്നത്.
      Published by:Anuraj GR
      First published:
      )}