• HOME
 • »
 • NEWS
 • »
 • buzz
 • »
 • കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു കൊന്നു; ചത്ത പാമ്പുമായി ഭാര്യയുടെ മുന്നിലെത്തി കർഷകൻ

കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു കൊന്നു; ചത്ത പാമ്പുമായി ഭാര്യയുടെ മുന്നിലെത്തി കർഷകൻ

കാലിൽ എന്തോ കടിച്ചതായി അനുഭവപ്പെട്ട ഉടൻ ടോർച്ച് അടിച്ചു നോക്കിയപ്പോൾ അണലിയാണെന്ന് മനസിലായി. തുടർന്നാണ് ഇയാൾ പാമ്പിനെ പിടികൂടി കടിച്ചു കൊന്നത്.

Snake(Reprehensive Image)

Snake(Reprehensive Image)

 • Last Updated :
 • Share this:
  ഭുവനേശ്വർ: കാലിൽ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു കൊന്ന് കർഷകന്‍റെ പ്രതികാരം. ചത്ത പാമ്പിനെയും കൊണ്ട് ഭാര്യയുടെ മുന്നിലെത്തി നടന്ന കാര്യങ്ങൾ വിവരിക്കുകയും ചെയ്തു. ഒഡീഷയിലെ ജജ്‌പൂർ ജില്ലയിലെ ഒരു ഉൾ ഗ്രാമമായ ഗംഭരിപടിയയിലാണ് സംഭവം. കിഷോർ ബദ്ര എന്ന 45കാരനായ കർഷകൻ ബുധനാഴ്ച രാത്രിയോടെ തന്‍റെ പാടത്തിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് പാമ്പുകടിയേറ്റത്. കാലിൽ എന്തോ കടിച്ചതായി അനുഭവപ്പെട്ട ഉടൻ ടോർച്ച് അടിച്ചു നോക്കിയപ്പോൾ അണലിയാണെന്ന് മനസിലായി. തുടർന്നാണ് ഇയാൾ പാമ്പിനെ പിടികൂടി കടിച്ചു കൊന്നത്.

  “ഇന്നലെ രാത്രി ഞാൻ വീട്ടിലേക്ക് നടന്നു വരുമ്പോൾ എന്റെ കാലിൽ എന്തോ കടിച്ചു. ഞാൻ ടോർച്ച് തെളിച്ച് നോക്കിയപ്പോൾ അണലി വർഗത്തിലെ പാമ്പാണെന്ന് മനസിലായി. ദേഷ്യം കൊണ്ട് ഞാൻ പാമ്പിനെ കൈയ്യിൽ എടുത്ത് പലതവണ കടിച്ചു, പാമ്പിനെ സംഭവസ്ഥലത്ത് വച്ച് തന്നെ കൊന്നു, "ബദ്ര പറഞ്ഞു. സംഭവത്തെ തുടർന്ന്, അയാൾ മരിച്ച പാമ്പിനെയും കൊണ്ട് ഗ്രാമത്തിലെ വീട്ടിലേക്ക് പോയി. തുടർന്ന് മുഴുവൻ കഥയും ഭാര്യയോട് പറഞ്ഞു.

  ബദ്ര തന്റെ സുഹൃത്തുക്കൾക്ക് പാമ്പിനെ പ്രദർശിപ്പിച്ചതോടെ ഇത് ഗ്രാമത്തിലെ ചർച്ചയായി. സമീപത്തെ ചില ആശുപത്രികൾ സന്ദർശിക്കാൻ ബദ്രയോട് നാട്ടുകാർ ഉപദേശിച്ചു, എന്നാൽ അദ്ദേഹം ആശുപത്രിയിൽ പോകാൻ വിസമ്മതിക്കുകയും അതേ രാത്രി തന്നെ ഒരു നാട്ടു വൈദ്യന്റെ അടുത്ത് പോയി ചികിത്സ തേടുകയും ചെയ്തു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ബദ്രയ്ക്ക് അനുഭവപ്പെട്ടിട്ടില്ല.

  മദ്യലഹരിയിൽ കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു; വായിലിട്ട് ചവച്ചരച്ച് കൊന്നു; പിന്നാലെ ആളും മരിച്ചു

  മദ്യ ലഹരിയിൽ കടിച്ച പാമ്പിനെ തിരിച്ചു കടിക്കുകയും വായിലിട്ട് ചവച്ച് അരയ്ക്കുകയും ചെയ്ത 65കാരൻ മരിച്ചു. ബിഹാറിലെ നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമത്തിലെ രാമ മഹ്തോ ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. അണലിക്കുഞ്ഞിന്റെ കടിയേറ്റാണ് മരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  Also Read- 'മെസി..മെസി..മക്കളേ ഇതു കണ്ടോ'; ഫുട്ബോള്‍ രാജാവ് അയല്‍ക്കാരനായത് വിശ്വസിക്കാനാവാതെ തൃശ്ശൂര്‍ സ്വദേശി അനസ്

  ഞായറാഴ്ച വീടിന് മുന്നിൽ മദ്യപിച്ച് ഇരിക്കുകയായിരുന്ന രാമ മഹ്തോയെ ഇഴഞ്ഞെത്തിയ അണലിക്കുഞ്ഞ് കാലിൽ കടിക്കുകയായിരുന്നു. കടിച്ച അണലിക്കുഞ്ഞിനെ ഓടിച്ചിട്ട് പിടിച്ച ശേഷം ഇയാൾ തിരിച്ചുകടിച്ചു. അണലിക്കുഞ്ഞം വിട്ടില്ല. ഈ സമയം പത്തിലേറെ തവണ പാമ്പ് ഇയാളുടെ മുഖത്ത് കടിച്ചു. എന്നിട്ടും വിടാതെ പാമ്പിനെ വായിലിട്ട് ചവച്ച് അരച്ച് കൊന്നു. പിന്നീട് ചത്ത പാമ്പിനെ വീടിന് മുന്നിലുള്ള മരക്കൊമ്പിൽ തൂക്കിയിട്ടു.

  വിഷപ്പാമ്പായതിനാൽ ആശുപത്രിയിൽ പോകാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും മഹ്തോ വഴങ്ങിയില്ല. പാമ്പിൻ കുഞ്ഞായത് കൊണ്ട് വിഷമില്ലെന്നായിരുന്നു ഇയാൾ കരുതിയത്. ഞായറാഴ്ച വൈകിട്ട് ഉറങ്ങാൻ കിടന്ന മഹ്തോ തിങ്കളാഴ്ച ഉണർന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചാന്ദി പൊലീസ് കേസെടുത്തു.

  മറ്റൊരു സംഭവത്തിൽ ഔറംഗാബാദിൽ മദ്യലഹരിയിൽ ഒരാൾ ആടിനെ കൊലപ്പെടുത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആടിന്റെ ഉടമയായ ശകുന്തളാ ദേവി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ- വീട്ടുവളപ്പിൽ നിൽക്കുകയായിരുന്ന ആടിനെ മദ്യപിച്ചെത്തിയ മഹേന്ദ്ര ദാസ് പിടികൂടുകയും കഴുത്ത് തിരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
  Published by:Anuraj GR
  First published: