പാറ്റയെ കൊല്ലാൻ ഒന്നു ശ്രമിച്ചതാ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ

വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 26, 2019, 5:09 PM IST
പാറ്റയെ കൊല്ലാൻ ഒന്നു ശ്രമിച്ചതാ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ
brazil man
  • Share this:
പാറ്റ പോലുള്ള ജീവികളുടെ ശല്യം സഹിക്കാൻ കഴിയാതെ വരുമ്പോൾ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീയിട്ട അവയെ കൊല്ലുന്നത് സാധാരണമാണ്. ഇത്തരത്തിൽ പാറ്റയെ കൊല്ലുന്നവർ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ തീർച്ചയായും കണ്ടിരിക്കണം.

ബ്രസീലുകാരനായ സീസർ ഷിമിറ്റ്സ് എന്നയാൾ പാറ്റയെ കൊല്ലുന്നതിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സംഭവം.

also read:പ്രേതമുണ്ടെന്ന് തെളിയിക്കുന്നവർക്ക് 50,000 രൂപ സമ്മാനം; പ്രഖ്യാപനവുമായി കളക്ടർ

ഭാര്യയുടെ അഭ്യർഥന പ്രകാരമാണ് സീസർ പാറ്റയുടെ ഉറവിടം കണ്ടെത്തി കൊല്ലാൻ തീരുമാനിച്ചത്. മുറ്റത്തെ മണ്ണിനടിയിൽ നിന്നാണ് പാറ്റ വരുന്നതെന്ന് മനസിലാക്കിയ സീസർ പെട്രോൾ ഒഴിച്ച ശേഷം അവയെ കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ട് തവണ തീപ്പെട്ടി കത്തിച്ച് എറിഞ്ഞിട്ടും കത്തിയില്ല. മൂന്നാം തവണയാണ് കത്തിയത്. തൊട്ടുപിന്നാലെ സ്ഫോടനം നടക്കുകയായിരുന്നു.

വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സമീപത്തുണ്ടായിരുന്ന നായകൾ പേടിച്ച് ഓടുന്നതും മേശ മറിഞ്ഞ് വീഴുന്നതും മണ്ണിളകിത്തെറിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്.

ശരിക്കും എന്താ സംഭവിച്ചതെന്ന് വ്യക്തമല്ല. എങ്കിലും ഈ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.First published: October 26, 2019, 5:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading