• HOME
 • »
 • NEWS
 • »
 • buzz
 • »
 • Man Blows Up Car | റിപ്പയര്‍ ബില്‍ കണ്ട് കണ്ണു തള്ളി; ടെസ്‌ല കാര്‍ ഡൈനാമൈറ്റ് വെച്ച് തകര്‍ത്ത് കാറുടമ

Man Blows Up Car | റിപ്പയര്‍ ബില്‍ കണ്ട് കണ്ണു തള്ളി; ടെസ്‌ല കാര്‍ ഡൈനാമൈറ്റ് വെച്ച് തകര്‍ത്ത് കാറുടമ

സ്‌ഫോടനത്തിന് മുമ്പ് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ഒരു പാവയെയും അദ്ദേഹം കാറിനുള്ളില്‍ വെച്ചിരുന്നു.

 • Last Updated :
 • Share this:
  തകര്‍പ്പന്‍ ഫീച്ചറുകളിലൂടെയും പുതുമകളിലൂടെയും കാര്‍ പ്രേമികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ഇലക്ട്രിക് വാഹന നിർമാതാക്കളാണ് ടെസ്‌ല (Tesla). എന്നാല്‍, അത്യാധുനിക സാങ്കേതികവിദ്യയും ലളിതമായ ഡ്രൈവിംഗ് സംവിധാനവും കൊണ്ട് മാത്രം ടെസ്‌ല കാർ ഉടമകള്‍ സന്തുഷ്ടരാകണമെന്ന് നിർബന്ധമില്ല. പലവിധ തകരാറുകളുടെയും പേരിൽ ടെസ്‌ല എത്രയോ തവണ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. ഇപ്പോള്‍ ഫിന്‍ലാന്‍ഡില്‍ (Finland) നിന്നുള്ള ഒരു കാറുടമ തന്റെ വാഹനം 30 കിലോ ഡൈനാമൈറ്റ് (Dynamite) ഉപയോഗിച്ച് തകര്‍ത്തുവെന്ന വാര്‍ത്തയാണ് വൈറലാകുന്നത്.

  കൈമെന്‍ലാക്സോ മേഖലയിലെ മഞ്ഞുമൂടിയ ഗ്രാമമായ ജാലയിൽ വെച്ചാണ് അദ്ദേഹം തന്റെ കാര്‍ തകര്‍ത്തത്. കുറച്ച് ആളുകള്‍ വിചിത്രമായ ഈ സംഭവത്തിന് സാക്ഷ്യം വഹിച്ചു. എന്നാല്‍ പൊമ്മിജത്കാറ്റ് (Pommijatkat) എന്ന യൂട്യൂബ് ചാനല്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ കാര്‍ തകര്‍ക്കുന്നതിന്റെ മുഴുവൻ ദൃശ്യങ്ങളും പകര്‍ത്തി. വാഹന ഉടമയായ ടുമാസ് കറ്റൈനിന്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാനും ഇലക്ട്രിക് വാഹന കമ്പനിയുടെ സേവനത്തിലുള്ള തന്റെ നിരാശ പ്രകടിപ്പിക്കാനുമാണ് ഈ അറ്റകൈ പ്രയോഗം നടത്തിയത്.

  ടുമാസ് കറ്റൈനിന്റെ ടെസ്ല മോഡല്‍ എസിന് ആദ്യ 1500 കിലോമീറ്ററില്‍ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ഇലക്ട്രിക് കാറുമായി ബന്ധപ്പെട്ട് ഉടമ പ്രശ്നങ്ങള്‍ നേരിട്ടു തുടങ്ങി. സെഡാന്‍ ടെസ്ല സര്‍വീസ് സെന്ററിലേക്ക് ഒരുപാട് തവണ കാറുമായി ഉടമയ്ക്ക് പോകേണ്ടി വന്നു. പലപ്പോഴും ഒരു ട്രക്കിന്റെ സഹായത്തോടെയാണ് വാഹനം കൊണ്ടുപോയിരുന്നത്.

  ഒരു മാസത്തിന് ശേഷം മുഴുവന്‍ ബാറ്ററി പാക്കും മാറ്റാതെ സെഡാന്‍ ശരിയാക്കാന്‍ കഴിയില്ലെന്ന് കമ്പനി കാർ ഉടമയെ അറിയിച്ചു. ഇതിന് ഏതാണ്ട് 20,000 യൂറോയോളം ചിലവ് വരും. കാറിന് എട്ടു വര്‍ഷത്തോളം പഴക്കമുള്ളതിനാല്‍ വാറന്റി ഉണ്ടായിരുന്നില്ല. ഇതില്‍ നിരാശനായ ടെസ്ല ഉടമ ഡൈനാമൈറ്റ് ഉപയോഗിച്ച് കാര്‍ തകർക്കാൻ തീരുമാനിക്കുകയായിരുന്നു.

  എന്നാല്‍, സ്‌ഫോടനം അത്ര നിസാര കാര്യമല്ല. സ്‌ഫോടനത്തിനായി ഒരു ഒഴിഞ്ഞ ക്വാറിയാണ് അദ്ദേഹം തെരെഞ്ഞെടുത്തത്. സ്‌ഫോടനത്തിന് മുമ്പ് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ഒരു പാവയെയും അദ്ദേഹം കാറിനുള്ളില്‍ വെച്ചിരുന്നു. തുടര്‍ന്ന് ഡൈനാമൈറ്റുകള്‍ ഘടിപ്പിച്ച് കാര്‍ പൊട്ടിത്തെറിപ്പിക്കുകയായിരുന്നു.

  വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 2.23 ലക്ഷം ആളുകളാണ് അത് കണ്ടത്. വിവിധ കോണുകളില്‍ നിന്നുള്ള സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ സ്ലോ മോഷനിൽ ഉൾപ്പെടെ ചിത്രീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിനൊടുവിൽ കാറിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് അവശേഷിച്ചത്.

  ''ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ല, ഒന്നുമില്ല'', കറ്റൈനിന്‍ വീഡിയോയില്‍ പറയുന്നു. ഒരു ടെസ്ല കാര്‍ തകര്‍ത്ത ലോകത്തിലെ ആദ്യത്തെ വ്യക്തി താനായിരിക്കുമെന്നും ഇത് ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  Published by:Sarath Mohanan
  First published: