ആറു ഭാര്യമാരോടൊപ്പം കിടക്കാൻ 80 ലക്ഷത്തിന്റെ കിടക്ക വാങ്ങി യുവാവ്. 20 അടിയാണ് ഈ കിടക്കയുടെ വലിപ്പം. ബ്രസീൽ സ്വദേശിയായ ആർതർ എന്നയാളാണ് ഇത്രയും തുക ചെലവിട്ട് കിടക്ക വാങ്ങിയത്. ആർതറിന് മുൻപ് ഒൻപത് ഭാര്യമാരുണ്ടായിരുന്നു. നാല് പേർ പിന്നീട് വിവാഹമോചിതരായി. അടുത്തിടെയാണ് ആർതർ 51 കാരിയായ ഒലിൻഡ മരിയയെ വിവാഹം ചെയ്തത്. നിലവിൽ ഇയാൾക്ക് ആറ് ഭാര്യമാരുണ്ട്. വാൽക്വേറിയ സാന്റോസ്, ഡാമിയാന, അമന്ദ ആൽബുകെർക്, ഒലിൻഡ മരിയ, ലുവാന കസാക്കി, എമെല്ലി സൗസ എന്നിവരാണ് ഈ ആറ് ഭാര്യമാർ.
ബെഡ്റൂം ഇപ്പോഴത്തെ രീതീയിലാക്കാൻ ആർതർ 15 മാസമാണ് ചെലവഴിച്ചത്. 12 അംഗ സംഘമാണ് ഇത്രയും വലിയ കിടക്ക നിർമിച്ചത്. മൊത്തം 12, 950 സ്ക്രൂകൾ ഇതിനായി ഉപയോഗിച്ചു.
ആർതറിന് ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. സോഷ്യൽ മീഡിയയൽ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ആർതർ പങ്കുവെയ്ക്കാറുണ്ട്. ഇവർക്ക് നിരവധി ആരാധകരുമുണ്ട്. ഇൻസ്റ്റഗ്രാമിൽ നിന്ന് പ്രതിമാസം 50 ലക്ഷം രൂപയാണ് ഇവർ സമ്പാദിക്കുന്നത്.
Also Read- ലോകത്തിലെ ഏറ്റവും വില കൂടിയ വെള്ളം; മുക്കാൽ ലിറ്ററിന് വില 45 ലക്ഷം
”മുൻപ് പലപ്പോഴും സോഫയിലും എന്റെ ഡബിൾ ബെഡിലുമൊക്കെയായാണ് ഞങ്ങൾ ഉറങ്ങിയിരുന്നത്. എന്റെ ഭാര്യമാർക്ക് ചിലപ്പോൾ തറയിൽ പോലും ഉറങ്ങേണ്ടി വന്നിരുന്നു. എനിക്കും എന്റെ ഭാര്യമാർക്കും ജീവിതം എളുപ്പമാക്കുന്നതിനാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയത്”, ആർതർ പറഞ്ഞു.
ബ്രസീലിൽ ബഹുഭാര്യാത്വം നിയമവിധേയമല്ല. എങ്കിലും ആർതറും ഇയാളുടെ ആദ്യ ഭാര്യ ലിയാനയും ചേർന്ന് മറ്റെല്ലാ വിവാഹങ്ങളും ഔദ്യോഗികമായി കത്തോലിക്കാ ചടങ്ങുകൾ പ്രകാരമാണ് നടത്തിയത്. എല്ലാ ഭാര്യമാരെയും സംതൃപ്തരാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ആർതർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.