ബെംഗളൂരു: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പഴവർഗമാണ് ചക്ക. നഗരങ്ങളിലുള്ളവരൊക്കെ വലിയ വിലകൊടുത്തും ചക്ക വാങ്ങാറുണ്ട്. പുറംരാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾ പോലും വലിയ വില കൊടുത്താണ് ചക്ക വാങ്ങാറ്. എന്നാൽ ഒരു ചക്കയ്ക്ക് നാല് ലക്ഷം രൂപയിലധികം കൊടുത്ത് ആരെങ്കിലും സ്വന്തമാക്കുമോ? അത്തരമൊരു വാർത്തയാണ് ദക്ഷിണ കർണാടകയിലെ ബന്ദ്‌വാളിൽ നിന്നും വരുന്നത്.
Also Read- ഗോപിക ഗോപിയെ പരിചയപ്പെടുത്തി മോഹൻലാൽ; ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ ‘കോമണര്‍’
നവീകരിച്ച മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സിറാജുദ്ദീൻ ഖാസിമി പത്തനാപുരത്തിന്റെ മതപ്രഭാഷണം സംഘടിപ്പിച്ചിരുന്നു. പ്രഭാഷണത്തിന് ശേഷം പള്ളിയിലേക്ക് വഴിപാടായി കൊണ്ടുവന്ന ചക്ക ലേലം ചെയ്യാൻ തുടങ്ങി. ആദ്യം ചെറിയ തുകയിൽ തുടങ്ങിയ ലേലം അവസാനിച്ചത് 4,33,333 രൂപയിലാണ്. പ്രാദേശിക നേതാക്കളായ അസീസും ലത്തീഫും മത്സരിച്ച് ലേലം വിളിച്ചു. അവസാനം 4,33,333 രൂപക്ക് ചക്ക ലത്തീഫ് സ്വന്തമാക്കി.
Also Read- വിദേശ വനിതയുടെ ഇംഗ്ലീഷ് ചോദ്യങ്ങൾക്ക് കട്ട മലയാളത്തിൽ മറുപടിയുമായി ഇന്നസെന്റ്
ലേല നടപടി സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലത്തീഫ് നാട്ടിലെ താരമായി. ഒരു ചക്കയ്ക്ക് ഭീമമായ തുക നൽകിയ ലേലം കൊണ്ടതിൽ എല്ലാവരും ആശ്ചര്യത്തോടെയാണ് ഇദ്ദേഹത്തോട് സംസാരിക്കുന്നത്. ഇത് മാത്രമല്ല പള്ളിയിലേക്ക് വഴിപാടായി ലഭിച്ച മറ്റെല്ലാ സാധനങ്ങളും നല്ല വിലക്കാണ് ലേലം ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.