'ഒരാളുടെ മുഖം അടിച്ചു തകർക്കണം; അതൊരു നല്ല കാരണമല്ലേ'; ലോക്ക് ഡൗൺ ലംഘിച്ച യുവാവിന്‍റെ വിശദീകരണം
' ഒരാളുടെ മുഖം അടിച്ചു തകര്‍ക്കാനായാണ് വീട്ടിൽ നിന്നിറങ്ങിയത്. അതാണ് എനിക്ക് പറയാനുള്ള കാരണം. അതൊരു നല്ല കാരണം തന്നെയാണ്'

French Gendarmes patrol
- News18 Malayalam
- Last Updated: November 25, 2020, 12:08 PM IST
ലോക്ക് ഡൗൺ ലംഘനത്തിന് പിടികൂടിയ യുവാവിന്‍റെ വിശദീകരണം കേട്ട് ഞെട്ടി പൊലീസ്. നോർത്ത് വെസ്റ്റേൺ ഫ്രാൻസിലെ ബ്രിട്ടണി സ്വദേശിയായ 39 കാരനെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംശയാസ്പദമായ നിലയിൽ ഫ്രഞ്ച് പൊലീസ് കാണുന്നത്. ഒരു കാറിന്‍റെ പിന്നിൽ മറഞ്ഞു നിൽക്കുന്ന യുവാവ് പൊലീസ് പട്രോൾ സംഘത്തിന്‍റെ കണ്ണിലാണ് പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി. ഒരു ചെറിയ മടക്കു കത്തിയും ഇയാളുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു.
Also Read-Viral Video | അസ്സമിൽ ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത് കടുവ; ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക് ചോദ്യം ചെയ്ത പൊലീസ് ഇയാളോട് വിശദീകരണം ആവശ്യപ്പെട്ടു. യുവാവ് എഴുതി നൽകിയ വിശദീകരണമാണ് രസകരം. ' ഒരാളുടെ മുഖം അടിച്ചു തകര്‍ക്കാനായാണ് വീട്ടിൽ നിന്നിറങ്ങിയത്. അതാണ് എനിക്ക് പറയാനുള്ള കാരണം. അതൊരു നല്ല കാരണം തന്നെയാണ്' എന്നായിരുന്നു വിശദീകരണം. എഴുതി നൽകിയ വിശദീകരണം വായിച്ച പൊലീസ് ഇയാക്ക് രണ്ട് കുറ്റങ്ങൾക്കായി ഏകദേശം 25000 ത്തോളം രൂപ പിഴ വിധിയ്ക്കുകയാണുണ്ടായത്. ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിനും പൊതു സ്ഥലത്ത് മദ്യപിച്ചെത്തിയതിനുമായിരുന്നു പിഴ. കൂടാതെ ഒരു രാത്രി മുഴുവൻ പൊലീസ് കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തു.
Also Read-Ira Khan and Nupur Shikhare|ഇതാണോ ആമിർ ഖാന്റെ മകളുടെ കാമുകൻ; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ
'വിശദീകരണം ന്യായമായിരുന്നില്ലെങ്കിലും നിയമം ലംഘിക്കാൻ അയാൾക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ മനസിലായി. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരം പോയിട്ടില്ലെന്നും യുവാവ് പറഞ്ഞതായി പൊലീസ് ചീഫ് ഡാനിയൽ കെർഡ്രോൺ പറയുന്നു. ഫ്രാൻസിലെ ലോക്ക് ഡൗൺ നിയമം അനുസരിച്ച് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ പരിധിയിൽ മാത്രമെ ആളുകൾക്ക് പുറത്തിറങ്ങാൻ നിൽക്കാന്‍ അനുവാദമുള്ളു, അതും ഒരു മണിക്കൂർ സമയത്തേക്ക്.
കൈവശം കണ്ടെത്തിയ കത്തിയും ആരെയും ഉപദ്രവിക്കാൻ കൊണ്ടു നടക്കുന്നതല്ലെന്നും യുവാവ് വ്യക്തമാക്കിയതോടെയാണ് ശിക്ഷ പൊലീസ് പിഴയിൽ ഒതുക്കിയത്.
Also Read-Viral Video | അസ്സമിൽ ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത് കടുവ; ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്