ആദ്യത്തെ കാറിനോടുള്ള അടങ്ങാത്ത സ്നേഹം; വീടിന് മുകളിൽ സ്കോർപിയോ മാതൃകയിൽ വാട്ടർ ടാങ്കുമായി മഹീന്ദ്രയുടെ കട്ട ഫാൻ
ആദ്യത്തെ കാറിനോടുള്ള അടങ്ങാത്ത സ്നേഹം; വീടിന് മുകളിൽ സ്കോർപിയോ മാതൃകയിൽ വാട്ടർ ടാങ്കുമായി മഹീന്ദ്രയുടെ കട്ട ഫാൻ
ആദ്യത്തെ കാറായ മഹീന്ദ്ര സ്കോർപ്പിയോയുടെ കടുത്ത സ്നേഹം കാരണം വീടിന്‍റെ മുകളിലെ വാട്ടർ ടാങ്ക് സ്കോർപ്പിയോയുടെ മാതൃകയിൽ നിർമ്മിച്ചിരിക്കുകയാണ് ഈ സ്കോർപ്പിയോ പ്രേമി
ആദ്യമായി വാങ്ങുന്ന കാറിനോട് എല്ലാവർക്കും ഒരു പ്രത്യേക താൽപര്യമുണ്ടാകും. എന്നാലും ഇങ്ങനെ ഒരു സ്നേഹം ഉണ്ടാകുമോ എന്നാണ് ബീഹാറിലെ ജനങ്ങൾക്ക് ചോദിക്കാനുള്ളത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് 2020 ന്റെ ആദ്യഘട്ടം നടന്നുകൊണ്ടിരിക്കുമ്പോൾ പ്രചാരണത്തിന് എത്തുന്നവരുടെയും കണ്ണ് ഈ കെട്ടിടത്തിന് മുകളിലേക്കാണ്.
ആദ്യത്തെ കാറായ മഹീന്ദ്ര സ്കോർപ്പിയോയുടെ കടുത്ത സ്നേഹം കാരണം വീടിന്‍റെ മുകളിലെ വാട്ടർ ടാങ്ക് സ്കോർപ്പിയോയുടെ മാതൃകയിൽ നിർമ്മിച്ചിരിക്കുകയാണ് ഈ ബിഹാർ സ്വദേശി. ബീഹാറിലെ ഭാഗൽപൂർ നിവാസിയായ ഇന്‍റാസർ ആലം തന്റെ ആദ്യത്തെ കാറായി ഒരു മഹീന്ദ്ര സ്കോർപിയോ വാങ്ങിയിരുന്നു. ഇപ്പോൾ ആ കാറിന്റെ ഒരു മാതൃക നാല് നിലകളുള്ള വീടിന്റെ ടെറസിൽ ഉയരത്തിൽ നിൽക്കുന്നു.
കാർ മോഡൽ യഥാർത്ഥ വാഹനത്തിനോട് സാമ്യമുള്ളതെന്ന് മാത്രമല്ല, ഇന്റാസറിന്റെ എസ്‌യുവിയുടെ അതേ നമ്പർ പ്ലേറ്റുമാണ് മോഡൽ കാറിനും വെച്ചിരിക്കുന്നത്. ഇന്റാസറിന്റെ ഭാര്യയുടേതാണ് ഇത്തരത്തിൽ ഒരു പ്ലാന്‍. ഉത്തർപ്രദേശിലെ ആഗ്രയിലേക്കുള്ള ഒരു യാത്രയിൽ അത്തരമൊരു മോഡൽ വാട്ടർ ടാങ്ക് കണ്ട ഭാര്യയാണ് ഇന്‍റാസറിന് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞു നൽകിയത്.
തന്റെ മാസ്റ്റർപീസ് സൃഷ്ടിക്കാൻ ആഗ്രയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവന്നാണ് ഇന്‍റാസ് കാറിന്റെ രൂപം പണിഞ്ഞത്. ഏകദേശം 2.5 ലക്ഷം രൂപം കാർ മോഡൽ നിർമ്മിക്കുവാൻ ചെലവായെന്നാണ് ഇന്‍റാസ് പറയുന്നത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.