• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഡംബെലും വെയിറ്റ് പ്ലേറ്റുകളുമുപയോഗിച്ച് ശിവലിംഗം; ജിം ഉടമയുടെ കരവിരുതിന് കൈയടിച്ച് സൈബർ ലോകം

ഡംബെലും വെയിറ്റ് പ്ലേറ്റുകളുമുപയോഗിച്ച് ശിവലിംഗം; ജിം ഉടമയുടെ കരവിരുതിന് കൈയടിച്ച് സൈബർ ലോകം

ശിവന്റെ നെറ്റിയില്‍ ചാര്‍ത്തിയിരിക്കുന്ന തിലകക്കുറിയ്ക്കായി പിങ്ക് നിറത്തിലുള്ള മൂന്ന് ഡംബെലുകളാണ് ഉപയോഗിച്ചിരിക്കുന്നത്

  • Share this:
ജിമ്മിലെ ഉപകരണങ്ങള്‍ (gym equipment's) ഉപയോഗിച്ച് നിര്‍മ്മിച്ച ശിവലിംഗത്തിന്റെ (shiva linga) ചിത്രം വൈറലാകുന്നു. ഇന്ത്യയിലെ വ്യത്യസ്തമായ സംഭവങ്ങളും ആളുകളുടെ വേറിട്ട കഴിവുകളും കാഴ്ച്ചക്കാരിൽ എത്തിക്കുന്ന Colors of Bharat എന്ന ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗ്വാളിയാറിലുള്ള (Gwalior) ഒരു ജിം ഉടമയാണ് ഈ ശിവ ലിംഗം നിര്‍മ്മിച്ചിരിക്കുന്നത്.

വെയ്റ്റ് പ്ലേറ്റുകളും, ഡംബെല്ലുകളും, കയറുകളും ഉപയോഗിച്ച് നിര്‍മ്മിച്ച ശിവ ലിംഗത്തിന് മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന ഒരാളെയാണ് ചിത്രത്തില്‍ കാണുന്നത്. മാലകളും പൂക്കളും കൊണ്ട് ശിവലിംഗം അലങ്കരിച്ചിട്ടുമുണ്ട്. ശിവ ലിംഗത്തിന്റെ മുന്നില്‍ ഒരു വിളക്ക് കത്തിച്ചുവെച്ചിരിക്കുന്നതും കാണാം. ജിം ഇന്‍സ്ട്രക്ടര്‍ തന്റെ കഴിവിന്റെ പരമാവധി ശിവ ലിംഗം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. ഒരു കുറവും വരുത്താതെയാണ് ഓരോ ഭാഗങ്ങളും അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്.

ശിവന്റെ നെറ്റിയില്‍ ചാര്‍ത്തിയിരിക്കുന്ന തിലകക്കുറിയ്ക്കായി പിങ്ക് നിറത്തിലുള്ള മൂന്ന് ഡംബെലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. '' ഗ്വാളിയോറിലെ ഒരു ജിം ഉടമ ജിമ്മിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരു ശിവ ലിംഗം നിര്‍മ്മിച്ചിരിക്കുന്നു'' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

1,798 ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജിം ഉടമയുടെ കഴിവിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. '' അദ്ദേഹം ഭക്തിയില്‍ മുഴുകിയിരിക്കുന്നു, ഇതാണ് ഭക്തി എന്നതിനര്‍ത്ഥം'' ഒരാള്‍ കുറിച്ചു. ഇതിനു പുറമെ ക്ലാപ്പ് ഇമോജികളും മറ്റും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Also Read-‘അധ്യാപികയായി ജോലി ചെയ്തപ്പോൾ കിട്ടിയത് 3000 രൂപ മാത്രമെന്ന്’ അമിതാഭ് ബച്ചന്റെ മകൾ; 'വല്ലാത്ത ദുരിതമെന്ന്' സൈബർ ലോകം

23,436 രുദ്രാക്ഷ മണികള്‍ കൊണ്ട് പൊതിഞ്ഞ മണലില്‍ തീര്‍ത്ത ശിവ ലിംഗത്തിന്റെ വാര്‍ത്തയും വൈറലായിരുന്നു. ഒഡിഷയിലെ പുരി കടല്‍ത്തീരത്ത് സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്‌നായിക് ആണ് പ്രതിമ നിര്‍മ്മിച്ചത്. 9 അടി ഉയരവും 18 അടി വീതിയുമുള്ള പ്രതിമയാണത്. '' സമാധാനത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'' എന്നാണ് പ്രതിമയ്ക്ക് താഴെ എഴുതിയിരുന്നത്. ഉക്രെയ്‌നിലെ യുദ്ധസാഹചര്യങ്ങള്‍ക്കിടയിലായിരുന്നു സംഭവം. 12 ടണ്‍ മണലാണ് പ്രതിമയുടെ നിര്‍മ്മാണത്തിനായി വേണ്ടി വന്നതെന്ന് പട്‌നായിക് പറഞ്ഞിരുന്നു. ആറ് മണിക്കൂര്‍ കൊണ്ടാണ് അദ്ദേഹം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഈ വര്‍ഷം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തെലങ്കാനയിലെ ശ്രീ വാസവി കന്യകാ പരമേശ്വരി ദേവി ക്ഷേത്രം 1.11 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ചതും വാര്‍ത്തയായിരുന്നു. തെലങ്കാനയിലെ നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ കല്‍വകുര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ വാസവി കന്യകാ പരമേശ്വരി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നവരാത്രി ആഘോഷങ്ങള്‍ നടക്കാറുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ സമയങ്ങളില്‍ നിരവധി ഭക്തരാണ് ക്ഷേത്രം സന്ദര്‍ശിക്കാറുള്ളത്.

ഇത്തവണയും പുതുമയോടെ ആഘോഷങ്ങള്‍ നടത്താനാണ് ക്ഷേത്രം അധികാരികള്‍ തീരുമാനിച്ചിരുന്നത്. ഇക്കാര്യം അവര്‍ കല്‍വകുര്‍ത്തി കന്യകാ പരമേശ്വരി അസോസിയേഷന്‍ അംഗങ്ങളെ അറിയിക്കുകയായിരുന്നു. അസോസിയേഷന്റെ സഹായത്തോടെ ക്ഷേത്രകമ്മിറ്റി അംഗങ്ങള്‍ ഭക്തരില്‍ നിന്ന് 1.11 കോടി രൂപ സമാഹരിക്കുകയും ചെയ്തു. തുടര്‍ന്ന് പൂക്കള്‍ക്ക് പകരം കറന്‍സി നോട്ടുകള്‍ കൊണ്ട് ദേവിയെ അലങ്കരിക്കുകയും ചെയ്തു.
Published by:Arun krishna
First published: