പാമ്പുകളെ ഓടിക്കാനായി വീടിന് തീയിട്ട വ്യക്തിക്ക് നഷ്ടമായത് പതിമൂന്ന് കോടി രൂപയുടെ വീട്. അമേരിക്കയിലെ മെറിലാന്റിലാണ് സംഭവം നടന്നത്.
വീട്ടിനുള്ളില്‍ കയറിയ പാമ്പുകളെ ഓടിക്കാന്‍ (Snake Infestation) സ്വന്തം വീട് പുകയിട്ടപ്പോള്‍ മെറിലാന്റ് (Maryland) സ്വദേശിയ്ക്ക് നഷ്ടമായത് 10000 സ്‌ക്വയഫീറ്റുള്ള വീടാണ്.
വീടില്‍ നിരന്തരമായി പാമ്പുകള്‍ കയറുമായിരുന്നതിനാല്‍ ശല്യം സഹിക്കാതായപ്പോള്‍ പുകയിട്ട് പാമ്പുകളെ ഓടിക്കാനായിരുന്നു ഉടമയുടെ ശ്രമം. എന്നാല്‍ കൂട്ടിയിട്ട ചവറുകള്‍ക്ക് സമീപത്തുവച്ച് പുകയിട്ടപ്പോള്‍ ആളി വീട്ടിലെ വസ്തുക്കളിലേക്ക് പടരുകയും വീട് മൊത്തത്തില്‍ തീപിടിക്കുകയുമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് കീഴെ നിരവധി കമന്റുകളാണ് വരുന്നത്. 'എന്റെ വീട്ടിലും പാമ്പുകളെ കാണാറുണ്ട്. അവയെ പിടികൂടി വിട്ടയക്കാറുമുണ്ട്. എന്നാല്‍ ഞാന്‍ എന്റെ വീടിനന് ഇതുവരെ തീയിട്ടിട്ടില്ല' എന്നാണ് ഒരു കമന്റാണ്. പാമ്പ് പിടിക്കുന്നവരെ വിളിച്ചാല്‍ മതിയായിരുന്നില്ലേ എന്നും വേറെ ചിലര്‍ ചോദിക്കുന്നു. എന്നിരുന്നാലും ഇത് കുറച്ച് കടുത്ത് പോയില്ലേ എന്നാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
തീ പിടിച്ച പാനി പൂരി വായിലേക്കിടും; ശ്വാസമടക്കിപ്പിടിച്ച് വീഡിയോ കണ്ട് നെറ്റിസൺസ്പാനി പൂരി (Pani Puri) മലയാളികളുടെയും ഇഷ്‌ട ഭക്ഷണമാണ്. പുളിരസമുള്ള വെള്ളം നിറച്ച ക്രഞ്ചി സ്നാക്ക് വിളമ്പുന്നതിനു പകരം, ഗുജറാത്തിലെ ഒരു കച്ചവടക്കാരൻ അത് കത്തിച്ച് ഉപഭോക്താവിന്റെ വായിലേക്ക് വിളമ്പാൻ തീരുമാനിച്ചു. 'തീ പിടിച്ച' പാനി പൂരി (Pani Puri on Fire) ഇപ്പോൾ സോഷ്യൽ മീഡിയയിൽ (social media) വൈറലായിരിക്കുകയാണ്.
ഗോൽഗപ്പ അല്ലെങ്കിൽ പാനി പൂരി ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട തെരുവ് ഭക്ഷണങ്ങളിൽ ഒന്നാണ്. ഏത് സംസ്ഥാനത്താണ് ഈ ലഘുഭക്ഷണത്തിന്റെ ഏറ്റവും മികച്ച ഇനം നൽകുന്നത് എന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. പല കച്ചവടക്കാരും ഒരുതരം പുളിവെള്ളം മാത്രം സൂക്ഷിക്കുമ്പോൾ, വാരണാസി പോലുള്ള സ്ഥലങ്ങളിൽ, നിങ്ങൾക്ക് ഏഴ് തരം വെള്ളമുള്ള പാനി പൂരി കഴിക്കാം. അപ്പോഴാണ് ഗുജറാത്തിലെ ഒരു കച്ചവടക്കാരൻ തീ പിടിച്ച പാനിപ്പൂരി വിൽക്കുന്നത്. വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, വിൽപ്പനക്കാരൻ സ്റ്റഫ് ചെയ്ത പാനി പൂരി കത്തിച്ച് ഉപഭോക്താവിന്റെ വായിൽ വയ്ക്കുന്നു.
സ്റ്റഫ് ചെയ്ത പാനിപ്പൂരിയിൽ കർപ്പൂരമുണ്ട്. അത് ഭക്ഷണത്തിന് ഒരു തീക്ഷ്ണമായ രസം കൂടി ചേർത്തു. ഈ ലഘുഭക്ഷണത്തെ ഇപ്പോൾ ഫയർ പാനുമായി പലരും താരതമ്യപ്പെടുത്തുന്നു. ഫയർ പാൻ ഇതിനകം രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രശസ്തമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.