നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video |വൃദ്ധയായ സ്ത്രീയുടെ കയ്യില്‍ നിന്നും സ്‌ട്രോബെറി വാങ്ങുന്ന യുവാവ്; പിന്നീട് നടന്നത്

  Viral video |വൃദ്ധയായ സ്ത്രീയുടെ കയ്യില്‍ നിന്നും സ്‌ട്രോബെറി വാങ്ങുന്ന യുവാവ്; പിന്നീട് നടന്നത്

  മുഴുവന്‍ സ്‌ട്രോബറിയും താന്‍ വാങ്ങുകയാണെന്ന് മറുപടി നല്‍കിയ യുവാവ് ആദ്യം പണം സ്ത്രീയ്ക്ക് കൈമാറി. പിന്നീട്.....

  • Share this:
   സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ഹൃദയസ്പര്‍ശിയായ വീഡിയോകള്‍ ദിനംപ്രതി നമുക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ വഴിയരികില്‍നിന്ന് സ്ട്രോബെറികള്‍ (Strawberries) വില്‍ക്കുന്ന വൃദ്ധയായ സ്ത്രീയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലായിക്കൊണ്ടിരിക്കുന്നത്(viral).

   പുബിറ്റി എന്ന ഇന്‍സ്റ്റഗ്രാം (instagram) യൂസറാണ് വീഡിയോ (video) പങ്കുവച്ചിരിക്കുന്നത്. സ്ട്രോബെറികള്‍ ബോക്സുകളിലാക്കി വില്‍ക്കുന്ന വൃദ്ധയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വഴിയരികില്‍ നിന്ന് വാഹനങ്ങളില്‍ എത്തുന്നവര്‍ക്കാണ് അവര്‍ സ്ട്രോബെറി വില്‍ക്കുന്നത്.

   Also read: Four Years Without Sleep | ഉറക്കം ഇല്ലാതായിട്ട് നാല് വർഷം; അപൂർവ രോഗാവസ്ഥയുമായി യുവതി

   വണ്ടി നിര്‍ത്തി ഒരാള്‍ സ്ത്രീയോട് സുഖമാണോ, സ്ട്രോബെറിക്ക് എത്രയാണ് വില എന്ന് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഒരു ബോക്‌സിന് മൂന്ന് ഡോളറാണ് വിലയെന്ന് സ്ത്രീ യുവാവിനോട് പറഞ്ഞു. മുഴുവന്‍ സ്‌ട്രോബറിയും താന്‍ വാങ്ങുകയാണെന്ന് മറുപടി നല്‍കിയ യുവാവ് ആദ്യം പണം സ്ത്രീയ്ക്ക് കൈമാറി. സ്‌ട്രോബറി കൈമാറാന്‍ നോക്കുമ്പോള്‍ സ്‌ട്രോബറി കൈയ്യില്‍ വെച്ചോളാനും അത് കൂടി വിറ്റ് കൂടുതല്‍ പണം നേടാനും യുവാവ് പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ മറുപടി കേട്ട് ആ വൃദ്ധയായ സ്ത്രീ കരയുന്നത് വീഡിയോയില്‍ കാണാം.   27 ലക്ഷം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 15000-ല്‍ അധികമാളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. അതേസമയം യുവാവിന്റെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

   Also read: Calf with Six Limbs | ആറ് കാലുകളുമായി ജനിച്ച കാളക്കിടാവിനെ ആരാധിക്കാൻ ജനക്കൂട്ടം

   നന്മപ്രവര്‍ത്തി ചെയ്തത് നല്ലതാണെന്നും അത് വീഡിയോയില്‍ ചിത്രീകരിക്കേണ്ടതില്ലെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. അതേസമയം, വീഡിയോ ചിത്രീകരിച്ചത് നല്ലകാര്യമാണെന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമായി തീരാന്‍ അത് സഹായിക്കുമെന്നും മറ്റു ചിലര്‍ പറഞ്ഞു.
   Published by:Sarath Mohanan
   First published: