ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ്(Ambulance) വിളിക്കുന്നത് പതിവാണ് എന്നാല്‍ വീട്ടിലേക്ക്(Home) പോകാനായി ഒരു വര്‍ഷത്തിനിടെ 39 തവണയാണ് ഒരു തായ്വാന്കാരന്(Taiwan) ആംബുലന്‍സ് വിളിച്ചത്. ഒരു ജോലിചെയ്യുന്ന വാങ് എന്ന പേരുള്ളയാളാണ് വീട്ടില്‍ പോകുന്നതിനായി ആംബുലന്‍സിനെ വിളിച്ചത്. ആശുപത്രിയുടെ അടുത്താണ് ഇയാളുടെ വീട്.
200 മീറ്റര്‍ ദൂരം മാത്രമാണ് ഇയാളുടെ വീടും ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റും തമ്മിലുള്ള ദൂരം. ഇതിനായി ആംബുലന്‍സിനെ സൗജന്യ ടാക്സിയായി ഉപയോഗിച്ചുകൊണ്ടിരുന്നു. രോഗിയായി അഭിനയിച്ചുകൊണ്ടായിരുന്നു ഓരോ തവണയും ആംബുലന്‍സ് വിളിച്ചിരുന്നത്. ആംബുലന്‍സില്‍ കയറി ആശുപത്രിയിലേക്കെത്തുന്ന ഇയാള്‍ പരിശോധനകള്‍ക്ക് ഒന്നും നില്‍ക്കാതെ വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്.
എന്നാല്‍ ഇത് ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ആശുപത്രി ജീവനക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. മെഡിക്കല്‍ സ്റ്റാഫ് ഇയാള്‍ പൊതുസേവനങ്ങള്‍ രുപരുപയോഗം ചെയ്യുന്നത് പൊലീസിനെ അറിയിച്ചു.
മുന്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 39 തവണയാണ് ഇയാള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വീട്ടില്‍ എത്താന്‍ ആംബുലന്‍സ് സേവനം ഉപയോഗിച്ചത്.
ഒരിക്കല്‍ കൂടി സ്വന്തം സൗകര്യത്തിനായി പൊതുസേവനം ദുരുപയോഗം ചെയ്തല് പിഴ ഈടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. അടിയന്തിര രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്കോ മെഡിക്കല്‍ സൗകര്യങ്ങളിലേക്കോ കൊണ്ടുപോകുന്നതിന് ആംബുലന്‍സുകളെ സൗജന്യമായി വിളിക്കാനുള്ള സൗകര്യം തായ്വാനിലുണ്ട്. ഈ സേവനമാണ് ഇയാള്‍ മുതലെടുത്തിരുന്നത്.
Also Read-Mahindra Tractor | ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പെൺകുട്ടി എത്തിയത് ട്രാക്റ്ററിൽ; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
Shocking | നദിക്കരയിൽ ഇരുന്ന 13കാരിയുടെ കാൽവിരൽ മത്സ്യം കടിച്ചെടുത്തു
തെക്കേ അമേരിക്കയിലെ അർജന്റീനയിലെ സാന്റാ ഫെയിൽ പരാന നദിയുടെ ഉള്ളിൽ കാലുകളിട്ട് കരയിൽ ഇരിക്കുമ്പോൾ പിരാനകളുടെ ആക്രമണത്തെ തുടർന്ന് 13 വയസ്സുള്ള പെൺകുട്ടിയുടെ കാൽവിരൽ അറ്റു (lost toe). ഡെയ്ലി സ്റ്റാർ റിപ്പോർട്ട് പ്രകാരം നദിയിൽ തണുപ്പേൽക്കുകയായിരുന്ന മറ്റ് 30 പേർക്കും സംഭവത്തിൽ പരിക്കേറ്റു.
അടിയന്തര സ്കിൻ ഗ്രാഫ്റ്റ് ശസ്ത്രക്രിയക്കായി പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ 20-ലധികം കുട്ടികൾ ഉൾപ്പെടെ നിരവധി നീന്തൽക്കാരുടെ കണങ്കാലിലും വിരലുകളിലും കൈകളിലും മത്സ്യം കടിച്ചു. ഒരു യുവാവിന്റെ കൈയിൽ പൊട്ടലുണ്ടായതായും ഏഴുവയസ്സുള്ള പെൺകുട്ടിയുടെ വിരലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന താപനിലയും താഴ്ന്ന ജലനിരപ്പും കാരണം ഈ പ്രദേശത്ത് മത്സ്യം പലപ്പോഴും സന്ദർശകരെ ആക്രമിക്കാറുണ്ടെന്ന് ലൈഫ് ഗാർഡുകളുടെ യൂണിയൻ പ്രതിനിധി സെർജിയോ ബെരാർഡി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
സന്ദർശകർ എത്തുന്ന ഉയർന്ന താപനിലയും ആഴം കുറഞ്ഞ വെള്ളവുമുള്ള പ്രദേശങ്ങളിലാണ് അവ കൂടുതൽ താമസിക്കുന്നത്. പരാന വളരെ അപകടകാരിയായ വേട്ടക്കാരനാണെന്ന് വേണമെങ്കിൽ വിളിക്കാം. അവയ്ക്ക് വളരെ മൂർച്ചയുള്ള പല്ലുകളുണ്ട്, അവ ആക്രമണകാരികളെ കടിക്കും.
സംഭവം സ്ഥിരീകരിച്ചുകൊണ്ട് ബെരാർഡി പറഞ്ഞു, “ആക്രമണത്തിൽ 13 വയസ്സുള്ള പെൺകുട്ടിയുടെ കാൽവിരൽ നഷ്ടപ്പെട്ടു.”
പ്രദേശത്തെ ലൈഫ് ഗാർഡുകൾ ഒന്നോ രണ്ടോ സംഭവങ്ങൾ കണ്ടെത്തുമ്പോഴെല്ലാം, വെള്ളത്തിൽ നിന്ന് ഇറങ്ങാൻ ആളുകളോട് ഉടൻ ആവശ്യപ്പെടുമെന്ന് ബെരാർഡി വിശദീകരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് സംഭവം നടന്നപ്പോൾ, ഡ്യൂട്ടിയിലുള്ള എല്ലാ ലൈഫ് ഗാർഡുകളും സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ ഓടിയെത്തി.
നദിയിൽ നീന്തുകയായിരുന്നവർ കൈകളിലും കാലുകളിലും മുറിവുകളിൽ നിന്ന് രക്തം ഒഴുകുന്ന നിലയിൽ സഹായത്തിനായി നിലവിളിച്ചു. കുട്ടികളുമായി രക്ഷിതാക്കൾ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെട്ടു.
ഗുരുതരമായി പരിക്കേറ്റവരെ സഹായിക്കാൻ ഡ്യൂട്ടിയിലുള്ള കോസ്റ്റ്ഗാർഡുകൾ പാരാമെഡിക്കുകളെ വിളിച്ചു. 2008 ന് ശേഷം നഗരത്തിലെ ഏറ്റവും അപകടകരമായ ആക്രമണമായി ഇത് കണക്കാക്കപ്പെടുന്നു. 2008 ലെ ആക്രമണത്തിൽ 40 നീന്തൽക്കാർക്ക് പരിക്കേറ്റു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.