• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | യുവതി സ്വന്തം വർക്ക് ഔട്ട് വീഡിയോ ചിത്രീകരിക്കുന്നതിനിടെ, മറഞ്ഞിരുന്ന് നിതംബത്തിന്റെ ഫോട്ടോ എടുത്തയാൾ ക്യാമറയിൽ കുടുങ്ങി

Viral | യുവതി സ്വന്തം വർക്ക് ഔട്ട് വീഡിയോ ചിത്രീകരിക്കുന്നതിനിടെ, മറഞ്ഞിരുന്ന് നിതംബത്തിന്റെ ഫോട്ടോ എടുത്തയാൾ ക്യാമറയിൽ കുടുങ്ങി

ജിമ്മിൽ ഉണ്ടായിരുന്ന ഒരാൾ തന്റെ നിതംബത്തിൻ്റെ ചിത്രമെടുക്കുന്നതാണ് യുവതി വീഡിയോയിൽ കണ്ടത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ജിമ്മിൽ (gym) വച്ച് സ്വയം ചിത്രീകരിച്ച തന്റെ വർക്കൗട്ട് വീഡിയോ (workout video) കണ്ട് യുവതി ഞെട്ടി. വീഡിയോ എടുത്ത ശേഷം അത് കണ്ടുനോക്കുന്നതിനിടെയാണ് യുവതി ക്യാമറയിൽ കുടുങ്ങിയ ഒളിഞ്ഞുനോട്ടക്കാരെ കണ്ടത്. വർക്ക് ഔട്ട് ചെയ്യുന്നതിനിടെ ജിമ്മിൽ ഉണ്ടായിരുന്ന ഒരാൾ തന്റെ നിതംബത്തിൻ്റെ ചിത്രമെടുക്കുന്നതാണ് യുവതി വീഡിയോയിൽ കണ്ടത്.

  ടിക് ടോക് ഫിറ്റ്‌നസ് താരമായ ഡാനിയാണ് ടിക്ടോക്കിലൂടെയാണ് ഇക്കാര്യം ഫോളോവേഴ്സിനെ അറിയിച്ചത്. താൻ ചെയ്യുന്ന കാലിന് വേണ്ടിയുള്ള വ്യായാമങ്ങൾ ശരിയാണോ എന്ന് ഉറപ്പാക്കാനായാണ് ഡാനി തന്നെ തന്റെ സ്വന്തം വീഡിയോ പകർത്താൻ ഫോണിലെ ക്യാമറ ഓൺ ആക്കിയതെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് വ്യക്തമാക്കുന്നു.

  എന്നാൽ താൻ എടുത്ത ഫൂട്ടേജ് വീണ്ടും പരിശോധിച്ചപ്പോഴാണ് തന്റെ അനുവാദമില്ലാതെ മറഞ്ഞിരുന്ന് ഫോട്ടോയെടുക്കുന്ന ആളെ കണ്ടുപിടിച്ചത്. ഡാനിയുടെ തന്നെ ഒരു സഹപ്രവർത്തകനായിരുന്നു അത്.

  സംഭവം ഉടൻ തന്നെ ഡാനി ബോസിനെ അറിയിച്ചു. അദ്ദേഹം സ്ഥാപനത്തിന്റെ നാണക്കേട് ഒഴിവാക്കാനായി എന്തും ചെയ്യാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ഡാനി പറയുന്നു.

  " വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ അസ്വസ്ഥത തോന്നി, കാരണം അയാൾ എന്റെ പുറകിലുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ചിത്രങ്ങൾ എടുക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു" യുവതി പറഞ്ഞു.  അയാൾ "വളരെ നല്ല വ്യക്തിയാണെന്നാണ് ഞാൻ വിശ്വാസിച്ചിരുന്നത്. എന്നാൽ ആ വിശ്വാസം അയാൾ നഷ്ടപ്പെടുത്തി " എന്നും ഡാനി പറഞ്ഞു.

  "അയാളെ പുറത്താക്കാൻ ഞാൻ ഒരിക്കലും ബോസിനോട് പറഞ്ഞിട്ടില്ല. എനിക്കറിയാവുന്നിടത്തോളം കാലം അയാൾ അവിടെ ജോലി ചെയ്തിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം ഞാൻ ആ ജോലി ഉപേക്ഷിച്ചു. അക്കാരണങ്ങൾ കൊണ്ട് മാത്രമല്ല, മറ്റ് ചില കാരണങ്ങളും അതിന് പിന്നിൽ ഉണ്ടായിരുന്നു.

  തന്റെ പ്രവൃത്തികളിൽ "അഗാധമായി ഖേദിക്കുന്നു" എന്ന് പറഞ്ഞ് അയാൾ തനിയ്ക്ക് മെസേജ് അയച്ചിരുന്നുവെന്നും ഡാനി പറയുന്നു. ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തതായും അയാൾ പറഞ്ഞു. അതിന്മറുപടിയായി, ഡാനി ഒരു തംബ്സ് അപ്പ് മെസേജ് മാത്രം നൽകിയെന്നും ടിക് ടോക്കിലൂടെ അറിയിച്ചു.

  ഇതുപോലെ സമ്മതമില്ലാതെ ഫോട്ടോ എടുത്ത് പുലിവാലു പിടിച്ച നിരവധി സാഹചര്യങ്ങൾ ഉണ്ടാവുകയും അവയിൽ ചിലത് വാർത്തയാകുകയും ചെയ്തിട്ടുണ്ട്. കോമഡി ടിവി സീരീസായ ‘Only Murders in the Building’ന്റെ ഷൂട്ടിൽ സെറ്റിൽ വെച്ച് ഇതുപോലൊരു സംഭവം ഉണ്ടായിയിരുന്നു. അനുവാദമില്ലാതെ ഫോട്ടോയെടുത്ത പാപ്പരാസിയോട് കയർക്കുന്ന അമേരിക്കൻ സിനിമാതാരവും ഗായികയുമായ സെലീന ഗോമസിന്റെ ചിത്രങ്ങൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയ ആളോട് സെലീന വളരെ ദേഷ്യത്തിലാണ് പെരുമാറിയത്. കറുത്ത വസ്ത്രമണിഞ്ഞ് മഞ്ഞ നിറത്തിലുള്ള ഓവർകോട്ട് ധരിച്ചെത്തിയ സെലീന പാപ്പരാസിയ്ക്ക് നേരെ നടുവിരൽ ഉയർത്തിക്കാട്ടുന്ന ചിത്രങ്ങളും വൈറലായിട്ടുണ്ട്. അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ ക്ലിക്ക് ചെയ്തപ്പോഴാണ് സെലീന പ്രകോപിതയായത്.
  Published by:user_57
  First published: