• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | കന്‍വാര്‍ യാത്രയില്‍ മാതാപിതാക്കളെ തോളിലേറ്റി മകന്‍; പ്രശംസിച്ച് സോഷ്യൽ മീഡിയ

Viral | കന്‍വാര്‍ യാത്രയില്‍ മാതാപിതാക്കളെ തോളിലേറ്റി മകന്‍; പ്രശംസിച്ച് സോഷ്യൽ മീഡിയ

കന്‍വാര്‍ യാത്രയില്‍ തന്റെ മാതാപിതാക്കളെ (parents) തോളില്‍ ചുമന്നുകൊണ്ട് പോകുന്ന (carrying) ഒരു ഭക്തന്റെ വീഡിയോയാണ് ജനശ്രദ്ധ നേടുന്നത്.

  • Last Updated :
  • Share this:
    കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി റദ്ദാക്കിയ കന്‍വാര്‍ യാത്ര (kanwar yathra) ജൂലൈ 14ന് പുനരാരംഭിച്ചിരിക്കുകയാണ്. ഇത്തവണ കന്‍വാര്‍ യാത്രയില്‍ തന്റെ മാതാപിതാക്കളെ (parents) തോളില്‍ ചുമന്നുകൊണ്ട് പോകുന്ന (carrying) ഒരു ഭക്തന്റെ വീഡിയോയാണ് ജനശ്രദ്ധ നേടുന്നത്. ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറാണ് ഹൃദയസ്പര്‍ശിയായ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

    ഒരു ശിവഭക്തന്‍ തന്റെ മാതാപിതാക്കളെ പല്ലക്കില്‍ (palanquin) ഇരുത്തി തോളില്‍ ചുമന്നുകൊണ്ട് പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. മാതാപിതാക്കളെ വെറുക്കുകയും വൃദ്ധസദനങ്ങളിലാക്കുകയും ചെയ്യുന്ന ഈ ലോകത്ത്, അവര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കുന്നതില്‍ ഈ ഭക്തൻ മാതൃകയാണ് എന്ന അടിക്കുറിപ്പോടെയാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ വീഡിയോ പങ്കുവെച്ചത്.

    ''ഇന്നത്തെ കാലത്ത് പ്രായമായ മാതാപിതാക്കളെ അവരുടെ മക്കള്‍ വെറുക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ അതിനു വിപരീതമായ ഒരു കാഴ്ചയാണ് കണ്ടത്. കന്‍വാര്‍ യാത്രയ്ക്ക് തന്റെ മാതാപിതാക്കളെ പല്ലക്കില്‍ ചുമന്നുകൊണ്ട് എത്തിയ ശിവഭക്തനായ ശ്രാവണ്‍ കുമാറാണിത്. ഏറെ ബഹുമാനം,'' ഡിജിപി അശോക് കുമാര്‍ ട്വീറ്റ് ചെയ്തു.

    വീഡിയോ കണ്ട ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം ശ്രാവണ്‍ കുമാറിനെ പ്രശംസിച്ചു. ഇത്രയും നല്ലൊരു മകനുണ്ടായത് അച്ഛനമ്മമാരുടെ ഭാഗ്യമാണെന്നാണ് ഒരു ഉപയോക്താവ് പറഞ്ഞത്. '' ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു മകനെ കിട്ടിയതില്‍ ആ മാതാപിതാക്കള്‍ ഭാഗ്യവാന്മാരാണ്. ഈ കാഴ്ച കണ്ടതില്‍ വളരെ സന്തോഷമുണ്ട്. കാരണം ഇന്നത്തെ സമൂഹത്തില്‍ നിര്‍ഭാഗ്യവാന്മാരായ മാതാപിതാക്കളെയാണ് ഭൂരിഭാഗവും കാണുന്നത്,'' ഉപയോക്താവ് കമന്റ് ചെയ്തു.

    മറ്റൊരു ഉപയോക്താവ് മാതാപിതാക്കള്‍ ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ജീവിച്ചിരിക്കട്ടെയെന്നാണ് പ്രാര്‍ത്ഥിച്ചത്. മറ്റുചിലര്‍ രാമായണത്തിലെ ശ്രാവണ്‍ കുമാറിന്റെ പുരാണ കഥയുമാണ് സംഭവത്തെ താരതമ്യം ചെയ്തത്. '' ശ്രാവണ്‍ കുമാറിന്റെ യഥാര്‍ത്ഥ നാമധാരി തന്നെയാണ് ഇദ്ദേഹം. എല്ലാ അച്ഛനമ്മമാര്‍ക്കും ഇങ്ങനെയൊരു മകന്‍ ഉണ്ടാകട്ടെ,'' എന്നായിരുന്നു കമന്റ്.

    പുരാണ കഥകളിലെ ശ്രാവണ്‍ കുമാര്‍ തന്റെ മാതാപിതാക്കളെ ഏറ്റവും പവിത്രമായ നാല് തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വൃദ്ധരും അന്ധരുമായിരുന്നു. അദ്ദേഹം അവരെ ഒരു പല്ലക്കില്‍ ഇരുത്തി ചുമന്നുകൊണ്ടാണ് യാത്ര പോയത്.

    2022 ജൂലൈ 14ന് ആരംഭിച്ച കന്‍വാര്‍ യാത്ര ജൂലൈ 26ന് അവസാനിക്കും. ഹരിദ്വാറില്‍ നിന്ന് ഗംഗാ ജലം എടുത്ത് ശിവഭക്തര്‍ നഗ്നപാദരായി കാവി വസ്ത്രത്തില്‍ കന്‍വാര്‍ യാത്ര ചെയ്ത് അവരുടെ സ്വന്തം പ്രാദേശത്തേയോ അല്ലെങ്കില്‍ മറ്റ് പ്രശസ്തമായ ശിവക്ഷേത്രങ്ങളിലോ എത്തി ശേഖരിച്ച ഗംഗാജലം ശിവലിംഗത്തില്‍ ഒഴിക്കുകയാണ് ചെയ്യുന്നത്. പൂര്‍ണ്ണമായും ശിവഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന ഒരു തീർത്ഥയാത്രയാണിത്. ഇത്തവണ ശക്തമായ സുരക്ഷയും മുന്നൊരുക്കങ്ങളുമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
    Published by:Amal Surendran
    First published: