ലൈവ് റിപ്പോർട്ടിംഗിനിടെ വനിതാ റിപ്പോർട്ടർമാർക്കു നേരെ ഉണ്ടാകാറുള്ള അതിക്രമങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി പങ്കുവെക്കപ്പെടാറുണ്ട്. എന്നാൽ ലൈവ് റിപ്പോർട്ടിംഗിനിടെ ഉണ്ടാകുന്ന ഒരു മോഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഷണം വേറൊന്നുമല്ല. ഐസ്ക്രീം മോഷണം. ട്വിറ്ററില്‍ പങ്കുവെച്ച ഈ രസകരമായ വീഡിയോ മൂന്നു ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. 'നൂറ്റാണ്ടിലെ കുറ്റകൃത്യം' എന്ന തലക്കെട്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അമേരിക്കയിലാണ് സംഭവം. ഐസ് ഹോക്കി മാച്ചിന്റെ ലൈവ് റിപ്പേർട്ടിംഗിനിടെ ഫോക്സ് സ്പോർട്സ് റിപ്പോർട്ടറുടെ ക്യാമറക്കണ്ണിലാണ് ഈ രസകരമായ മോഷണം ഉടക്കിയത്. ആരാധകർ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനിടെയാണ് മോഷണം നടക്കുന്നത്.
ഇടതു കൈയ്യിൽ കപ്പിൽ കോൺ ഐസ്ക്രീമുമായി നിൽക്കുകയായിരുന്ന യുവാവ് അടുത്തു നിൽക്കുന്ന സുഹൃത്തിന്റെ ഫോണിൽ എന്തോ നോക്കുന്നത് കാണാം. ഇതിനിടെ പിന്നിൽ നിൽക്കുന്ന യുവാവ് ഇയാളുടെ കൈയ്യിലെ ഐസ്ക്രീം തട്ടിയെടുത്ത് നുണയുന്നുണ്ട്. തിരികെ വയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈയ്യിൽ നിന്ന് ഐസ്ക്രീം നഷ്ടപ്പെട്ട വിവരം മറ്റെയാൾ അറിയുന്നത്. അയാൾ ചുറ്റും തിരയുന്നതും കാണാം. ഇതിനിടെ ഐസ്ക്രീം കള്ളൻ ഐസ് ക്രീമുമായി തടിതപ്പുകയായിരുന്നു.
ഈ വീഡിയോ ഐസ്ഹോക്കി മാച്ചിൽ പങ്കെടുത്ത കരോലിന ഹ്യൂരിക്കൈൻ ഷെയർ ചെയ്തിരുന്നു. നവംബർ 12നാണ് വീഡിയോ ഷെയർ ചെയ്തത്. 48,000 ലൈക്കുകളും 14,000 റീട്വീറ്റും ഇതിന് ലഭിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.