ഒരു ബിയറിന് 48.56 ലക്ഷം രൂപ; ആ കഥ ഇങ്ങനെ

പീറ്റർ ലാലോർ എന്നയാളിനാണ് ബിയറടിച്ചതിന് ലക്ഷങ്ങൾ നഷ്ടമായത്.

news18-malayalam
Updated: September 8, 2019, 8:15 PM IST
ഒരു ബിയറിന് 48.56 ലക്ഷം രൂപ; ആ കഥ ഇങ്ങനെ
പീറ്റർ ലാലോർ എന്നയാളിനാണ് ബിയറടിച്ചതിന് ലക്ഷങ്ങൾ നഷ്ടമായത്.
  • Share this:
മാഞ്ചസ്റ്റർ: ബിയർ കുടിക്കാൻ ബാറിൽ കയറിയ ഓസ്ട്രേലിയക്കാരന് നഷ്ടമായത് 99,983.64 ഡോളർ (48.56 ലക്ഷം രൂപ). അതും ഒരൊറ്റ ബോട്ടിൽ ബിയറടിച്ചതിന്.

പീറ്റർ ലലോർ എന്നയാളിനാണ് ബിയറടിച്ചതിന് ലക്ഷങ്ങൾ നഷ്ടമായത്.  ഒരു ബോട്ടിൽ ബിയറടിച്ചതിന് താൻ 50 ലക്ഷത്തോളം രൂപയാണ് നൽകിയതെന്ന് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പീറ്ററിനു മനസിലായത്. ട്വിറ്ററിലൂടെയാണ് ഇയാൾ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

See this beer? That is the most expensive beer in history. 

കഥ ഇങ്ങനെ,  ബയർ അടിച്ചതിനു ശേഷം ബില്ലുമായി യുവതിയായ വെയിറ്റർ എത്തി. കണ്ണട എടുക്കാത്തതിനാൽ ബില്ലിലെ തുക കൃത്യമായി വായിക്കാൻ സാധിച്ചില്ല. ഇതിനിടെ മെഷീൻ തകരാർ ആണെന്നും ബില്ലിൽ എന്തോ പിശകുണ്ടെന്നും വെയിറ്റർ അറിയിച്ചു.  കാർഡ് നൽകിയ ശേഷം ബിൽ കോപ്പി പോലും വേണ്ടെന്നു പറഞ്ഞാണ് ബാർ ഹോട്ടലിൽ നിന്നും ഇറങ്ങിയതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

എങ്കിലും എന്തോ പ്രശ്നമുണ്ടല്ലോയെന്നു കരുതി ഒരു ബിയറിന് എത്ര രൂപയാണെന്ന് ബാറിലെ അറ്റൻഡറോട് ചോദിച്ചു. എന്നാൽ മറുപടി നൽകാൻ അയാളും തയാറായില്ല. ബില്ലിൽ തകരാറുണ്ടെന്നും അതു പരിഹരിച്ചതാണെന്നും അതിനിടയിലും വെയിറ്റർ അറ്റൻഡറോട് പറയുന്നുണ്ടായിരുന്നു.

പിന്നീട് വീട്ടിൽ നിന്നും ഭാര്യ വിളിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ നഷ്ടമായെന്നു മനസിലായത്. 99,983.64 ഡോളറാണ് അക്കൗണ്ടിൽ നിന്നും പിൻവലിച്ചിരിക്കുന്നത്. ഇതു കൂടാതെ പ്രോസസിംഗ് ചാർജായി 2,499.59 ഡോളർ നഷ്ടമായെന്നും ഭാര്യ അറിയിച്ചു.ഇതേത്തുടർന്ന് ഹോട്ടൽ അധികൃതരോട് പീറ്റർ പരാതിപ്പെട്ടു. അബദ്ധം പറ്റിയതാണെന്നും എന്നാൽ ഒൻപതു ദിവസം കഴിഞ്ഞേ പണം അക്കൗണ്ടിലേക്ക് തിരിച്ചെത്തൂവെന്ന മറുപടിയാണ് ലഭിച്ചത്. പണം മടക്കി കിട്ടുമെങ്കിലും ഒരു ബിയർ അടിച്ചതോടെ താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിപ്പോയെന്നാണ് പീറ്റർ പറയുന്നത്.Also Read മൂന്നു കുപ്പി ബിയർ ഓൺലൈനിൽ ഓർഡർ ചെയ്തു; ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 87000 രൂപ!

First published: September 8, 2019, 8:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading