കഞ്ചാവ് ലഹരിയില്‍ സ്വന്തം ലിംഗം മുറിച്ചുമാറ്റി യുവാവ്. ആസാമിലെ സോനിത്പുര്‍ ജില്ലയിലാണ് സംഭവം. എംഡി സഹജുല്‍ അലി എന്നയാളാണ് കഞ്ചാവിന്റെ ലഹരിയില്‍ ലിംഗം മുറിച്ചത്. അലി കഞ്ചാവ് മാത്രമല്ല മറ്റ് കഠിനമായ മയക്കുമരുന്നുകളും ഉപയോഗിച്ചിട്ടുണ്ട്. താന്‍ ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായാണ് ലിംഗം മുറിച്ചുമാറ്റിയതെന്നാണ് അലി മാധ്യമങ്ങളോട് പറഞ്ഞത്.
നിലവില്‍ അലി ആശുപത്രിയില്‍ ചികില്‍സയിലാണ്. താന്‍ അതിജീവിക്കുകയാണെങ്കില്‍ 'സമൂഹത്തിന്റെ നന്മ'യ്ക്ക് വേണ്ടി ഇനിയും സമാനമായ കാര്യങ്ങള്‍ ചെയ്യുമെന്ന് ്അലി പറയുന്നു. 'കഞ്ചാവ് വലിക്കാന്‍ എന്റെ മതത്തില്‍ അനുവാദം ഇല്ല. എന്നാല്‍ എനിക്കത് ചെയ്യാതെ പറ്റില്ല. അതിനുശേഷം സമൂഹത്തില്‍ എന്തോ മോശം സംഭവിക്കാന്‍ പോകുവാണെന്ന് എനിക്ക് തോന്നി. കൂടുതല്‍ നന്മയ്ക്കുവേണ്ടിയും എന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതിനുമായി ഞാന്‍ എന്റെ ലിംഗം മുറിച്ചുമാറ്റി' അലി പറഞ്ഞു.
എന്നാല്‍ അലിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മതത്തെ ഭയന്നാണ് ഇത്തരമൊരു വിചിത്രമായ കാര്യം ചെയ്തതെന്നും അലിയുടെ മകന് പറഞ്ഞു. 2003-ല്‍ ഒരിക്കല്‍ സിംഹത്തോടൊപ്പം ഒരു രാത്രി ചെലവഴിച്ചത് ഉള്‍പ്പെടെ, വര്‍ഷങ്ങളായി അലിയുടെ ഇത്തരം വിചിത്രമായ കാര്യങ്ങളില്‍ അലി ഏര്‍പ്പെട്ടിരുന്നുവെന്ന് സുഹൃത്ത് പറയുന്നു.
എന്നാല്‍ കഞ്ചാവിന്റെ ലഹരിയില്‍ ഇതാദ്യമായല്ല ഒരാള്‍ സ്വന്തം ലിഗം മുറിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍, തായ്ലന്ഡില് നിന്നുള്ള ഒരാളും 2 ഗ്രാം കഞ്ചാവ് വലിച്ചതിന് ശേഷം കത്രിക ഉപയോഗിച്ച് തന്റെ ലിംഗം മുഴുവന്‍ മുറിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.