അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട പല കഥകളും നാം കേള്‍ക്കാറുണ്ട്. പലപ്പോഴും അതെല്ലാം അവിശ്വസനീയമായി തോന്നും. ഇപ്പോഴിതാ ഒരാള്‍, തന്നെ അന്യഗ്രഹജീവികള്‍ 60 തവണ തട്ടിക്കൊണ്ടുപോയി എന്നാണ് പറയുന്നത്. അവരെ കണ്ടാല്‍ എങ്ങനെയിരിക്കും എന്ന് തനിക്കിപ്പോള്‍ അറിയാം എന്നും ഇയാള്‍ പറയുന്നു.
യു.കെയിലെ യോര്‍ക്ക്ഷെയറില്‍ നിന്നുള്ള 58 -കാരനായ റസ് കെല്ലറ്റായാണ് ഇക്കാര്യം പറയുന്നത്. തനിക്ക് 28 വയസ്സുള്ളപ്പോള്‍ മുതല്‍ അവര്‍ തട്ടിക്കൊണ്ടുപോകാന്‍ തുടങ്ങി. 60 തവണയില്‍ കുറയാതെ തന്നെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും കെല്ലറ്റ് വിചിത്രവാദം ഉന്നയിക്കുന്നു.
'16 വയസ്സുള്ളപ്പോഴാണ് ആദ്യമായി അന്യഗ്രഹ ജീവികളുടെ സാന്നിധ്യം അറിയുന്നത്. എന്റെ മോട്ടോര്‍സൈക്കിളില്‍ വീട്ടില്‍ പോവുകയായിരുന്നു. പെട്ടെന്ന് ഒരു തുരങ്കത്തിലൂടെ ഞാന്‍ സഞ്ചരിക്കാന്‍ തുടങ്ങി. അതുവരെ ആ തുരങ്കം ഞാന്‍ കണ്ടിട്ടില്ലായിരുന്നു. എന്റെ ചുറ്റും പതിനഞ്ചടി നീളമുള്ള അന്യഗ്രഹജീവികള്‍. അവയെ കണ്ടാല്‍ ഡ്രാക്കുളയെ പോലെ ആയിരുന്നു. എന്റെ തൊണ്ടയിലേക്ക് ഒരു ട്യൂബ് വച്ച് അവര്‍ ഒരു ദ്രാവകം എന്റെ ശരീരത്തിലേക്ക് കടത്തി വിട്ടു. അതോടെ ഞാനവരുടെ വിശ്വസ്തനായ സൈനികനായി മാറി. 30 വര്‍ഷങ്ങള്‍ താനവരുടെ സൈന്യത്തിലായിരുന്നു. എതിരാളികളോട് ഏറ്റുമുട്ടലാണ് ജോലി.'- കെല്ലറ്റ് പറയുന്നു
'നമ്മുടെ ഇവിടുത്തെ മണിക്കൂറുകള്‍ അവര്‍ക്ക് എത്രയോ വര്‍ഷങ്ങളാണ്. അതുകൊണ്ടാണ് താന്‍ അവിടെ പോയി വരുന്നത് ആളുകള്‍ക്ക് ശ്രദ്ധിക്കാനാവാത്തത്. ഒപ്പം അന്യഗ്രഹജീവികള്‍ അവിടെയുണ്ടായിരുന്ന സംഭവങ്ങളുടെ പല ഓര്‍മ്മകളും തന്നില്‍ നിന്നും മായ്ച്ചു കളഞ്ഞിരിക്കയാണ്. അവരുടെ രൂപം മാത്രമാണ് തന്റെ ഓര്‍മ്മയിലിപ്പോള്‍ നിലനില്‍ക്കുന്നത്. അത് താന്‍ വരച്ച് സൂക്ഷിക്കുകയാണ്'.- കെല്ലറ്റ് കൂട്ടിച്ചേര്‍ത്തു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.