HOME » NEWS » Buzz » MAN CLINGS TO SPEEDING TRUCK FOR 30KM AFTER ACCIDENT KILLS WIFE GH

ഇടിച്ച ലോറിയിൽ ബൈക്ക് യാത്രികൻ അള്ളിപ്പിടിച്ച് ഇരുന്നത് 30 കി. മീ.; ആർത്ത് വിളിച്ചിട്ടും കൂസലിലില്ലാതെ ലോറി ഡ്രൈവർ

അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നയാളുടെ ഭാര്യ കൊല്ലപ്പെട്ടു.

News18 Malayalam | news18-malayalam
Updated: March 11, 2021, 3:47 PM IST
ഇടിച്ച ലോറിയിൽ ബൈക്ക് യാത്രികൻ അള്ളിപ്പിടിച്ച് ഇരുന്നത് 30 കി. മീ.; ആർത്ത് വിളിച്ചിട്ടും കൂസലിലില്ലാതെ ലോറി ഡ്രൈവർ
Accident
  • Share this:
അപകടപ്പെടുത്തിയ ലോറിയിൽ മുപ്പത് കിലോമീറ്ററോളം അള്ളി പിടിച്ച് ഇരുന്ന് ബൈക്ക് യാത്രികൻ. ദക്ഷിണ ബ്രസീലിലെ വടക്കൻ തീരത്തുള്ള സാൻ്റാ കറ്റാർനിയ മുനിസിപ്പാലിറ്റിയിലെ പെഹ്നയിൽ ആണ് ദാരുണമായ സംഭവം. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നയാളുടെ ഭാര്യ കൊല്ലപ്പെട്ടു.

49 കാരനായ ആൻ്റേഴ്സൺ പേരേരിയയും ഭാര്യ 47 കാരിയായ സാന്ദ്രയും ഞായറാഴ്ച്ച ബൈക്ക് സവാരി നടത്തുന്നതിനിടെ ആണ് അപകടം ഉണ്ടായത്. പിന്നിലൂടെ അമിത വേഗതയിൽ എത്തിയ ലോറി ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഭാര്യ റോഡിൽ വീണു. ബൈക്ക് ഓടിക്കുക ആയിരുന്ന ആൻ്റേഴ്സൺ ലോറിയുടെ മുൻ വശത്തുള്ള വാതിലിൽ അള്ളിപ്പിടിച്ച് ഇരുന്നു. പുതുതായി വാങ്ങിയ ബൈക്ക് ലോറിയുടെ മുന്നിലെ ചക്രത്തിന് അടിയിൽ പെടുകയും ചെയ്തു. 30 കിലോ മീറ്റർ ദൂരമാണ് ആൻ്റേഴ്സന് ലോറിയിൽ അള്ളിപ്പിടിച്ചിരുന്ന് മരണത്തെ മുഖാമുഖം കണ്ട് യാത്ര ചെയ്യേണ്ടി വന്നത്.

Also Read- സ്ത്രീയുടെ മൂക്കിടിച്ചു തകർത്തു; സൊമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ

അപകടം നടന്ന ശേഷം നിർത്താതെ ഇരുന്ന ലോറി ഡ്രൈവർ മുൻ വാതിലിൻ്റെ വശങ്ങളിൽ മുറുകെ പിടിച്ചിരുന്ന് ആൻ്റേഴ്സൺ ആർത്ത് വിളിച്ചതും ഗൗനിച്ചതേ ഇല്ല. ദാരുണമായ സംഭവം കണ്ട നാട്ടുകാർ ലോറി തടഞ്ഞു നിർത്തുക ആയിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്നും 30 കിലോ മീറ്റർ സഞ്ചരിച്ച ശേഷമാണ് ലോറിയെ നിർത്തിക്കാൻ സാധിച്ചിത്. ഡ്രൈവറെ ലോറിയിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാർ പെരുമാറി കഴിഞ്ഞാണ് പൊലീസിന് കൈമാറിയത്. കൊലക്കുറ്റത്തിനാണ് ഇയാൾക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

വാഹനം ഓടിച്ച സമയത്ത് ഇയാൾ മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കൊക്കെയ്ൻ ഉൾപ്പെടയുള്ള ലഹരി വസ്തുക്കളും ലോറിയിൽ നിന്നും കണ്ടെത്തി. ലോറി ഡ്രൈവർ മയക്ക് മരുന്നിന് അടിമ ആണെന്നും ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ച സമയത്ത് ഉദ്യോഗസ്ഥരെ കടിക്കാൻ പോലും ശ്രമിച്ചതായും, വലിയ അക്രമ വാസന 36 കാരനായ ഇയാൾ കാണിക്കുന്നുണ്ട് എന്നും പൊലീസ് ഉദ്യോഗസ്ഥൻ ഉലൈം സോറസ് ഡി സിൽവ മാധ്യമങ്ങളോട് പറഞ്ഞു.

Also Read- ‌ലൈവ് ഷോയ്ക്കിടെ സ്റ്റുഡിയോ സെറ്റ് തകർന്ന് വീണു; മാധ്യമപ്രവർത്തകന് പരിക്ക്

ആൻ്റേഴ്സൺ പെരേരിയക്കും സാരമായ പരിക്കുണ്ട്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഭാര്യ സാന്ദ്രക്ക് തലക്കേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. ഇരുവർക്കും 26 വയസുള്ള മകനും ഉണ്ട്.

റോഡിലൂടെ വരികയായിരുന്ന മറ്റൊരു ബൈക്ക് യാത്രികനാണ് ദാരുണ സംഭവത്തിൻ്റെ ദ്യശ്യങ്ങൾ പകർത്തിയത്. ഇടത് വാതിലിൽ ആൻ്റോണിയോ അള്ളി പിടിച്ച് ഇരുന്ന് ആർത്ത് വിളിക്കുന്നതും അപകടത്തിൽ പെട്ട ബൈക്ക് ലോറിയുടെ ചക്രങ്ങൾക്ക് ഉള്ളിൽ കുടുങ്ങി കിടക്കുന്നതും വീഡിയോ ദ്യശ്യങ്ങളിൽ കാണാം. സമൂഹ മാധ്യമങ്ങളിലും ദൃശ്യങ്ങൾ വൈറൽ ആയിട്ടുണ്ട്.

അടുത്തിടെ മെക്സിക്കോയിൽ ആകാശത്ത് പാറുന്ന ബലൂണിൽ നിന്ന് വീണ് കയറിൽ തൂങ്ങി ആടിയ ആളും കാഴ്ച്ചക്കാരിൽ ഭീതി ജനിപ്പിച്ചിരുന്നു.
Published by: Rajesh V
First published: March 11, 2021, 3:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories