• HOME
  • »
  • NEWS
  • »
  • buzz
  • »
  • പാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടെ 48 കാരൻ കുഴഞ്ഞുവീണു മരിച്ചു; ഹൃദയഭേദകമായ വീഡിയോ പുറത്ത്

പാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടെ 48 കാരൻ കുഴഞ്ഞുവീണു മരിച്ചു; ഹൃദയഭേദകമായ വീഡിയോ പുറത്ത്

അതീവ സന്തോഷവാനായി നൃത്തം ചെയ്യുന്നതിനിടെയാണ് പൊടുന്നനെയുള്ള മരണം

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Last Updated :
  • Share this:
    ഉത്തർപ്രദേശിലെ ബറേലിയിൽ പിറന്നാൾ ആഘോഷത്തിനിടെ (birthday party) നൃത്തം ചെയ്യുന്നതിനിടെ 48കാരൻ കുഴഞ്ഞുവീണു മരിച്ചു (collapsed to death). മരിച്ച പ്രഭാത് കുമാർ ബറേലി ഇന്ത്യൻ വെറ്ററിനറി റിസർച്ച് ലാബിൽ (ഐവിആർഐ) ടെക്നിക്കൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു. പ്രേംനഗറിൽ ഒരു സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ തന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നിന്റെ ട്യൂൺ ഒത്ത് നൃത്തം ചെയ്യുന്നതിനിടയിലാണ് സംഭവം. പ്രഭാത് ആസ്വദിച്ചു നൃത്തം ചെയ്യവെയാണ്‌ നിർഭാഗ്യകരമായ സംഭവം നടന്നത് എന്ന് റിപ്പോർട്ട് ഉണ്ട്.

    ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹം നൃത്തം ചെയ്യുമ്പോൾ ആരോഗ്യവാനായി കാണപ്പെട്ടുവെന്നും ഡോക്ടറായ അതിഥികളിൽ ഒരാൾ സിപിആർ നൽകുകയും ചെയ്തു എന്നും പറഞ്ഞു. പാർട്ടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് അദ്ദേഹം ബാഡ്മിന്റണും കളിച്ചിട്ടുണ്ടെന്ന് കുടുംബം പറയുന്നു. സുഹൃത്തുക്കൾ നൃത്ത വീഡിയോ എടുക്കുന്നതിനിടെയാണ് ഇദ്ദേഹം പെട്ടെന്ന് നിലത്ത് വീണത്. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ചുവടെ കാണാം.



    തുടക്കത്തിൽ ഇത് അദ്ദേഹം ഏതോ തൃച്ക് പ്രയോഗിച്ചതിന്റെ ഭാഗമാണെന്ന് ആളുകൾ കരുതി. എന്നാൽ കുറച്ച് സമയത്തേക്ക് അദ്ദേഹം അനങ്ങാതിരുന്നപ്പോൾ, പാർട്ടിയിൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ ഉടൻ തന്നെ അദ്ദേഹത്തിന് CPR നൽകി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. സഹായത്തോട് പ്രതികരിക്കാത്തതിനെ തുടർന്ന് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രഭാതിന് ഗുരുതരമായ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. സ്വാഭാവിക മരണമായതിനാൽ പരാതി നൽകിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

    Summary: A man collapsed to death while he was seen happily dancing to the tunes at a birthday party. He is identified to be 48-year-old Prabhat Kumar. The shocking visuals had surfaced on Twitter. Despite a doctor at the venue rushing with CPR, he was pronounced dead on arrival at the nearest hospital. The family says, he played badminton before attending the event. No complaint has been registered as it is a case of natural death
    Published by:user_57
    First published: