• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ഓഫീസിലെത്താൻ ഏഴര മണിക്കൂ‍ർ വൈകി; കാരണം ഞെട്ടിക്കുന്നത്! ട്വീറ്റ് വൈറൽ

Viral | ഓഫീസിലെത്താൻ ഏഴര മണിക്കൂ‍ർ വൈകി; കാരണം ഞെട്ടിക്കുന്നത്! ട്വീറ്റ് വൈറൽ

ഏഴര മണിക്കൂർ വൈകിയെന്നത് നിങ്ങൾക്ക് വിചിത്രമായി തോന്നുണ്ടാവും. അതിന് പിന്നിലെ കാരണമാണ് അതിലും രസകരം.

  • Share this:
    ജോലിക്ക് വൈകിയെത്തുന്നത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല. പലരും പല കാരണത്താൽ ഓഫീസിൽ വൈകിയെത്തുന്നുണ്ടാകാം. അത് ചിലപ്പോൾ റോഡിലെ വാഹനങ്ങളുടെ തിരക്ക് കൊണ്ടാവാം. ബസ്സോ ട്രെയിനോ വൈകിയത് കൊണ്ടാവാം. അപ്രതീക്ഷിതമായി പെയ്ത മഴ കൊണ്ടാവാം. അങ്ങനെ പല കാരണങ്ങളുണ്ടാവും. സാധാരണ ഗതിയിൽ നിങ്ങൾ എത്ര സമയം വൈകാറുണ്ട്? അഞ്ച് മിനിറ്റ് മുതൽ അര മണിക്കൂർ വരെയൊക്കെ വളരെ സ്വാഭാവികം. അതിനും മുകളിലാണെങ്കിൽ നേരത്തെ ഓഫീസിൽ അറിയിക്കാനും സാധ്യതയുണ്ട്. എന്നാൽ ഒരാൾ ഓഫീസിലെത്താൻ 7.5 മണിക്കൂർ വൈകിയാൽ എങ്ങനെയിരിക്കും?

    ഏഴര മണിക്കൂർ വൈകിയെന്നത് നിങ്ങൾക്ക് വിചിത്രമായി തോന്നുണ്ടാവും. അതിന് പിന്നിലെ കാരണമാണ് അതിലും രസകരം. ഉറങ്ങിപ്പോയത് കൊണ്ടാണ് ഏഴരമണിക്കൂർ വൈകി ഓഫീസിലെത്തിയത്! ഒരു ട്വിറ്റർ (Twitter) യൂസറാണ് തൻെറ സഹപ്രവർത്തകയായ യുവതി ഓഫീസിൽ വൈകിയെത്തിയതിന്റെ രസകരമായ കഥ ട്വീറ്റ് ചെയ്തത്. "എൻെറ ഒപ്പം ജോലി ചെയ്യുന്ന യുവതി ഏഴര മണിക്കൂർ വൈകിയാണ് ഓഫീസിലെത്തിയത്. എത്തിയ ഉടനെ സോറി ഞാൻ ഉറങ്ങിപ്പോയി എന്നാണ് പറഞ്ഞത്," Deannooo എന്ന ട്വിറ്റർ പ്രൊഫൈലിലുള്ളയാളുടെ ട്വീറ്റ് ഇങ്ങനെയാണ്.



    അധികം വൈകാതെ തന്നെ ട്വീറ്റ് വൈറലായിക്കഴിഞ്ഞു. 16000ത്തിലധികം ലൈക്കുകൾ ലഭിച്ച പോസ്റ്റിന് താഴെ നൂറുകണക്കിന് കമന്റുകളാണ് വരുന്നത്. ഉറക്കമാണ് കാരണമെന്നതറിഞ്ഞതോടെ ചിരി നിർത്താനാവുന്നില്ലെന്ന് ചിലർ കമന്റ് ചെയ്യുന്നു. ഇത്ര വൈകിയാണെങ്കിലും ഓഫീസിൽ പോവാൻ കാണിച്ച ആ മനസ്സിന് കയ്യടിക്കണമെന്നാണ് ഒരാളുടെ കമന്റ്. ഏഴര മണിക്കൂർ കഴിഞ്ഞെങ്കിലും എത്തിയല്ലോ എന്നാൽ ഉറക്കം കാരണം ഒരിക്കൽ ഓഫീസിൽ പോവാൻ തന്നെ മറന്നു പോയിട്ടുണ്ടെന്ന് ഒരാൾ പറയുന്നു.



    തലേന്ന് ഫാൻസി ഡ്രസ്സിൽ പങ്കെടുത്ത ചെന്നായയുടെ ആകൃതിയിലുള്ള ഉടുപ്പുമായി തൻെറ ഒരു സുഹൃത്ത് ഓഫീസിലേക്ക് രണ്ട് മണിക്കൂർ വൈകിയെത്തിയത് ഓർത്തെടുക്കുകയാണ് മറ്റൊരാൾ. എന്താ ഈ വേഷത്തിലെന്ന് ചോദിച്ചപ്പോൾ, ഇതിനെന്താ കുഴപ്പം എന്നായിരുന്നു ആ സുഹൃത്തിന്റെ മറുപടിയെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. ആ സമയത്തെ ബോസിന്റെ പ്രതികരണം മറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Also Read- അകത്താക്കിയത് ലോകത്തിലെ ഏറ്റവും എരിവുള്ള ചിക്കൻ വിഭവം; എരിഞ്ഞ് കണ്ണുനിറഞ്ഞ് ഫുഡ് വ്ലോഗർ

    തലേന്ന് രാത്രിയിലെ പാർട്ടി കൊണ്ട് മാത്രമല്ല, വീട്ടിലെ അലാറത്തിന് ശബ്ദം കുറവായത് കൊണ്ട് ഓഫീസിലെത്താൻ വൈകിയവരുമുണ്ട്. വൈകിയെത്താൻ കാരണമായി ഒരാൾ പറഞ്ഞത് അലാറത്തിന് ശബ്ദം കുറവാണെന്നാണ്. നല്ല ശബ്ദമുള്ള ഒന്ന് വാങ്ങാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞുവത്രേ! അലാറം ശബ്ദത്തിൽ അടിച്ചില്ലെങ്കിൽ കൃത്യസമയത്ത് ഓഫീസിലെത്താൻ പറ്റില്ലെന്നാണ് മറ്റൊരാളുടെ വാദം.

    ഇത്തരത്തിൽ രസകരമായ നിരവധി അനുഭവങ്ങളാണ് ട്വിറ്റർ ലോകം പങ്കുവെക്കുന്നത്. ഇവയിൽ മിക്കതും യഥാർഥത്തിൽ സംഭവിച്ചത് തന്നെയാണ്. ചിലർക്ക് ഇത് തങ്ങൾ തന്നെയാണെന്ന് തോന്നുന്നുണ്ട്. ഉറക്കം കാരണം എന്നും ഓഫീസിൽ വൈകിയെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാ ദിവസവും എന്റെ അവസ്ഥ ഇതാണ് എന്ന ക്യാപ്ഷനുമായാണ് ഒരാൾ ഈ പോസ്റ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
    Published by:Rajesh V
    First published: