ഫ്രാൻസിലെ നൈസ് എയർപോർട്ടിൽ എത്തിയ ജോൺ ഇർവിൻ ഒരു കാര്യം മനസ്സിലാക്കി. അദ്ദേഹത്തിന്റെ ലഗേജിന് ഭാരക്കൂടുതലാണ്. കുടുംബത്തോടൊപ്പം എത്തിയ ജോൺ പക്ഷെ അധിക ഭാരം സൃഷ്ടിച്ച ലഗ്ഗേജ് തിരികെ അയച്ചില്ല. പകരം ചെയ്തത് ഇങ്ങനെ. അതിൽ നിന്നും 15 ഷർട്ട് പുറത്തെടുത്ത് ജോൺ ധരിക്കാൻ തുടങ്ങി ഇതിന്റെ രസകരമായ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
Suitcase was over the weight limit in the airport so ma Da whipped oot aboot 15 shirts n wacked every one a them on to make the weight🤣🤣🤣😂😂cunt wis sweatin pic.twitter.com/7h7FBgrt03
— Josh Irvine (@joshirvine7) July 6, 2019
ഗ്ലാസ്ഗോ സ്വദേശിയായ ജോൺ എഡിൻബറോയിലേക്ക് യാത്ര നടത്താനാണ് എത്തിയത്. ജോണും കുടുംബവും കരുതിയ ലഗേജിന് എട്ടു കിലോ അധിക ഭാരം എന്നാണ് എയർപോർട്ട് അധികൃതർ കണ്ടെത്തിയത്. ഭാരം കുറയ്ക്കാനാണ് ഇദ്ദേഹം ഷർട്ടുകൾ ഓരോന്നായി എടുത്തു ധരിക്കാൻ തുടങ്ങിയത്. എന്തായാലും ഈ വീഡിയോ വൈറൽ ആയിട്ടുണ്ട്.
മുൻപ് 30കാരിയായ മാഞ്ചെസ്റ്റർ യുവതി നതാലി ഏഴു വസ്ത്രങ്ങളും രണ്ടു ഷോർട്സും ഇത്തരത്തിൽ ഫൈൻ ഒഴിവാക്കാനായി ധരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Airport, France, Man in airport, Viral video