• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഓർഡർ ചെയ്ത ബിരിയാണിയിൽ ലെഗ് പീസില്ലെന്ന് തെലങ്കാന മന്ത്രിയോട് പരാതി; മറുപടിയുമായി മന്ത്രിയുടെ ട്വീറ്റ്

ഓർഡർ ചെയ്ത ബിരിയാണിയിൽ ലെഗ് പീസില്ലെന്ന് തെലങ്കാന മന്ത്രിയോട് പരാതി; മറുപടിയുമായി മന്ത്രിയുടെ ട്വീറ്റ്

തെളിവിനായി തനിക്ക് ലഭിച്ച ബിരിയാണിയുടെ ചിത്രവും ഇയാൾ പങ്കുവെച്ചിരുന്നു.

Image credits: Twitter.

Image credits: Twitter.

  • Share this:
തെലങ്കാനയിലെ മുൻസിപ്പൽ-നഗരവികസനകാര്യ മന്ത്രി കെടി രാമറാവു ട്വിറ്ററിൽ സജീവമാണ്. കോവിഡ് കാലത്ത് ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് അറിഞ്ഞ് അതിന് പരിഹാരങ്ങൾ കാണാൻ ട്വിറ്ററിലെ അദ്ദേഹത്തിന്റെ ഇടപെടൽ സഹായിക്കാറുണ്ട്. സഹായമഭ്യർത്ഥിച്ചും പ്രശ്നങ്ങൾ ഉന്നയിച്ചും തന്നെ ടാഗ് ചെയ്ത് വരുന്ന ട്വീറ്റുകളെല്ലാം ഗൗരവത്തോടെയാണ് കെടിആർ കാണാറുള്ളതും.

എന്നാൽ കഴിഞ്ഞ ദിവസം വന്ന ഒരു ട്വീറ്റ് കണ്ട് മന്ത്രി പോലും അമ്പരന്ന് പോയി. മന്ത്രിയെ ടാഗ് ചെയ്ത ട്വീറ്റിലെ പരാതി വായിച്ചാൽ ആരുമൊന്ന് ഞെട്ടും. നിരവധി പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഒരാളുടെ 'വലിയ പ്രശ്നം' കണ്ട് ചിരിയടക്കാൻ ശ്രമിക്കുകയാണ് നെറ്റിസൺസ്.
You may also like:Happy Birthday Sreenath Bhasi | ശ്രീനാഥ് ഭാസിയുടെ ജന്മദിനത്തിന് പുതിയ ചിത്രം 'ദുനിയാവിന്റെ ഒരറ്റത്ത്' നിന്നും ആശംസാ വീഡിയോ

ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴി ഓർഡ‍ർ ചെയ്ത ബിരിയാണിയിൽ ലെഗ് പീസ് ഇല്ലെന്നതാണ് ട്വീറ്റ് ചെയ്തയാളുടെ പ്രശ്നം. ബിരിയാണി പ്രേമികൾക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത കാര്യം തന്നെയാണ് ലെഗ് പീസില്ലാത്ത ചിക്കൻ ബിരിയാണി. ഇതിനുള്ള പ്രതികരണമായി ഓർഡർ ചെയ്ത റസ്റ്ററന്റിലേക്കോ കസ്റ്റമർ കെയറിലേക്കോ വിളിച്ച് പരാതിയും പലരും പറയും.


എന്നാൽ ആ പ്രശ്നത്തിന് മന്ത്രിയോട് പരാതി പറയുമോ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. ട്വിറ്ററിലൂടെ തന്റെ വിഷമം പറഞ്ഞ യൂസർ സൊമാറ്റോയേയും ഒപ്പം മന്ത്രിയേയുമാണ് ടാഗ് ചെയ്തിരിക്കുന്നത്. തെളിവിനായി തനിക്ക് ലഭിച്ച ബിരിയാണിയുടെ ചിത്രവും ഇയാൾ പങ്കുവെച്ചിരുന്നു. തന്റെ ട്വീറ്റ് വൈറലാകുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. മന്ത്രി തന്നെ ട്വീറ്റിന് മറുപടി നൽകിയിരിക്കുകയാണ്.


എന്തിനാണ് ഈ ട്വീറ്റിൽ തന്നെ ടാഗ് ചെയ്തതെന്നാണ് മന്ത്രിയുടെ സംശയം. താൻ എന്ത് ചെയ്യണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മറുപടിയായുള്ള ട്വീറ്റിൽ മന്ത്രി ചോദിക്കുന്നു. ഇതോടെ ട്വീറ്റ് വൈറലായി.


സംഭവം കൈയിൽ നിന്ന് പോയതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
Published by:Naseeba TC
First published: