• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഓൺലൈനിൽ കണ്ട പെണ്ണിനെ വിവാഹംകഴിച്ചു; 12 ലക്ഷം തട്ടിച്ച് വധു മുങ്ങി

ഓൺലൈനിൽ കണ്ട പെണ്ണിനെ വിവാഹംകഴിച്ചു; 12 ലക്ഷം തട്ടിച്ച് വധു മുങ്ങി

പണവും വിലപിടിപ്പുമുള്ള വസ്തുക്കൾ കൊണ്ട് യുവതി മുങ്ങി എന്ന് പരാതിക്കാരൻ അജയ് കുമാർ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    2020ൽ വിവാഹം കഴിച്ച സ്ത്രീ തന്നിൽ നിന്നും 12 ലക്ഷം രൂപ വിലമതിക്കുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തുവെന്നാരോപിച്ച് പോലീസിൽ പരാതി (police complaint). വധു തട്ടിപ്പുകാരി ആയി മാറിയ കാര്യവും പരാതിയിൽ ബോധിപ്പിച്ചു.

    ഒരു ആപ്പ് വഴി ഓൺലൈനിൽ പരിചയപ്പെട്ട യുവതി വിവാഹത്തിന് പ്രേരിപ്പിച്ചുവെന്ന അജയ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആദർശ് നഗർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തതായി പോലീസ് പറഞ്ഞു.

    "ഡൽഹിയിൽ നല്ല ജീവിതം നയിക്കണമെന്ന് അവൾ എന്നോട് പറഞ്ഞു. ഞാൻ ബാങ്കുകളിൽ നിന്ന് കടം വാങ്ങി വീട്ടുപകരണങ്ങൾ വാങ്ങി. ഒരു ചെറിയ വസ്ത്രവ്യാപാരവും ആരംഭിച്ചു. അവൾക്ക് മൂന്ന് കുട്ടികളുണ്ടെന്ന് പറഞ്ഞു. അവരെ കൊണ്ടുവരാൻ അവൾ നിർബന്ധിച്ചു," പരാതിക്കാരൻ പറഞ്ഞു.

    മുൻ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയതിന്റെ രേഖകളൊന്നും യുവതിയുടെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു. '2021 ഓഗസ്റ്റിൽ എല്ലാം കൊണ്ട് അവൾ എങ്ങോപോയി,' കുമാർ തന്റെ പരാതിയിൽ പറഞ്ഞു.

    യുവതി അപ്രത്യക്ഷയായ ശേഷം, അവളുടെ പശ്ചാത്തലം പരിശോധിച്ചപ്പോൾ, അവർ മറ്റുള്ളവരെയും സമാനമായ രീതിയിൽ വശീകരിച്ചതായി കണ്ടെത്തിയതായി കുമാർ പറഞ്ഞു.

    അവളുടെ മുൻ ഭർത്താക്കന്മാരെയും താൻ കണ്ടെത്തിയെന്നും അവരിൽ ഒരാൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

    ഡൽഹിയിലും ഫരീദാബാദിലും പോലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും ചോദ്യം ചെയ്ത ശേഷം സ്ത്രീയെ വിട്ടയച്ചതായി കുമാർ അവകാശപ്പെട്ടു.

    യുവതിക്കും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ആദർശ് നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഇൻസ്പെക്ടർ സന്ദീപ് കുമാർ പറഞ്ഞു.

    Summary: A man complained to police about a con woman marrying him and cheating him for Rs 12 lakh worth money and other valuables. In the complaint, he mentioned meeting her in an online platform and developing a relationship after that. Upon further inquiry, she is said to have duped several other men other than him 
    Published by:user_57
    First published: