• HOME
  • »
  • NEWS
  • »
  • buzz
  • »
  • MAN CREATES FAKE PROFILE OF GOA CM PRAMOD SAWANT GETS ARRESTED KM

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ; പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

അടുത്തിടെ അറിയപ്പെടുന്ന വ്യക്തികളുടെയും ബിസിനസുകളുടെയും വ്യാജ പ്രൊഫൈല്‍ ചിത്രങ്ങളുള്ള അക്കൗണ്ടുകള്‍ നീക്കംചെയ്യാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ മുന്‍നിര സോഷ്യല്‍ മീഡിയ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

പ്രമോദ് സാവന്ത്

പ്രമോദ് സാവന്ത്

  • Share this:
    ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ സൃഷ്ടിക്കുകയും സുഹൃത്ത് ലിസ്റ്റിലുള്ള ആളുകളില്‍ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ മുഹമ്മദ് ഷാക്കിര്‍ വിവിധ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചതായി ഗോവ ക്രൈംബ്രാഞ്ച് പോലീസ് കണ്ടെത്തി.

    ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മഥുരയില്‍ വച്ചാണ്ഷാക്കിറിനെ അറസ്റ്റ് ചെയ്തത്.ഇയാളുടെ പക്കല്‍നിന്ന്200 സിം കാര്‍ഡുകള്‍കണ്ടെടുക്കുകയും ചെയ്തു.

    ഈ വര്‍ഷം ജൂലൈയില്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് സൃഷ്ടിക്കുകയും മുഖ്യമന്ത്രിക്ക് അറിയാവുന്ന ആളുകളോട് പേ.ടി.എം അക്കൗണ്ട് വഴി പണം കൈമാറാന്‍ അഭ്യര്‍ത്ഥിക്കുകയും തുടര്‍ന്ന് വ്യാജ സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത അജ്ഞാതരായ കുറ്റവാളികള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നുവെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.

    ഐടി നിയമത്തിലെ 66 സി, 66 ഡി വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 419, 420, 511 വകുപ്പുകള്‍ പ്രകാരവുമാണ് ഷാക്കിറിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹരിയാനയിലെ മേവാത്ത്, ഉത്തര്‍പ്രദേശിലെ മഥുര എന്നിവിടങ്ങളില്‍ വച്ചാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതെന്ന്അന്വേഷണ സംഘം വ്യക്തമാക്കി. അതനുസരിച്ച്, പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മേവാത്തിലെയും മഥുരയിലെയും പോലീസുമായി പങ്കിടുകയായിരുന്നു. തുടര്‍ന്നു നടന്ന സംയുക്ത അന്വേഷണത്തിലാണ് പ്രതി വലയിലായത്.

    അടുത്തിടെ അറിയപ്പെടുന്ന വ്യക്തികളുടെയും ബിസിനസുകളുടെയും വ്യാജ പ്രൊഫൈല്‍ ചിത്രങ്ങളുള്ള അക്കൗണ്ടുകള്‍ നീക്കംചെയ്യാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ മുന്‍നിര സോഷ്യല്‍ മീഡിയ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഉപയോക്താവ് അല്ലെങ്കില്‍ ഉപയോക്താവിനുവേണ്ടി ആരെങ്കിലും ആവശ്യപ്പെട്ടതിനുശേഷം 24 മണിക്കൂറിനുള്ളില്‍ അപ്രകരമുള്ള വ്യാജ പ്രൊഫൈല്‍ ചിത്രങ്ങള്‍ നീക്കം ചെയ്യാനും വ്യവസ്ഥ ചെയ്തിരുന്നു.

    കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമങ്ങളുടെ ഭാഗമായാണ് ഇത് വരുന്നതെന്നും സോഷ്യല്‍ മീഡിയ ഭീമന്മാര്‍ക്ക് ഇത് സംബന്ധിച്ച പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ അവര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ നീക്കത്തിലൂടെ ഇന്ത്യയിലെ സോഷ്യല്‍ മീഡിയയിലെ ആള്‍മാറാട്ട ഭീഷണി അവസാനിപ്പിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    സോഷ്യല്‍ മീഡിയയിലെ 'ഐഡി' മോഷണത്തിലൂടെയും വ്യാജ പ്രൊഫൈല്‍ തയ്യാറാക്കി പണം തട്ടുന്നതും ഈയടുത്ത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ ഫേസ്ബുക്ക് 1.3 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു.
    Published by:Karthika M
    First published:
    )}