ഏറ്റവും ബുദ്ധിമുട്ടേറിയ വ്യായാമങ്ങളില്‍ ഒന്നാണ് പുള്‍ അപ്പ്. എന്നാല്‍ ഇപ്പോഴിതാ ഹെലികോപ്റ്ററില്‍ (Helicopter) തൂങ്ങിക്കിടന്ന് പുള്‍ അപ്പ് ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് (Guinness record) സ്വന്തമാക്കിയിരിക്കുകയാണ് ഒരാള്‍. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വളരെപെട്ടെന്ന് വൈറലായി (viral) മാറി.
അര്‍മേനിയയില്‍ നിന്നുള്ള റോമന്‍ സഹൃദ്യന്‍ ആണ് ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്പ് ചെയ്തുകൊണ്ട് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഒരു ഹെലികോപ്റ്ററിന്റെ ലാന്‍ഡിംഗ് സ്കിഡില്‍ അദ്ദേഹം തൂങ്ങിക്കിടക്കുന്നതായി വീഡിയോയില്‍ കാണാം. തുടര്‍ന്ന് അദ്ദേഹം അതില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ് ചെയ്യുകയാണ്.
ഇങ്ങനെ വായുവില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ് ചെയ്യുമ്പോള്‍ ഒരു ഹെല്‍മറ്റ് ഇയാള്‍ സുരക്ഷയ്ക്ക് വേണ്ടി ധരിച്ചിട്ടുണ്ട്. ഒരു മിനിറ്റിനുള്ളില്‍ 23 പുള്‍- അപ്പുകളുമായിട്ടാണ് ഇയാള്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. ഒരു മിനിറ്റിനുള്ളില്‍ ഹെലികോപ്റ്ററില്‍ നിന്നുമുള്ള ഏറ്റവുമധികം പുള്‍-അപ്പ്. റോമന്‍ സഹൃദ്യന്‍ -23 പുള്‍ അപ്പ് ഒരുമിനിറ്റില്‍ പൂര്‍ത്തിയാക്കി എന്ന് അടിക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യമായിട്ടല്ല റോമന്‍ ഒരു ലോക റെക്കോര്‍ഡ് നേടുന്നത്. നേരത്തെയും ഇയാള്‍ ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും ഹെലികോപ്റ്ററില്‍ നിന്നുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് ആശ്ചര്യം പ്രകടിപ്പിച്ചത്. വളരെ ചുരുങ്ങിയ നേരം കൊണ്ട് തന്നെ ഒരു ലക്ഷത്തിലധം ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.