നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അവസാനത്തെ ശമ്പളം ചോദിച്ചു; ക്രൂരനായ തൊഴിലുടമ നാളുകൾക്ക് ശേഷം ആ ശമ്പളം നൽകിയത് ഇങ്ങനെ

  അവസാനത്തെ ശമ്പളം ചോദിച്ചു; ക്രൂരനായ തൊഴിലുടമ നാളുകൾക്ക് ശേഷം ആ ശമ്പളം നൽകിയത് ഇങ്ങനെ

  ഇൻസ്റ്റഗ്രാമിൽ ഈ നാണയങ്ങളുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒലിവിയ എഴുതിയ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

  ശമ്പളം നൽകിയത് ഇങ്ങനെ

  ശമ്പളം നൽകിയത് ഇങ്ങനെ

  • News18
  • Last Updated :
  • Share this:
   ജോർജിയക്കാരനായ ആൻഡ്രീസ് ഫ്ലാറ്റിൻ നവംബറിൽ ജോലി ഉപേക്ഷിക്കുമ്പോൾ തൊഴിലുടമ 915 ഡോളർ തിരികെ നൽകാൻ ബാക്കിയുണ്ടായിരുന്നു. ഒടുവിൽ ആ തുക ലഭിച്ചപ്പോൾ ഫ്ലാറ്റിൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഗ്രീസ് പുരട്ടിയ 90,000 നാണയങ്ങളായാണ് ഈ തുക മുഴുവൻ അദ്ദേഹത്തിന് ലഭിച്ചത്. നാണയങ്ങളുടെ ആ കൂനയ്ക്ക് മുകളിലായി പേ സ്ലിപ്പും ഒപ്പം ഒരു വിട വാങ്ങൽ സന്ദേശവും കൂടിയുണ്ടായിരുന്നു.

   പീച്ച്ട്രീ സിറ്റിയുടെ ഓ കെ വാൾക്കർ ഓട്ടോവർക്ക്സിലെ ജോലി ഫ്ലാറ്റിൻ ഉപേക്ഷിച്ചത് കഴിഞ്ഞ നവംബറിലാണ്. ഒടുവിലത്തെ ശമ്പളം ലഭിക്കാൻ അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നുവെന്ന് ഫ്ലാറ്റിൻ പറയുന്നു. അതിനായി ജോർജിയയിലെ തൊഴിൽ വകുപ്പിന്റെ സഹായം ഉൾപ്പെടെ തേടേണ്ടി വന്നിരുന്നു.

   'കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി പാലമിട്ട് മുഖ്യമന്ത്രി ബിജെപിയുമായി കൂട്ടുക്കെട്ടുണ്ടാക്കി'; ചെന്നിത്തല

   മാർച്ച് മധ്യത്തിൽ ഒരു ദിവസം തന്റെ പെൺസുഹൃത്തുമായി പുറത്തേക്ക് പോകാനിറങ്ങവേയാണ് ഡ്രൈവ് വേയുടെ അറ്റത്ത് നാണയങ്ങളുടെ കൂന ഉള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ഓരോ പെന്നിയിലും എണ്ണമയമുള്ള എന്തോ വസ്തു പുരട്ടിയിരുന്നു. ഇപ്പോൾ ഫ്ലാറ്റിൻ ഈ നാണയങ്ങൾ വൃത്തിയാക്കി, ഉപയോഗിക്കാൻ പറ്റുന്ന പരുവത്തിലാക്കാനുള്ള ശ്രമത്തിലാണ്. 'ഞാൻ അധ്വാനിച്ച് നേടിയ പണത്തിനു വേണ്ടി ഇനിയും അധ്വാനിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്', ഫ്ലാറ്റിൻ പറയുന്നു. ഇതൊട്ടും ശരിയായ രീതിയല്ലെന്ന് പറയുന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ ഈ ദുരോഗ്യത്തോടുള്ള അമർഷം വ്യക്തമാണ്.

   ബൈക്ക് യാത്രികനെ തടഞ്ഞ പൊലീസ് ആവശ്യപ്പെട്ടത് ബസിനെ ചേസ് ചെയ്യാൻ; അഭിനന്ദിച്ച് സൈബർ ലോകവും

   എന്നാൽ, ഫ്ലാറ്റിൻ ജോലി ചെയ്ത ഷോപ്പിന്റെ ഉടമയായ മൈൽസ് വാൾക്കർ W G C L-T V-യോട് സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായി. ഫ്ലാറ്റിൻ താമസിക്കുന്ന വീടിന് മുന്നിൽ പണം എത്തിച്ചത് താനാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന നിലപാടിലാണ് അദ്ദേഹം. 'എനിക്കത് കൃത്യമായി ഓർമയില്ല. എന്തായാലും ഫ്ലാറ്റിൻ ആവശ്യപ്പെട്ടതു പോലെ പണം ലഭിച്ചല്ലോ. അതാണ് പ്രധാനം', അദ്ദേഹം പറഞ്ഞു.

   തൊഴിലുടമകൾ എത്ര നീചമായാണ് തൊഴിലാളികളോട് പെരുമാറുന്നത് എന്നതിനെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താൻ തന്റെ കാമുകന്റെ അനുഭവം സഹായിക്കട്ടെ എന്ന് ആൻഡ്രീസ് ഫ്ലാറ്റിന്റെ സുഹൃത്ത് ഒലിവിയ ഓക്‌സ്‌ലെ പറയുന്നു. ഇരുവരും ഇപ്പോൾ ആ സംഭവത്തെക്കുറിച്ച് ദേഷ്യത്തോടെയല്ല ആലോചിക്കുന്നതെന്നും അതിനെ പോസിറ്റീവ് ആയി തന്നെയാണ് കാണുന്നതെന്നും ഒലിവിയ പറഞ്ഞു.
   View this post on Instagram


   A post shared by Olivia Oxley (@ox_isms)


   'അത്രയും എണ്ണം നാണയങ്ങളിൽ നിന്ന് നിധികൾ കണ്ടെത്താൻ ഞങ്ങളിപ്പോൾ ബാധ്യസ്ഥരായിരിക്കുകയാണ്. ഞാൻ ഇതിനകം 1937-ൽ നിന്നുള്ള ഒരെണ്ണം കണ്ടെത്തി കഴിഞ്ഞു' - അൽപ്പം പരിഹാസത്തോടെയാണ് ഒലിവിയ സംസാരിക്കുന്നത്. 'ഒരു കോരികയിൽ ആദ്യത്തെ തവണ ഈ നാണയങ്ങൾ എടുത്തു മാറ്റി വൃത്തിയാക്കിയപ്പോൾ ഞങ്ങൾക്ക് വാസ്തവത്തിൽ ചിരിയാണ് വന്നത്. ഈ രീതിയിൽ പ്രതികാരവും ക്രൂരതയും കാണിക്കാൻ ഒരു മനുഷ്യന് എത്ര സമയം വേണ്ടിവരും എന്നൊന്ന് ചിന്തിച്ചു നോക്കൂ. ഞങ്ങളുടെ ജീവിതത്തിലെ ഒരു നിമിഷം പോലും നശിപ്പിക്കാൻ ഞങ്ങൾ അയാളെ അനുവദിച്ചില്ല' - ഒലിവിയ കൂട്ടിച്ചേർത്തു.

   ഇൻസ്റ്റഗ്രാമിൽ ഈ നാണയങ്ങളുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒലിവിയ എഴുതിയ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
   Published by:Joys Joy
   First published: