നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പങ്കാളിയുടെ ആവശ്യപ്രകാരം ജനനേന്ദ്രിയത്തില്‍ സിലിക്കണ്‍ കുത്തിവച്ച 28 കാരന് ദാരുണാന്ത്യം

  പങ്കാളിയുടെ ആവശ്യപ്രകാരം ജനനേന്ദ്രിയത്തില്‍ സിലിക്കണ്‍ കുത്തിവച്ച 28 കാരന് ദാരുണാന്ത്യം

  • Last Updated :
  • Share this:
   സിയാറ്റില്‍: ജനനേന്ദ്രിയത്തില്‍ സിലിക്കണ്‍ കുത്തിവച്ച 28കാരന്‍ മരിച്ചു. ടാങ്ക് ഹഫര്‍ട്ടീപിന്‍ എന്നറിയപ്പെടുന്ന ജാക്ക് ചാപ്മാന്‍ ആണ് മരിച്ചത്.

   സിലിക്കണ്‍ കുത്തിവച്ച ശേഷം ശരീരഭാഗങ്ങള്‍ വീര്‍ത്തുവന്നെന്നും ഇതു മരുന്നിന്റെ പാര്‍സ്വഫലമാണെന്നും സൂചിപ്പിച്ചുള്ള ചിത്രങ്ങള്‍ ഇയാള്‍ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു.   പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ജാക്കിന്റെ മരണത്തിനിടയാക്കിയത് സിലിക്കണ്‍ ആണെന്നു കണ്ടെത്തിയത്. ശ്വാസകോശത്തിനും തകരാറുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.   സ്വവര്‍ഗ്ഗാനുരാഗിയായ ജാക്ക് ഇത്തരക്കാര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നയാളാണ്. തന്റെ പങ്കാളിയുടെ ഇഷ്ടത്തിനു വേണ്ടി ശരീരത്തില്‍ എന്തുമാറ്റവും വരുത്താന്‍ ജാക്ക് തയാറായിരുന്നു.   പങ്കാളിയുടെ ആവശ്യപ്രകാരം ശരീരത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതാണ് ജാക്കിന്റെ ജീവന്‍ കവര്‍ന്നത്. അതേസമയം ജാക്കിന്റെ ശരീരത്തില്‍ മാറ്റം വരുത്താന്‍ താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് അദ്ദേഹവുമായി കരാറൊപ്പിട്ട പങ്കാളിയുടെ പ്രതികരണം.    
   First published: